വാഹനങ്ങളിൽ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ചാട്ടത്തോടുകൂടി "ടെക്ക് ടെക്ക് " ശബ്ദം കേൾക്കാം. എന്തുകൊണ്ടാണത്?
വാഹനങ്ങളിൽ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യുമ്പോൾ അത്ര സുഖകരമല്ലാത്ത ഒരു ചാട്ടത്തോടുകൂടി ടെക്ക് ടെക്ക് ശബ്ദം എല്ലാവരും ശ്രെദ്ധിച്ചിട്ടുണ്ടാകും. ഇത്രയും കോൺക്രീറ്റ് കൊണ്ട് ഒരു പാലം നിർമിച്ചിട്ടും ഈ വിടവ് അടക്കാൻ കോൺക്രീറ്റ് ഉണ്ടായില്ലേ എന്നുവരെ ചിന്തിച്ചിട്ടുണ്ടാകാം.എന്നാൽ പാലത്തിനു മുകളിൽ ഉള്ള ഇത്തരം വിടവുകളെ " expansion gap " എന്നാണ് പറയുന്നത്.
കോൺക്രീറ്റ് , സ്റ്റീൽ തുടങ്ങിയ വസ്തുക്കൾക്ക് ഒരു പ്രത്യേകത ഉണ്ട് . ഇത്തരം വസ്തുക്കൾ പകൽ സമയങ്ങളിലോ , വേനൽകാലത്തോ ചൂട് കൂടുമ്പോൾ വികസിക്കുകയും രാത്രിയോ, മഴക്കാലത്തോ ചുരുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന് വേണ്ടിയുള്ള gap ആണ് "expansion gap ".
മാത്രവുമല്ല വലിയ വാഹനങ്ങൾ പോകുന്നത് പോലും പാലത്തിനു ഇതുപോലെ വികസിക്കുവാനും ചുരുങ്ങുവാനും കാരണമാകും.അതുകൊണ്ട് പാലത്തിനു വികസിക്കുവാനും ചുരുങ്ങുവാനും ഉള്ള ഗാപ് ആവശ്യമാണ്. ഇത്തരം ഗാപ് ഇട്ടില്ലായെങ്കിൽ പാലം വികസിക്കാൻ കഴിയാതെ വിള്ളൽ വരുവാനും പൊട്ടുവാനും കാരണമാകും. അതുകൊണ്ടാണ് പാലത്തിൽ ഇടവിട്ട് ഗാപ് ഇടുന്നത്. റെയിൽവേ ട്രാക്കിന്റെ കാര്യവും ഇതുതന്നെ.