കാറിന്റെ വിൻഡ് ഗ്ലാസ്സിലെ കറുത്ത കുത്തുകൾ

നമ്മൾ കണ്ടിട്ടുള്ള എന്നാൽ ചിന്തിക്കാൻ അധികം ശ്രമിക്കാത്ത രണ്ട് കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. 


കാറിന്റെ വിൻഡ് ഗ്ലാസ്സിലെ കറുത്ത കുത്തുകൾ

പ്രധാനമായും വാഹനങ്ങളുടെ മുൻ ഗ്ലാസ്സിന്റെ അരികിലായി കറുത്ത നിറത്തിലുള്ള കുത്തുകൾ നാം കാണാറുണ്ട്.ഇവയാണ് ഫ്രിറ്റുകൾ(frits).ഇത് ഗ്ലാസ്സ് പോലെതന്നെ ഒരു സിറാമിക് വസ്‌തുവാണ്. ഇനി എന്തിനാണ് ഇത് കാറിന്റെ ഗ്ലാസ്സിന്റെ അരികുകളിൽ പതിപ്പിക്കുന്നത് ? 
വിൻഡ് ഗ്ളാസുകൾ വാഹനങ്ങളിൽ ഉറപ്പിക്കുന്നത് ഏതെങ്കിലും പശ(സീലന്റ്) ഉപയോഗിച്ചായിരിക്കും അപ്പോൾ ഈ സീലന്റ് ഗ്ളാസ്സിൽ നല്ലപോലെ പിടിച്ചിരിക്കണമെങ്കിൽ ഒരു പരുപരുത്ത പ്രതലം ആവശ്യമാണ്. അതിന് വേണ്ടിയാണ്‌ ഫ്രിറ്റുകൾ പെയിന്റ് ചെയ്യുന്നത്.
അപ്പോൾ എന്തിനാണ് ഇവ ഗ്ലാസ്സിലേക്ക് പടർത്തി പെയിന്റ് ചെയ്യുന്നത് എന്ന് ഒരു സംശയം വരാം. സൂര്യപ്രകാശം നിരന്തരം എൽക്കുമ്പോൾ ഏത് സീലന്റും കാലക്രമേണ ദുർബലമാകും അതിനാൽ ഒരു പരിധിവരെ സൂര്യപ്രകാശം ആഗീരണം ചെയ്യാനും താപം സീലന്റിൽ എത്താതിരിക്കാനും നാം കാണുന്ന ഭാഗത്തെ ഫ്രിറ്റുകൾ സഹായിക്കുന്നു.
കുത്തുകളുടെ വലിപ്പം കുറഞ്ഞുവരുന്നത് ഒരു സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാണ് . വൃത്താകൃതിയും ആ പെയിന്റിങ് രീതിയുമാണ് ഇവയെ ഡ്രൈവിംഗ് സമയത്ത് ഡ്രൈവറുടെ കണ്ണിൽപ്പെടാതെ നിർത്തുന്നത്.

ചിലപ്പോൾ ഇവയെ റിയർവ്യൂ മിററിന്റെ പിറകിലെ ഗ്ലാസ്സിലും കാണാം. അത്  കണ്ണാടിയിലേക്ക് നോക്കുന്ന ആളിന്റെ  sun shade ആണ്.

കാറിന്റെ പിൻഗ്ളാസ്സിലെ ആ വരകൾ

 അതൊരു സ്റ്റിക്കർ വർക്കാണ് എന്ന് കരുതുന്നവർ ധാരാളമാണ്.എന്നാൽ വൈദ്യുതി കടന്നുപോകുന്ന വഴികളാണ് അവ.അതായത് ഈർപ്പം മൂലമുണ്ടാകുന്ന തടസ്സം ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന defogger ആണത്.ഇതിൽ കൂടി വൈദ്യുതി കടന്നുപോകുമ്പോൾ ഇവ ചൂടാവുകയും താപം പുറത്ത് വിടുകയും ചെയ്യുന്നു.ആ താപമാണ് ഗ്ലാസ്സിലെ മൂടൽ മാറ്റാൻ സഹായിക്കുന്നത്. ഇനി പുറകിലെ defogger പ്രവർത്തിപ്പിക്കുന്ന അവസരത്തിൽ സുരക്ഷിതമായി കാർ ഒതുക്കി ഒന്ന് ശ്രദ്ധിച്ചാൽ പ്രവർത്തനം ശരിക്ക് മനസ്സിലാകും .
                                                        



Most Viewed Website Pages