20 മണിക്കൂർ തുടർച്ചയായി പറക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാനം


17000 കിലോമീറ്റർ ദൂരം. 20 മണിക്കൂർ നോൺ സ്റ്റോപ്പ് യാത്ര. 
ഇതൊരു പരീക്ഷണപ്പറക്കൽ കൂടിയായിരുന്നു. ഈ യാത്രയിൽ ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ എന്നിവരെക്കൂടാതെ  സിഡ്‌നി യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ഒപ്പമുണ്ടായിരുന്നു. 20 മണിക്കൂർ നേരത്തെ യാത്രയിൽ ആളുകൾക്ക് വൈദ്യസഹായം,യോഗ,വായിക്കാനാവശ്യമായ പുസ്തകങ്ങൾ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാനുള്ള അവസരം ഒക്കെ ഒരുക്കിയിട്ടുണ്ടായിരുന്നു.

ദീര്ഘയാത്രമൂലം യാത്രക്കാരിലുണ്ടാകുന്ന മാനസിക പിരിമുറക്കവും മറ്റുള്ള അസ്വസ്ഥതകളും സൂക്ഷ്മമായി പഠിക്കുക എന്നതും ഗവേഷക ടീമിന്റെ ലക്ഷ്യമായിരുന്നു. ഇതോടൊപ്പം പൈലറ്റുമാർ ബ്രെയിൻ മോണിറ്ററിംഗ് സിസ്റ്റം ധരിച്ചിട്ടുമുണ്ടായിരുന്നു.കാരണം ഈ ദൈർഘ്യയാത്രയിൽ അവരിലുണ്ടാകുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു.


യാത്രക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ആഹാരസാധനങ്ങളും , ശീതളപാനീയങ്ങളും, മദ്യം, ബീയർ, വൈൻ, ഐസ്ക്രീം എന്നിവയും ആവശ്യാനുസരണം കരുതിയിട്ടുണ്ടായിരുന്നു. ഇതിനായി യാത്രക്കാരോട് ഒരാഴ്ചമുമ്പുതന്നെ വിവരങ്ങൾ അറിയിച്ചിരുന്നു.


Qantas Airlines 2023 മുതൽ ലണ്ടൻ,ന്യൂയോർക്ക് എന്നീ നഗരങ്ങളിൽനിന്ന് ആസ്‌ത്രേലിയയിലെ സിഡ്‌നി, മെൽബൺ,ബ്രിസ്‌ബെൻ  എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുകയാണ്. അതിന്റെ മുന്നൊരുക്കമാണ് ഇപ്പോഴത്തെ ഈ നോൺ സ്റ്റോപ്പ് പരീക്ഷണപ്പറക്കൽ നടത്തിയത്.


ഇതിനുമുൻപ് 2018 ൽ സിംഗപ്പൂർ എയർ ലൈൻസ് ന്യൂ യോർക്കിൽ നിന്ന് സിംഗപ്പൂരിലേക്ക് 18.5 മണിക്കൂർ നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് നടത്തിയിട്ടുണ്ട്.കൂടാതെ Qantas എയർ ലൈൻസ് ആസ്‌ത്രേലിയയിലെ പെർത്തിൽനിന്ന് 17 മണിക്കൂർ സമയത്തിൽ നിർത്താതെ ലണ്ടൻ വരെ പറന്നിട്ടുണ്ട് .അതുപോലെതന്നെ ഖത്തർ എയർവെയ്‌സും ദോഹയിൽ നിന്ന് Auckland വരെ 17 മണിക്കൂർ നോൺ സ്റ്റോപ്പ് സർവീസ് നടത്തിയിട്ടുണ്ട്.

                                                        



Most Viewed Website Pages