ശവം മൂന്നാം പക്കം പൊങ്ങുന്നത് എന്തുകൊണ്ട്?


മനുഷ്യർ വെള്ളത്തിൽ വീണാൽ താഴാന്ന് പോവും. എന്നാൽ മൂന്നാം പക്കം പൊങ്ങി വരും.
എന്താണ് അതിനുപിന്നിലെ ശാസ്ത്രം?

കാരണം വരെ ലളിതം. മനുഷ്യ ശരീരത്തിനു വെള്ളത്തിനു തുല്യം അല്ലെങ്കിൽ അൽപ്പം കൂടുതൽ സാന്ദ്രത ഉണ്ട്. അതുകൊണ്ട് വെള്ളത്തിൽ വീണാൽ താഴാന്ന് പോവും. എന്നാൽ കട്ടി ( സാന്ദ്രത ) കൂടിയ കടൽ വെള്ളത്തിൽ അത്ര പെട്ടന്ന് താഴില്ല. പക്ഷെ വെള്ളം ശ്വാസകോശത്തിൽ കയറിയാൽ ആൾ താഴ്ന്നു പോവും. വെള്ളത്തിൽ മുങ്ങുന്ന ആൾ ശ്വാസം പിടിച്ചു നിർത്താൻ പറ്റാതെയോ , പേടിച്ചിട്ടു ഒക്കെ വെള്ളം വലിച്ചു ഉള്ളിലേക്ക് വലിച്ചു കയറ്റും. അപ്പോൾ സ്വാഭാവികമായും നമ്മുടെ ഭാരം കൂടും. വെള്ളത്തിൽ താഴ്ന്നു പോവും. ഉപ്പ് ഇല്ലാത്ത വെള്ളത്തിൽ ആണെങ്കിൽ നമ്മൾ നീന്തിയില്ലെങ്കിൽ എളുപ്പം താഴാന്ന് പോവും.

എന്നാൽ വെള്ളത്തിൽ മുങ്ങി മരിച്ചു ശരീരം താഴ്ന്നു പോയാലും. കുറെ സമയം കഴിയുമ്പോൾ നമ്മുടെ ശരീരത്തിന് അകത്തെ, പ്രത്യേകിച്ച് വയറിനുള്ളിലും, ശ്വാസകോശത്തിനുള്ളിലെയും ബാക്ടീരിയയുടെ പ്രവർത്തനം കാരണം ഗ്യാസ് ( methane, hydrogen sulfide, & carbon dioxide ) ഉണ്ടാക്കുന്നു ( ശരീരം ചീയുന്നു എന്ന് നമ്മൾ പറയും). അങ്ങനെ ശരീരത്തിൽ ഗ്യാസ് നിറയുമ്പോൾ ശരീരം ബലൂൺ പോലെ വീർക്കുകയും തൽഫലമായി വെള്ളത്തിൽ പൊങ്ങി വരികയും ചെയുന്നു.

നമ്മുടെ ശരീരത്തിന് വെള്ളത്തിനേക്കാൾ സാന്ദ്രത കൂടുതലായതുകൊണ്ടാണ് വെള്ളത്തിൽ താഴാന്ന് പോവുന്നത് എന്ന് പറഞ്ഞുവല്ലോ. എന്നാൽ ശ്വാസകോശം നിറച്ചു വായു പിടിച്ചാൽ നമുക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാം.
സ്വമ്മിങ് പൂളിലെ വെള്ളത്തിൽ ഉപ്പ് ഇല്ലാത്തതുകൊണ്ട് സാന്ദ്രത (1) കുറവായിരിക്കും. എന്നാൽ കടൽ വെള്ളത്തിൽ ഉപ്പ് ഉള്ളതിനാൽ സാന്ദ്രത കൂടുതലാണ്. അതുകൊണ്ട് കടൽവെള്ളത്തിൽ എളുപ്പം പൊങ്ങിക്കിടക്കാം.
ചാവുകടലിൽ വളരെക്കൂടുതൽ ഉപ്പ് ഉള്ളതിനാൽ നമ്മൾ ശ്രമിച്ചാൽ പോലും വെള്ളത്തിൽ മുങ്ങുവാൻ സാധ്യമല്ല.

ശ്വാസം കൂടുതൽ ഉള്ളിലേക്ക് വലിച്ചു പിടിച്ചാൽ നമുക്ക് സ്വിമ്മിങ് പൂളിലെ വെള്ളത്തിലും പൊങ്ങിക്കിടക്കാം.
ബാക്കി ശരീരഭാങ്ങളൊക്കെ വെള്ളത്തിൽ മുക്കി, മൂക്ക് മാത്രം വെള്ളത്തിന് മുകളിൽ വരുന്നരീതിയിൽ കിടക്കണം എന്ന് മാത്രം. ശ്വാസം വിട്ടാൽ താഴും, ശ്വാസം എടുത്താൽ പൊങ്ങിക്കിടക്കാം.
കുറച്ചു പരിചയിച്ചാൽ ആർക്കും ഇത് ചെയ്യാവുന്നതാണ്. കുടവയറന്മാർക്കു ഇത് എളുപ്പം ആണ്. കാരണം അവരുടെ ശരീരത്തിൽ കൂടുതൽ കൊഴുപ്പാണ്. കൊഴുപ്പിനു സാന്ദ്രത കുറവാണ്.
ശ്രമിക്കൂ.. വെള്ളത്തിൽ പൊങ്ങിക്കിടക്കൂ... നിങ്ങളും വലിയ ' യോഗി ' ആണെന്ന് ആളുകൾ പറയും.
                                                        



Most Viewed Website Pages