ശരീരത്തിനാവശ്യമായ ഊർജ്ജത്തിനുള്ള സൂചനയാണ് വിശപ്പ്.


 ഊർജ്ജം കുറയുമ്പോൾ  കൂട്ടുവാനുള്ള മാർഗ്ഗമൊന്നും ശരീരത്തിലില്ല.ശരീരപ്രവർത്തനങ്ങളുടെ വേഗത കുറയുകയാണ് ചെയ്യുക.വിശപ്പിന്റെ സമയത്ത് വയറ്റിൽ ഉണ്ടാവുന്ന ഹോർമോണാണ് ഗ്രെലിൻ,വളർച്ചാ ഹോർമോണിന്റെ ഉല്പാദനത്തെ ത്വരിതപ്പെടുത്തുകയും ഗ്രെലിൻ ചെയ്യുന്നുണ്ട്.
മഴക്കാലത്ത് പൊതുവേ വിശപ്പ് കൂടാറുണ്ട്. ശരീരതാപനില കുറയുമ്പോൾ ദഹനം വേഗത്തിലാക്കി ഊർജ്ജം ഉപയോഗിക്കുന്നതാണ് കാരണം.ഏകദേശം 2000 കലോറി ഊർജ്ജമാണ് ഒരു ദിവസം നമുക്കാവശ്യം.ശരീര പ്രകൃതി/ പ്രവർത്തനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാവും.കാലത്ത് 400 കലോറി ഉച്ചയ്ക്ക് 600 വൈകീട്ട് 600 (400-600-600). ബാക്കിയുള്ളവ ഇടനേരത്തുള്ള ഭക്ഷണങ്ങളിൽ നിന്നുമൊക്കെയായി കിട്ടും. നമ്മൾ പൊതുവെ കഴിക്കുന്ന ചില ഭക്ഷണങ്ങളിലെ കലോറി നോക്കിയാൽ, ഒരു കപ്പ് ചോറിൽ (200g.) 204, മീൻകറി 290, ചിക്കൻ കറി ഒരു കപ്പ്  293, ബീഫ് കറി ഒരു കപ്പ് 434,ഒരു ദോശയിൽ120, പൊറോട്ട 164, ഒരു ഇഡ്ഡലി 39. മിൽക്ക് ഷേക്ക് 1000 , ഒരു കപ്പ് ചായ 40, കാപ്പി 30, ചിക്കൻ ബിരിയാണി 350, മട്ടൺ ബിരിയാണി 352, ബീഫ് ബിരിയാണി 502, ചപ്പാത്തി 110, നേന്ത്രപ്പഴം 105, മുട്ട പുഴുങ്ങിയത് 155, ഡബിൾ ഓംലറ്റ് 188, ഐസ്ക്രീം 100 g  207, ചോക്കോബാർ 171 etc...

                                                        



Most Viewed Website Pages