ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രത്തിന്റെ രഹസ്യം
ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർ പീസ് എന്നറിയപ്പെടുന്ന 16 - നൂറ്റാണ്ടിൽ വരച്ച പ്രശസ്തമായ ചിത്രങ്ങളിൽ ഒന്നാണ് മൊണാലിസ. "ചിരിക്കുന്ന ഒന്ന്" എന്നർത്ഥം വരുന്ന വാക്കിൽ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഈ ചിത്രത്തെ ഇത്രയും പ്രശസ്തമാക്കുന്നത് ചിത്രത്തിലെ മൊണാലിസയുടെ ചുണ്ടിലെ ചിരിയിലെ നിഘൂടതയാണ്. ഒരുപക്ഷേ ഈ നിഘൂടതക്ക് കാരണം ചുണ്ടിന്റെയും കണ്ണിന്റെയും മൂലകളെ നിഴലുകൾ ആക്കിയതാവാം എന്ന് ശാസ്ത്രജ്ഞർ പറയുന്നു. അത് കൊണ്ട് തന്നെയാവാം ഈ ചിരിയെ നിർണ്ണയിക്കാൻ കഴിയാത്തതും.
ലിയനാർഡോ യുടെ നിഴലിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് വരച്ചെടുത്ത ഈ അൽഭുത ചിത്രത്തെ "സുമോട്ടോ", "ലിയനാർഡോ യുടെ പുകവലി" എന്നീ വിശേഷണങ്ങളിൽ ആണ് അറിയപ്പെടുന്നത്. ലിയനാർഡോയുടെ ഈ സുമൊട്ടോ തന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഈ ചിരി യഥാർത്ഥ മനുഷ്യ ചിരിയേക്കാൾ ഹൃദ്യമാണ്.
അലങ്കരിക്കപെടാത്ത വസ്ത്രങ്ങൾ, നാട്യപരമായ പ്രകൃതി പശ്ചാത്തലം പിന്നെ ഓയിൽ പെയിന്റിങ് ചായാകൂട്ടിൽ ഡാവിഞ്ചി സൂമോട്ടോ ശൈലിയിൽ അതിഗംഭീരമായി വരച്ചു തീർത്ത ഈ പെയിന്റിങ് പിന്നീട് ലോകത്തിലെ ആദ്യത്തെ ത്രിമാന ചിത്രമായും, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായും അറിയപ്പെടുന്നു.
ഐസ് വർത്ത് മൊണാലിസ, മൊണാലിസയുടെ കൂടെ പിറപ്പ് എന്നൊക്കെ അറിയപ്പെടുന്ന ഡാവിഞ്ചിയുടെ മറ്റൊരു ചിത്രവുമായി നടത്തിയ താരതമ്യ പരീക്ഷണത്തിൽ 2.7 ഇഞ്ച് സമാന്തര വിത്യാസമുള്ളതായി കണ്ടെത്തി. ഇതിനെ തുടർന്ന് 1410 - 1455 കാലഘട്ടത്തിൽ വരച്ച ഈ ഐസ് വർത്ത് മൊണാലിസ ചിത്രത്തിൽ മാറ്റം വരുത്തിയാണ് മൊണാലിസ വരച്ചതെന്നും , മൊണാലിസ ചിത്രത്തിലെ മൊണാലിസ യുടെ ചുണ്ടുകളിൽ ചിരിയാണെന്നും കണ്ണുകളിൽ വിഷാദം ആണെന്നും ഉള്ള വാദം ഉയർന്നു. ഇതിനെ സദൂകരിക്കാൻ കറുത്ത പേപ്പർ കൊണ്ട് ചുണ്ടുകളെ മറച്ച് കണ്ണുകളും തിരിച്ചും പരീക്ഷണം നടത്തി.
ഡാവിഞ്ചി തന്റെ മറ്റൊരു ചിത്രമായ ലവെല്ല പ്രിൻസിപിക എന്ന ചിത്രത്തിലും ഇതേ ടെക്നിക് ഉപയോഗിച്ചതായി പിന്നീട് കണ്ടെത്തി. 1490 മിലാൻ ഭരിച്ചിരുന്ന ലുഡോവിക്ക ഫോഴ്‌സിക്കയുടെ മകൾ ബിനാക്ക എന്ന 13 വയസ്സുള്ള ബലികയാണ് ലാവെല്ല ചിത്രത്തിൽ. ഈ ചിത്രത്തിന്റെ പ്രത്യേഗത എന്തെന്നാൽ,ഈ ചിത്രം അകലെ നിന്ന് നിരീക്ഷിച്ചാൽ ബാലിക ചിരിക്കുന്നതായും അടുത്ത് നിന്ന് നിരീക്ഷിച്ചാൽ വിഷാദ ഭാവമുള്ളതായും തോന്നും. കൂടുതൽ നിരീക്ഷിച്ചാൽ ചിരി മാഞ്ഞു പോകുന്നതായും കാണും. ഈ ചിത്രത്തിലും ഡാവിഞ്ചി സൂമൊട്ടോ ടെക്നിക് ആണ് ഉപയോഗിച്ചത്. വായയുടെ വക്രതയിൽ വ്യത്യാസം വരുത്തി നിറങ്ങളുടെയും ഷയിഡ് കളുടെയും outline നൽകാതെ സംയോജിപ്പിച്ച് ആകൃതിയിൽ ക്രമേണയുള്ള വ്യത്യാസം ഉണ്ടാക്കുക എന്ന പ്രക്രിയയാണ് സൂമോട്ടോ.
ഡാവിഞ്ചി മരിച്ചു 500 ആയിട്ടും ചുരുളഴിയാത്ത ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും മൊണാലിസ യെ ചുറ്റിപ്പറ്റി നിലനിൽക്കുന്നു. ആരാണ് മൊണാലിസ? ആ പുഞ്ചിരിയുടെ യഥാർത്ഥ നിഘൂടത എന്താണ്? എന്ന ചോദ്യങ്ങൾക്കൊന്നും വാദങ്ങൾ അല്ലാതെ കൃത്യമായ മറുപടി ഇല്ല. അതിൽ ചിലതാണ് ആ യുവതിക്ക് 24 വയസ്സാണ് പ്രായം എന്നും അത് ശെരിക്കും ഡാവിഞ്ചിയുടെ സഹായിയായ പുരുഷൻ ആണെന്നും മാക്വി സേൽകിയോ കൊണ്ട എന്ന ഫ്ലോറൻസ് പ്രഭുവിന്റെ പത്നി ആണെന്നും ഉള്ള ഒരുപാട് വാദങ്ങൾ നിലനിൽക്കുന്നു. എന്നാല് ചരിത്രം അടയാളപ്പെടുത്തുന്നത് ഫ്രാൻസിസ്കോ റുഞ്ചിയോ കൊണ്ട എന്ന ഫ്ലോറൻസ് കാരന്റെ ഭാര്യ ആണെന്നാണ്.