സാധാരണയായി സസ്തനികളിൽ 20% ജലം നഷ്ടമായാൽ ചാവുകയാണ് ചെയ്യാറ് എന്നാൽ ഒട്ടകത്തകത്തിന് ഇത് പ്രശ്നമല്ല.
ഒട്ടകത്തിന്റെ ശരീരതാപനില 34 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയാണ്.പുറത്തുള്ള ചൂടിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.41° യിലും ഒട്ടകം വിയർക്കില്ല.ശരീരത്തിലുള്ള രോമങ്ങൾ ചൂടിനെ ഒരു പരിധിവരെ തടയുന്നുണ്ട്.ജലനഷ്ടം വരാതിരിക്കുവാനായി മൂക്കിനകത്തെ കടലാസ് ചുരുൾ പോലുള്ള ശ്ലേഷ്മ പടലം ഉച്ഛ്വാസ വായുവിലൂടെ ജലാംശം നഷ്ട്ടപ്പെടുന്നത് തടയും. മനുഷ്യരിലെ ഈ ഭാഗത്തിന്റെ പ്രതല വിസ്തീർണ്ണം 12ച.സെ.മീറ്റർ ആണെങ്കിൽ ഒട്ടകത്തിന്റേത് 1000 ച.സെ.മീറ്ററാണ്.ഉച്ഛ്വാസ വായുവിലെ നീരാവിയും ചൂടും ഈ പടലം വലിച്ചെടുക്കുന്നതിനാൽ ശരീര താപനിലയേക്കാൾ 18° C വരെ താഴ്ന്ന നിലയിലും വായുവിന്റെ ചൂട് നിലനിർത്താൻ ഒട്ടകത്തിന് കഴിയും. ഒട്ടകത്തിന്റെ ആമാശയ അറയായ റൂമനിലും ഭക്ഷണവുമായി കലർന്ന് ധാരാളം വെള്ളമുണ്ട്.വെള്ളം ലഭ്യമാകുന്ന നിലയ്ക്ക് അവ 13 മിനിറ്റിൽ 113 ലിറ്റർ വെള്ളം അകത്താക്കും.വെള്ളമില്ലാത്ത അവസ്ഥയിൽ പൂഞ്ഞയിലെ കൊഴുപ്പ് വെള്ളം ലഭ്യമാക്കുന്നുണ്ട്. 9.3 ഗ്രാം കൊഴുപ്പ് 1.13 ഗ്രാം വെള്ളമുണ്ടാക്കും.