ഫ്രിഡ്ജിന്റെ ഐസ് പെട്ടി (ഫ്രീസർ) എപ്പോഴും മുകൾഭാഗത്തായിരിക്കുന്നത് എന്തുകൊണ്ട് ?


ഫ്രീസർ അതിനു ചുറ്റുമുള്ള വായുവിനെ തണുപ്പിക്കുമല്ലോ. തണുത്ത വായുവിന് ചൂടുള്ള വായുവിനേക്കാൾ കൂടുതൽ ഘനത്വമുണ്ട്. സ്വാഭാവികമായും ഘനത്വം കൂടിയ തണുത്ത വായു താഴോട്ട് സഞ്ചരിക്കുന്നു. മുകളിലേക്ക് ഉയരുന്ന വായു ഫ്രീസറിൽ തട്ടി തണുത്ത് താഴോട്ടു പോകുന്നു. ഈ പ്രകാരം ഒരു സംവഹനധാര ഫ്രിഡ്ജിൽ രൂപപ്പെടുന്നു. ഐസ് പെട്ടി അടിഭാഗത്തു വച്ചാൽ അവിടെ വച്ചു തണുക്കുന്ന വായു അവിടെത്തന്നെ നിൽക്കുകയും മുകൾഭാഗത്തുള്ള മറ്റ് ആഹാരപദാർത്ഥങ്ങളെ തണുപ്പിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു. തണുത്ത വായു ഫ്രിഡ്ജിനകത്ത് മുഴുവൻ സ്വയം സഞ്ചരിപ്പിക്കുവാനാണ്  ഫ്രീസർ മുകളിൽ തന്നെ സ്ഥാപിച്ചിരിക്കുന്നത്.
                                                        



Most Viewed Website Pages