വൈറസ്
കോശങ്ങൾ ഇല്ലാത്ത അതിസൂക്ഷ്മങ്ങളായ അണുക്കളാണ് വൈറസുകൾ. രോഗബാധക്ക് കാരണമായ വൈറസ് കണമാണ് വിറിയോൻ.ഒരു ന്യൂക്ലിക് ആസിഡ് ഭാഗം മാത്രമേ വൈറസിനൊള്ളു. വൈറസിലുള്ള നൂക്ലിട് ആസിഡിനെ ആധാരമാക്കി വൈറസുകളെ ഡി എൻ എ വൈറസ് ,ആർ എൻ എ വൈറസ് എന്നിങ്ങനെ തിരിക്കാം .
വൈറസുകൾ സസ്യങ്ങളിലും ജന്തുക്കളിലും പല രോഗങ്ങൾ ഉണ്ടാക്കുന്നു. ജന്തു കോശങ്ങളിലെയും,സസ്യകോശങ്ങളിലെയും എൻസൈമുകൾ ഉപയോഗിച്ചാണ് ഇവ വിഭജിക്കുന്നത്.
വൈറസ് കഥകൾ തേടി പോയാൽ ചരിത്രത്തിൽ കുറെ അധികം സംഭവങ്ങൾ കാണാം
1892ൽ റഷ്യകാരൻ ആയ ഇവാനോസ്കി പുകയിലചെടിയുടെ നീര് അരിച്ചെടുക്കുമ്പോൾ പിഞ്ഞാണപാത്രത്തിൽ അതി സൂക്ഷ്‌മങ്ങൾ ആയ അണുക്കളെ കാണാൻ ഇടയായി ഈ അണുക്കൾ പുകയിലചെടിയിലും കന്നുകാലികളുടെ കാലിലും വായിലും രോഗം ഉണ്ടാക്കിയിരുന്നത്. ചില രോഗങ്ങൾക്ക് കാരണം ഈ വൈറസുകൾ ആണ് എന്ന് മനസിലാക്കി എങ്കിലും എന്താണ് വൈറസുകൾ എന്ന് അറിഞ്ഞിരുന്നില്ല.
ജർമൻകാരനായ ഗ്രൂട്ടർ 1913ൽ നവജാത ശിശുക്കളിൽ മെനിനിസ് ജോ-എൻഫലാറ്റിസ് എന്ന രോഗം ഉണ്ടാക്കുന്ന ഹെർപസ് വൈറസുകളെ കണ്ടുപിടിച്ചു. കാലങ്ങൾ കടന്നു പോകും തോറും പുതിയ പുതിയ വൈറസുകൾ മൂലമുള്ള രോഗങ്ങളുടെ എണ്ണവും വർധിച്ചു ലിസ്റ്റ് എടുക്കാൻ പോയാൽ ഒരുപാട് ഉണ്ട് ഇപ്പോൾ ലോകം ഭീതിയിൽ നിൽക്കുന്ന കോറോണയും ഒരു വൈറസ് ആണ്.
വൈറസുകളുടെ അതി സൂക്ഷ്മത്വം കാരണം ഇവയെ കുറിച്ചുള്ള ഗവേഷണവും പഠനവും വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഏറ്റവും വലിയ വൈറസിന്റെ വലിപ്പം 300 നാനോമീറ്റർ ആണ് (ഒരു മില്ലി മീറ്ററിന്റെ 10 ലക്ഷത്തിൽ ഒന്നാണ് ഒരു നാനോ മീറ്റർ)ഇപ്പോൾ വലിപ്പം ഏകദേശം മനസിലായി കാണും.
അമേരിക്കകാരൻ ആയ ഗുഡ്പാസ്ചർ കോഴിയുടെ ഭ്രൂണത്തിൽ വളർത്തിയെടുക്കാവുന്ന ചില വൈറസുകളെ കാണാൻ ഇടയായി ഇതു ഉർവശി ശാപം ഉപകാരം എന്ന് പറയുന്നത് പോലെ പോളിയോ വൈറസിനെ വളർത്തി എടുക്കാൻ ഉപകരിച്ചു. ഇതാണ് ആന്റി പോളിയോ വാക്‌സിൻ ഉൽപാദനത്തിന് കാരണം ആയത്.
പിന്നീട് കാലം മാറി ഇലക്ട്രോൻ മൈക്രോസ്കോപ്പിയുടെ വികാസം വിവിധതരത്തിലുള്ള വൈറസുകളെ അറിയാൻ നമ്മളെ സഹായിച്ചു.