നേഴ്സുമാർ കുത്തിവെയ്പ്പ് എടുക്കുമ്പോൾ കുറച്ച് മരുന്ന് മുകളിലോട്ട് സ്പ്രേ ചെയ്യാറില്ലേ. അതെന്തിനാണ്.?
സിറിഞ്ചിൽ ഉണ്ടായേക്കാവുന്ന വായുവിനെ പുറത്ത് കളയാനാണ് അങ്ങനെ ചെയ്യുന്നത്. ഈ വായു ഞരമ്പിൽ കയറിയാൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിന്റെ പേരാണ് ഏയർ എംബോളിസം.
എവിടെയാണോ ഈ വായു കുമിള പോയി തടസ്സം ഉണ്ടാക്കുന്നത്, അവിടെ രക്തയോട്ടം നിലയ്ക്കും. അതുമായി ബന്ധപ്പെട്ട അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങി മരണം വരെ സംഭവിക്കുകയും ചെയ്യാം. കുറഞ്ഞ അളവിലാണെങ്കിൽ (100 mlവരെ) വായു കുമിളകൾ പ്രശ്നമാകാറില്ല എന്നാണ് പഠനങ്ങൾ.
അപ്പൊൾ നമ്മൾക്ക് മറ്റൊരു സംശയം വരാം. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എങ്ങനെയാണ് രക്തത്തിലൂടെ സഞ്ചരിക്കുന്നത് എന്ന്?...ഓക്സിജൻ സഞ്ചരിക്കുന്നത് സ്വതന്ത്ര തന്മാത്രകളായിട്ടല്ല. അരുണ രക്താണുക്കളിൽ കാണുന്ന ഹീമോഗ്ലോബിനുമായി കൂടി ചേർന്ന് ഓക്സീഹീമോഗ്ലോബിനായിട്ടാണ് രക്തത്തിലൂടെ സഞ്ചരിക്കുന്നത്.
Hb + 4O2 →Hb.4O2