പറക്കുന്ന തീവണ്ടി

മാഗ് ലെവ് എന്നാണ് പറക്കുന്ന തീവണ്ടികൾ അറിയപ്പെടുന്നത്. മാഗ്നെറ്റിക് ലെവിറ്റേഷൻ എന്നതിന്റെ ചുരുക്കമാണ് മാഗ് ലെവ്. കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ വികർഷിക്കുന്നു എന്ന തത്വമനുസരിച്ചാണ് മാഗ് ലെവ് പ്രവർത്തിക്കുന്നത്. വൈദ്യുത കാന്തങ്ങളാണ് ഉപയോഗിക്കുന്നത്. കാന്തികമണ്ഡലത്തിന്റെ ഫലമായി തീവണ്ടി പാളത്തിൽ നിന്ന് നാല് ഇഞ്ച് ഉയരുന്നു. കാന്തികമണ്ഡലത്തിന്റെ ചലനം ഹേതുവായി തീവണ്ടി മുന്നോട്ട് നീങ്ങുന്നു. ഘർഷണം ഇല്ലാതെ നീങ്ങുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയില് മാഗ് ലെവ് സഞ്ചരിക്കും.

         

                                                        



Most Viewed Website Pages