നിറം എന്നൊന്നുണ്ടോ ?
നമ്മുടെ കണ്ണിൽ കയറുന്ന, നമുക്ക് നന്നായി ജീവിക്കാൻ ഉതകുന്ന ശ്രേണിയിലുള്ള പ്രകാശം വേർതിരിച്ചു മനസിലാക്കുന്നതിന് നമ്മുടെ തലച്ചോർ ഉണ്ടാക്കുന്ന അനുഭവമാണ് നിറം.
ഭൂമിക്ക് അന്തരീക്ഷം ഉള്ളതിനാൽ 400 മുതൽ 790 terahertz വരെയുള്ള റേഡിയേഷനുകളാണ് സൂര്യനിൽനിന്നു ഭൂമിയുടെ ഉപരിതലത്തിൽ അധികവും എത്തുന്നത്. അതിനാൽ അവയെ വേർതിരിച്ചു മനസിലാക്കുന്നതിനായാണ് നമ്മുടെ കണ്ണ് രൂപപ്പെട്ടിരിക്കുന്നത്. 400 മുതൽ 790 terahertz വരെയുള്ള റേഡിയേഷനുകളാണ് നാം കാണുന്ന ചുവപ്പ് മുതൽ വയലറ്റ് വരെയുള്ള നിറങ്ങൾ.
അൾട്രാ വയലറ്റ് റേഡിയേഷൻ കുറവാണ്. അതിനാൽ അവയെ തിരിച്ചറിയുവാനുള്ള കോശങ്ങൾ നമുക്കില്ല. നമ്മൾ ക്യാമറ ഉണ്ടാക്കിയപ്പോൾ നമ്മൾ കാണുന്ന രീതിയിലുള്ള ചുവപ്പു മുതൽ വയലറ്റ് വരെ പകർത്തി കാണിക്കുവാൻതക്ക രീതിയിൽ ഉണ്ടാക്കി. അതിനുകൂടെ ഇന്ഫ്രാ റെഡും, അൾട്രാ വയലറ്റുമൊക്കെ നമുക്ക് ചേർക്കാം. പക്ഷെ അത് നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട് മറ്റു നിറങ്ങളിലേക്കു മാറ്റണം. അപ്പോൾ നമ്മൾ കാണുന്ന നിറവുമായി യോജിക്കില്ല. പക്ഷെ ടെക്നിക്കലായി അത് വളരെ എളുപ്പമാണ്. അങ്ങനെ ഉണ്ടാക്കിയാ ഒരു ഫോട്ടോ ആണ് ജെയിംസ് വെബ് ടെലസ്‌ക്കോപ്പിൽനിന്നുള്ള ഈ ഫോട്ടോ. ഇൻഫ്രാ റെഡ് കിരണങ്ങൾ സ്വീകരിച്ചു പകർത്തി, അത് നമുക്ക് കാണാവുന്ന പ്രകാശത്തിലേക്ക് മാറ്റി. യഥാർത്ഥത്തിൽ ഇത് വ്യാഴം ഗ്രഹത്തിന്റെയും, അതിന്റെ ചന്ദ്രനായ യൂറോപ്പയുടെയും ചൂടാണ് കാണിക്കുന്നത്.
എവിടെയൊക്കെ ചൂട് കൂടുതൽ, എവിടെയൊക്കെ ചൂട് കുറവ് എന്ന് ഈ ഫോട്ടോ കാണിക്കുന്നു. ഷോപ്പിംഗ് മാളുകളിൽ കോവിഡ്, പനി സ്കാനിങ്ങിനായി വച്ചിട്ടുള്ള ക്യാമറയിലും ഇതുതന്നെയാണ് ചെയ്യുന്നത്. പനി ഉണ്ടെങ്കിൽ ചുവന്നും, പനി ഇല്ലെങ്കിൽ നീലയും, ഇളം പനിയാണെങ്കിൽ മഞ്ഞയും പോലെ ഫോട്ടോയിൽ കാണും. നിറം എന്നത് നമ്മുടെ തോന്നൽ മാത്രം.