ആരും അറിയാത്ത ഗൂഗിളിന്റെ വിദ്യകൾ


1) ഗൂഗിൾ കമ്പനി 1998 സെപ്റ്റംബർ 4 നു ലാറി പേജും സെർജി ബ്രിനും ഒരു ചെറിയ കാർ ഗ്യാരേജിൽ ആരംഭിച്ചു .
2) ഗൂഗിൾ എന്നത് ഒന്നിന് ശേഷം നൂറു പൂജ്യങ്ങൾ വരുന്ന ഒരു ഗണിതശാസ്ത്ര പദമാണ്
3) പുതിയ ഗൂഗിൾ ജീവനക്കാരെ നൂഗ്ലേർസ് (Nooglers) എന്ന് അറിയപ്പെടുന്നു .
4) ഒരു ഗൂഗിൾ ജീവനക്കാരൻ മരണപ്പെട്ടാൽ അവരുടെ ഭാര്യക്ക് അദ്ദേഹത്തിൻറെ പകുതി വേതനം പത്തുവർഷത്തോളം ലഭിക്കുമത്രേ, കുട്ടികളുണ്ടെങ്കിൽ 19 വയസ്സു വരെ ഓരോ കുട്ടിക്കും 1000 ഡോളർ വീതവും ലഭിക്കും !.
5) ഗൂഗിളിൽ ASKEW എന്നോ TILT എന്നോ SEARCH ചെയ്‌താൽ പേജ് ചെരിയുന്നതായി കാണാം !.
6) ZERG RUSH എന്ന് SEARCH ചെയ്‌താൽ വരുന്ന പേജിൽ നിരവധി കുമിളകൾ പ്രത്യക്ഷപ്പെട്ട് പേജ് നശിപ്പിക്കുന്നതായി കാണാം !!
7) കൃത്യമായ ഒരു പദം സെർച്ച് ചെയ്യാൻ ഉദ്ധരണികൾ ( ” ” ) ഉപയോഗിക്കുക. ഉദ്ധരണികൾക്ക്‌ ഉള്ളിലായി നിങ്ങൾ സെർച്ച് ചെയ്യുന്ന പദം ചേർക്കുക . എന്നാൽ ആ പദം എവിടെയൊക്കെ ഉപയോഗിച്ചോ അതൊക്കെ സെർച്ച് റിസൾട്ടിൽ കാണിക്കും 
8) ചില വാക്കുകൾ ഉൾക്കൊള്ളുന്ന ഫലങ്ങൾ ഒഴിവാക്കുന്നതിന് മൈനസ് അടയാളം ഉപയോഗിക്കുക. (e.g. jaguar -car)  
 9) ഒരു പ്രത്യേക വെബ്സൈറ്റ് മാത്രം തിരയുന്ന ഒരു Google തിരച്ചിലായി "site:" ഫംഗ്ഷൻ ഉപയോഗിക്കുക. 
 10) വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ "DEFINE:" ഫംഗ്ഷൻ ഉപയോഗിക്കുക.(e.g.“DEFINE: mortgage")   
11) രണ്ട് കാര്യങ്ങളെ കുറിച്ചോ അല്ലെങ്കിൽ രണ്ട് പ്രോഡക്റ്റുകളെ കുറിച്ച് താരതമ്യം ചെയ്യാനാണെങ്കിൽ vs ഉപയോഗിക്കുക . ഉദാഹരണം : Note 9 Vs iPhone x 4. 
12) നിങ്ങൾക്ക് അറിയാവുന്ന സൈറ്റിന്റെ സമാന രീതിയിലുള്ള മറ്റ്‌ സൈറ്റുകൾ അറിയാൻ Related: കൂട്ടി സെർച്ച് ചെയ്താൽ മതി . ഉദാഹരണം – Related:amazon.in . ഇത് പോലെ സെർച്ച് ചെയ്താൽ ആമസോണിനെ പോലുള്ള മറ്റ് ഷോപ്പിംഗ് സൈറ്റുകൾ അറിയാൻ സാധിക്കും . 
13) ഒന്നിലധികം വാക്കുകൾ ഒരേ സമയം സെർച്ച് ചെയ്യാൻ OR എന്ന് ചേർക്കുക . “Best ways to prepare for a job interview” OR “How to prepare for a job interview” 
14) ഒരു വാക്കു സംബന്ധിച്ച് വിശദീകരണം വേണമെങ്കില്‍ അതിനും ഗൂഗിള്‍ സെര്‍ച്ചില്‍ സംവിധാനമുണ്ട്. ഡിഫൈന്‍ എന്നെഴുതി ഹൈഫണ്‍ നല്‍കിയ ശേഷം പ്രസ്തുത വാക്ക് ടൈപ് ചെയ്താല്‍ മതി. 
15) ഗൂഗിള്‍ സെര്‍ച് കണക്കിലും കേമനാണ്. കൂട്ടുടയും കുറയ്ക്കുകയും ഗുണിക്കുകയും ഹരിക്കുകയും എല്ലാം ഗൂഗിള്‍ സെര്‍ച്ചില സാധ്യമാണ്. കൂടാതെ കറന്‍സികളുടെ മൂല്യം കണ്‍വേര്‍ട് ചെയ്യാനും സാധിക്കും. അതായത് 10 യു.എസ്. ഡോളര്‍ എന്നു പറയുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ എത്രയാണെന്ന് സെര്‍ചില്‍ അറിയാം. 
16) ഏതെങ്കിലും പ്രത്യേക സ്ഥലത്തെ കാലാവസ്ഥ അറിയാനും ഗൂഗിള്‍ സെര്‍ച് സഹായിക്കും. അപ്പോഴത്തെ മാത്രമല്ല, ഏഴു ദിവസം മുന്‍പു വരെയുള്ള കാലാവസ്ഥയും മനസിലാക്കാന്‍ കഴിയും. 
17) ഫോട്ടോകള്‍ സൈസ്, നിറം, വലിപ്പം, തരം എന്നിവയെല്ലാം അടിസ്ഥാനമാക്കി സെര്‍ച് ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് 500-300 സൈസുള്ള ചിത്രമാണ് വേണ്ടതെങ്കില്‍ അത് സെലക്റ്റ് ചെയ്യാം. 
18)  ഗൂഗിളിന്റെ ക്രോം ബ്രൗസറിലും ആന്‍ഡ്രോയ്ഡ് ഫോണിലും ഗൂഗിള്‍ സെര്‍ചില്‍ ശബ്ദമുപയോഗിച്ച് തിരച്ചില്‍ നടത്താം. അതിനായി സെര്‍ച് ബോക്‌സിനു സമീപം കാണുന്ന മൈക്രോഫോണിന്റെ അടയാളത്തില്‍ ക്ലിക് ചെയ്താല്‍ മതി. 
19) ഗൂഗിള്‍ സെര്‍ചില്‍ നിന്ന് ഏതെങ്കിലും പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമായും തെരഞ്ഞെടുക്കാം. അതിനായി ഫയല്‍ ടൈപ് ഏതാണെന്ന് ടൈപ് ചെയ്താല്‍ മതി. ഉദാഹരണത്തിന് Filetype: SVG, Filetype: CS എന്നിങ്ങനെ രേഖപ്പെടുത്തിയാല്‍ മതി 
20) അറിയാത്ത വാക്കിന് പകരം ആസ്റ്ററിക് ചിഹ്നം (*) ഫ്രെയ്സുകൾ തെരയുമ്പോൾ ക്വട്ടേഷൻ മാർക്ക് പോലെ ഉപയോഗിക്കാവുന്നതാണ് ആസ്റ്ററിക് ചിഹ്നം. പ്രത്യേകിച്ചും ഫ്രെയ്സുകൾ പൂർണമായി അറിയാത്ത സാഹചര്യത്തിൽ. ഫ്രെയ്സ് തെരയുമ്പോൾ അറിയാത്ത വാക്കിനു പകരം ആസ്റ്ററിക് ചിഹ്നം () ഉപയോഗിച്ചാൽ നാം തെരയുന്ന ഫ്രെയ്സ് കൃത്യമായി കണ്ടെത്താം. ഉദാഹരണത്തിന് “ is thicker than water” എന്ന് ഗൂഗിളിൽ തെരയുമ്പോൾ ആസ്റ്ററിക് ചിഹ്നത്തിനു പകരം യഥാർഥ വാക്ക് ചേർത്ത് ഗൂഗിൾ ഉത്തരം നൽകുന്നതു കാണാം.

 ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു 
 1) https://www.google.com/ads/preferences നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം.
 2) https://www.google.com/takeout ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ബുക്ക്‌മാര്‍ക്സ്‌ തുടങ്ങി ഗൂഗിളിന്റെ 15ല്‍ കൂടുതല്‍ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ മുകളില്‍ കൊടുത്ത takeout ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി. 
3) https://support.google.com/legal നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ വിവരങ്ങളോ മറ്റോ ഗൂഗിളിന്റെ ഏതെങ്കിലും സേവനങ്ങളില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള പരാതി മുകളില്‍പ്പറഞ്ഞ ലിങ്ക് വഴി നല്‍കാം.
 4) https://maps.google.com/locationhistory നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഓണ്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ ആയിരുന്നു എന്ന് ഗൂഗിള്‍ സെര്‍വറില്‍ സേവ് ആകുന്നുണ്ടാകും. മുകളില്‍പ്പറഞ്ഞ ഗൂഗിള്‍ മാപ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. അതൊരു KML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
 5) https://history.google.com ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി കാണാം. ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നിങ്ങള്‍ നടത്തുന്ന സെര്‍ച്ചുകളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ. ആവശ്യമില്ലാത്ത സെര്‍ച്ച്‌ ഹിസ്റ്ററി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകാര്യവുമുണ്ട്. 
6) https://www.google.com/settings/account/inactive ജിമെയില്‍ അക്കൗണ്ടില്‍ തുടര്‍ച്ചയായി 9 മാസം വരെ ലോഗിന്‍ ചെയ്യാതെയിരുന്നാല്‍ ഗൂഗിളിന്റെ പ്രോഗ്രാം പോളിസി പ്രകാരം അവര്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും. ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഇതൊരു പ്രശനമാകും. മുകളില്‍പ്പറഞ്ഞ ലിങ്കില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രധാന അക്കൗണ്ട്‌ സെറ്റ് ചെയ്യാം. തുടര്‍ന്ന് മറ്റ് അക്കൗണ്ടുകളും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മറ്റ് ഇമെയില്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിലെങ്കില്‍ ഓരോ മാസവും ഗൂഗിള്‍ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അലേര്‍ട്ട് മെയിലുകള്‍ അയക്കും.
 7) https://security.google.com/settings/security/activity ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ഏതൊക്കെ ഉപകരണങ്ങളില്‍ ആണ് നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തത്, എപ്പോഴൊക്കെ ലോഗിന്‍ ചെയ്തു, അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. 
8) https://security.google.com/settings/security/permissions നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ ആപ്പുകളുടെയും, ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെയും മുഴുവന്‍ ലിസ്റ്റ് ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കും. 
9) https://admin.google.com/domain.com/VerifyAdminAccountPasswordReset ഗൂഗിള്‍ ആപ്പ്സ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ലിങ്ക് ആണിത്. നിങ്ങളുടെ ഗൂഗിള്‍ ആപ്പ്സ് അക്കൗണ്ടിന്റെ അഡ്മിന്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടാല്‍ മുകളില്‍പ്പറഞ്ഞ രഹസ്യ ലിങ്ക് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റം. 
10) https://accounts.google.com/SignUpWithoutGmail ഈ ലിങ്ക് വഴി ജിമെയില്‍ അക്കൗണ്ട്‌ ഇല്ലാതെ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കാം. യൂസര്‍ നെയിം നിങ്ങള്‍ നല്‍കുന്ന ഇമെയില്‍ ഐഡി ആയിരിക്കും        
         

                                                        



Most Viewed Website Pages