പല്ല് നോക്കി സ്വഭാവം പറയാം
പല്ല് നോക്കി ഒരാളുടെ സ്വഭാവം ഭക്ഷണരീതി,ബ്ലഡ് ഗ്രൂപ്പ് എന്നിവയൊക്കെ കണ്ട് പിടിക്കാം .ഡി എൻ എ ടെക്സ്റ്റ് പോലും നടത്തുന്നുണ്ട് .ഒരാളുടെ പ്രായവും ആണാണോ പെണ്ണാണോ എന്നോക്കെ പല്ലുകൾ പറഞ്ഞു തരും .വിരലടയാളങ്ങൾ പോലെ പ്രധാനമാണ് പല്ലടയാളങ്ങളും. കുറ്റനേഷ്വണങ്ങൾക്ക് ഇന്നിത് ഉപയോഗിക്കുന്നു. ഫോറെൻസിക് ഓടൊന്റോളജിഎന്നാണ് ഈ ഗവേഷണ ശാഖയുടെ പേര്. നാം മരിച്ചു കഴിഞ്ഞാലും നമ്മുടെ പല്ലുകൾ അനേകായിരം വർഷം കേട് കൂടാതെയിരിക്കും.വലിയ തീ പിടിത്തമോ സ്പോടനമോ നടന്നാലും ശരീരം കത്തിപ്പോയാലും പല്ലിനു ഒന്നും സംഭവിക്കില്ല. മറ്റൊരു രസകരമായ കാര്യം പല്ല് കേടാകുന്നത് അത് വായ്ക്കുള്ളിൽ ഇരിക്കുമ്പോൾ മാത്രമാണ്. അതായത് ജീവനുള്ള ശരീരത്തിൽ മാത്രം. പുറത്തായാൽ അതിനെ അണുക്കൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ടു ആത്മഹത്യ ചെയ്തു ഒരു പിടി ചാരമായ ഹിറ്റ്ലറെ തിരിച്ചറിഞ്ഞത് പല്ല് നോക്കിയാണ്. ഹിറ്റ്ലറെ പിന്തുടർന്ന റഷ്യൻ സൈന്യത്തിനോടൊപ്പോം ഒരു ദന്ത ഡോക്ടറെയും കൊണ്ട് പോയിരുന്നു. അദ്ദേഹമാണ് ഹിറ്റ്ലറെ തിരിച്ചറിയാൻ സഹായിച്ചത്. ആ പല്ലുകൾ റഷ്യയിൽ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ആദ്യ അമേരിക്കൻ പ്രസിഡണ്ടിന്റായ ജോർജ് വാഷിൻടണിന് നാല് സെറ്റ് കൃത്രിമ പല്ലുകൾ ഉണ്ടായിരുന്നു. സന്ദർഭം അനുസരിച്ചു ഇത് മാറി മാറി ഉപയോഗിച്ചിരുന്നു. ഇവയിൽ ആനയുടെയും കഴുതയുടെയും ഹിപ്പോപൊട്ടോമസിന്റെയും വരെ പല്ലുകൾ ഉപയോഗിച്ചിരുന്നു.