മൊബൈൽ ഫോണിന്റെ ചരിത്രം


1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപകൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്.അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ്(DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്.20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.

1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (F .C .C ) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ. ടി ആൻഡ്‌ ടി കമ്പനി ഇക്കാലത്തെ പുതിയൊരു നിർദ്ദേശവുമായി F C C -യെ സമീപിച്ചു. റേഡിയോ സ്പെക്ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ F C C യിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് അത്രയൊന്നും പിടിയില്ലായിരുന്നു. അതിനാല ഐ ടി ആൻഡ്‌ ടി യുടെ ആവശ്യത്തിനു F C C യിൽ നിന്നും തണുപ്പൻ പ്രതികരണമേ ലഭിച്ചുള്ളൂ. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ ടി ആൻഡ്‌ ടിയുടെ നിർദ്ദേശം F C C അംഗീകരിച്ചു. തുടർന്ന് ഐ ടി ആൻഡ്‌ ടിയും ബെല്ൽ ലാബ്‌സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് F C C ക്ക് നൽകി.

ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി.ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരത്തിനുതന്നെ ഇത് വഴി വച്ചു. 1 9 7 3 ൽ ഒരു കയ്ക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്റ്റെം ഡിവിഷന്റെ ജനറൽ മാനേജറായ ഡോക്ടർ മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള മാർഗ്ഗമാണ് തുറന്നുവെച്ചത്.



ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ

വാണിജ്യ അടിസ്ഥാനത്തിൽ ലോകത്തിൽ ആദ്യമായി ലഭ്യമായ മൊബൈൽ ഫോൺ ആണ് മോട്ടറോള അവതരിപ്പിച്ച Motorola DynaTAC.

1983 മുതൽ 1994 വരെ മോട്ടറോള ഇൻകോർപ്പറേറ്റഡ് നിർമ്മിച്ച സെല്ലുലാർ ടെലിഫോണുകളുടെ ഒരു പരമ്പരയാണ് DynaTAC.

1983 സെപ്തംബർ 21 ന് മോട്ടറോള ഡൈനാക് 8000X വാണിജ്യാടിസ്ഥാനത്തിലുള്ള പോർട്ടബിൾ സെല്ലുലാർ ഫോണിന് യുഎസ് എഫ്സിസി അംഗീകാരം ലഭിച്ചു. 10 മണിക്കൂറിലധികം ചാർജ് ചെയ്താൽ 30 മിനിറ്റ് ടോക്ക് ടൈം ലഭിച്ചിരുന്നു. ഈ ഫോണിൽ 30 ഫോൺ നമ്പറുകളിൽ ഒന്ന് വിളിക്കാനോ തിരിച്ചുവിളിക്കാനോ എൽഇഡി ഡിസ്പ്ലേ വാഗ്ദാനം ചെയ്തിരുന്നു. 1984 ൽ ഈ ഹാൻഡ്‌സെറ്റിന് 3,995 ഡോളർ വിലയുണ്ടായിരുന്നു (2018 ൽ ഇത് 9,500 ഡോളർ തത്തുല്യം). DynaTAC “Dynamic Adaptive Total Area Coverage.” എന്നതിന്റെ ചുരുക്ക രൂപമാണ്.
1984ൽ ലഭ്യമായിരുന്ന ഈ ഹാൻഡ്സെറ്റിന് എകദേശം 1.1 കിലോ തൂക്കവും 10 ഇഞ്ച് (25 സെ) നീളവും ആണ് ഉണ്ടായിരുന്നത്. വലിപ്പത്തിലും തൂക്കത്തിലും ഒരു കളിമണ്ണിൽ തീർത്ത ഇഷ്ടികയുമായി സാമ്യമുള്ളതിനാൽ ഇഷ്ടിക ഫോൺ എന്ന വിളിപ്പേര് വന്നു ചേർന്നു.

                                                        



Most Viewed Website Pages