അനസ്‌തേഷ്യ
അനസ്‌തേഷ്യ നല്‍കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
ചെറുതും വലുതുമായ ശസ്ത്രക്രിയകള്‍ ഏതുമാകട്ടെ, അനസ്‌തേഷ്യ നല്‍കാതെ ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. മയക്കി കിടത്തുന്ന എന്തോ ഒരു കാര്യം എന്നതിനപ്പുറത്തേക്ക് എന്താണ് അനസ്‌തേഷ്യ, ഏതൊക്കെ പ്രക്രിയകളിലൂടെയാണ് അനസ്‌തേഷ്യ നടത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ അറിയാമോ?
എന്താണ് അനസ്‌തേഷ്യ?
ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് സംവേദനശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് അനസ്‌തേഷ്യ. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കുന്നതിന് ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ തലച്ചോറിന്റയോ സുഷുമ്‌നയുടെയോ ചില രോഗങ്ങള്‍ മൂലവും ഈ അവസ്ഥ ഉണ്ടാകാം. ഈ അവസ്ഥയുണ്ടാക്കുന്ന പ്രക്രിയയ്ക്കും അനസ്‌തേഷ്യ എന്ന പദം ഉപയോഗിക്കാറുണ്ട്.
അനസ്‌തേഷ്യ നല്കിയാല്‍ പേശികള്‍ക്കു പൂര്‍ണമായ അയവും ശക്തിക്ഷയവും ഉണ്ടാകുന്നു. അനസ്‌തേഷ്യ നല്കുന്ന ഡോക്ടറെ അനസ്തറ്റിസ്റ്റ് (Anesthetist) അഥവാ അനസ്‌തേഷ്യോളജിസ്റ്റ് (Anaesthesiologist) എന്നും അനസ്‌തേഷ്യ ഉണ്ടാക്കുന്ന ഔഷധങ്ങളെ അനസ്തറ്റിക് ഔഷധങ്ങള്‍ എന്നും പറയുന്നു.
പ്രധാനമായും ശസ്ത്രക്രിയക്കുള്ള അനസ്‌തേഷ്യയെ രണ്ടായി തരംതിരിക്കാം - ജനറല്‍ അനസ്‌തേഷ്യയും റീജിയണല്‍ അനസ്‌തേഷ്യയും
ജനറല്‍ അനസ്‌തേഷ്യ
ജനറല്‍ അനസ്‌തേഷ്യയില്‍ രോഗിയെ പൂര്‍ണമായും അബോധാവസ്ഥയില്‍ എത്തിക്കുന്നു. പേശികളുടെ ചലനശേഷി ഇല്ലാതാക്കുന്നതിലൂടെ വേദനാരഹിതമായ അവസ്ഥ ഉണ്ടാക്കുന്നു. ഇതിലൂടെ ശസ്ത്രക്രിയ സമയത്തെ ഓര്‍മ്മകള്‍ ഉണ്ടാവുന്നില്ല. ശ്വസനപ്രക്രിയ പൂര്‍ണമായോ ഭാഗികമായോ അനസ്‌തേഷ്യ ഉപകരണം ഏറ്റെടുക്കുന്നു. ഹൃദയത്തിന്റെയും മറ്റവയവങ്ങളുടെയും പ്രവര്‍ത്തനം ആവശ്യാനുസരണം നിയന്ത്രിക്കുന്നതിനോടൊപ്പം, മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹവും പ്രാണവായുവിന്റെ അളവും നിലനിര്‍ത്തുന്നത് ഈ ഉപകരണമാണ്.
ശസ്ത്രക്രിയക്ക് ശേഷം പൂര്‍വ്വാവവസ്ഥയിലേക്ക് ബോധം തിരിച്ചു കൊണ്ടുവരുന്നു. ദൈര്‍ഘ്യമേറിയതും പ്രധാനപ്പെട്ടതുമായ ശസ്ത്രക്രിയകള്‍ക്ക് (ഹൃദയശസ്ത്രക്രിയകള്‍, അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മുതലായവയ്ക്ക്) ജനറല്‍ അനസ്തേഷ്യ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ജനറല്‍ അനസ്തേഷ്യയില്‍ ശ്വാസകോശത്തിലേക്ക് ഓക്സിജനും മറ്റ് വാതകരൂപത്തിലുള്ള അനസ്തറ്റിക് ഔഷധങ്ങള്‍, (സിവോ ഫ്ളൂറൈന്‍, ഐസോ ഫ്ളൂറൈന്‍, ഡെസ്ഫ്ളൂറൈന്‍ മുതലായവ) രോഗിക്ക് നല്‍കുന്നത് ബോയില്‍സ് യന്ത്രത്തിന്റെ സഹായത്തോടെയാണ്. ഇത് അനസ്തേഷ്യ ഡോക്ടറുടെ നിയന്ത്രണത്തിലുമാണ്.
അനസ്തേഷ്യ മരുന്നുകള്‍ കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തിക്കുന്നു. അവയുടെ ശരീരത്തിലെ ലഭ്യത അളക്കുന്ന ആധുനിക അനസ്തേഷ്യ ഉപകരണങ്ങള്‍ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ (ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്‍, ശ്വാസകോശത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ്, ശരീര ഊഷ്മാവ്, ഉറക്കത്തിന്റെ തീവ്രത, രക്തത്തിന്റെ ഘടന) എന്നിവ കൃത്യമായി രേഖപ്പെടുത്തുന്നു.
റീജിയണല്‍ അനസ്തേഷ്യ
റീജിയണല്‍ അനസ്തീഷ്യയില്‍ രോഗിയുടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങള്‍ മാത്രം മരവിപ്പിച്ചുള്ള രീതിയാണ് സ്വീകരിക്കുന്നത്. ഇവിടെ സുഷുമ്ന നാഡിയില്‍ നിന്നും പുറത്തുവരുന്ന നാഡികള്‍ മുതല്‍ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുനില്‍ക്കുന്ന നാഡീ സഞ്ചയത്തില്‍ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവെച്ച് (ലോക്കല്‍ അനസ്തേഷ്യ) നാഡീ സംവേദനം തടസ്സപ്പെടുത്തി, വേദന ഇല്ലാത്ത അവസ്ഥയും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ നടത്താവുന്നതാണ്. ഇതിനായി അള്‍ട്രാ സൗണ്ട്, നെര്‍വ് ലൊക്കേറ്റര്‍ മുതലായ ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഈ രോഗികളില്‍ മൊത്തത്തിലുള്ള മയക്കമോ അബോധാവസ്ഥയോ ആവശ്യമില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആവശ്യാനുസരണം ഉറക്കം നല്കാവുന്നതാണ്.
അതിനാല്‍ ജനറല്‍ അനസ്തേഷ്യ അപേക്ഷിച്ച് റീജിയണല്‍ അനസ്തേഷ്യയ്ക്ക് വിധേയമാക്കിയ രോഗികള്‍ വളരെ നേരത്തെ വേദനാരഹിതമായ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുന്നു.
ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം സാധ്യമല്ലാതാവുന്ന സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ (സിസേറിയന്‍) വഴി കുഞ്ഞിനെ പുറത്തെടുക്കാറുണ്ട്. ഇവര്‍ക്ക് റീജിയണല്‍ അനസ്തേഷ്യയയാണ് കൂടുതലായും നല്‍കാറുള്ളത്.
അനസ്തേഷ്യ വിദഗ്ധരായ ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്ര മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി മറ്റ് അടിയന്തിര പ്രധാന്യമുള്ള സേവനങ്ങളും നല്കുന്നു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, റെസസിറ്റേഷന്‍ ടീം, പെയിന്‍ ക്ലിനിക്കുകള്‍, കാര്‍ഡിയാക്ക് കത്തീട്ടറസേഷന്‍ ലാബുകള്‍, റേഡിയോളജി പരിശോധനാ ലാബുകള്‍ ഇവയിലൊക്കെ അനസ്തേഷ്യ വിദഗ്ധരുടെ സേവനം അനിവാര്യമാണ്.
ശസ്ത്രക്രിയ എന്നത് ശരീരത്തില്‍ വലിയ അളവില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. അതിനാല്‍ തന്നെ ശസ്ത്രക്രിയയുടെ ഗുണദോഷങ്ങളെ പറ്റിയുള്ള ഒരവബോധം, അനസ്തേഷ്യ നല്കുമ്പോള്‍ ശരീരത്തിലുണ്ടാക്കാവുന്ന ഫലങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ രോഗികളും അറിഞ്ഞിരിക്കണം.
അതിന്‍റെ ഭാഗമായാണ് ശസ്ത്രക്രിയക്ക് വിധേയരാവുന്നവര്‍ സമ്മതപത്രം നല്‍കുന്നത്.
ലോക്കല്‍ അനസ്‌തേഷ്യ
മുറിവില്‍ തുന്നല്‍ ഇടുന്നതിനും ചര്‍മഭാഗത്ത് ചെറിയ ശസ്ത്രക്രിയ നടത്തുന്നതിനുമുള്ള അനസ്‌തേഷ്യയാണ് ലോക്കല്‍ അനസ്‌തേഷ്യ. ശസ്ത്രക്രിയ വേണ്ട ഭാഗത്ത് മരുന്ന് കുത്തിവെച്ച് മരവിപ്പിക്കുന്ന ലളിതമായ രീതി. ഈ അവസരത്തില്‍ രോഗിക്ക് പൂര്‍ണബോധം ഉണ്ടായിരിക്കും. എന്നാല്‍, വേദന അനുഭവപ്പെടില്ല.
രോഗികള്‍ ശ്രദ്ധിക്കാന്‍
• പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉള്ളവര്‍ ആറ് ആഴ്ച മുമ്പെങ്കിലും അത് നിര്‍ത്തിവെക്കണം.
• ഏതെങ്കിലും മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് അനസ്തസ്റ്റിനെ അറിയിക്കണം.
• ഏതെങ്കിലും മരുന്നുകളില്‍ അലര്‍ജി ഉണ്ടെങ്കില്‍ ആ വിവരം പരിശോധിക്കുന്ന ഡോക്ടറേയും അനസ്തസ്റ്റിനേയും അറിയിക്കുക.
• ആസ്തമ, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ ഡോക്ടറോട് നിര്‍ബന്ധമായും പറയുക.
• അപകട സാധ്യത ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആസ്ത്മ മുതലായ രോഗങ്ങളുള്ളവര്‍ ഹൃദയാഘാതം, പക്ഷാഘാതം, അപസ്മാരം എന്നീ അസുഖങ്ങള്‍ ഉള്ളവര്‍, മരുന്നുകളോട് അലര്‍ജിയുള്ള രോഗികള്‍ എന്നിവര്‍ക്ക് അനസ്തേഷ്യ സമയത്ത് അപകട സാധ്യത കൂടുതലായി കാണപ്പെടുന്നു.
അതുകൊണ്ടു തന്നെ ഈ രോഗാവസ്ഥകള്‍ നിയന്ത്രിച്ചിട്ടുവേണം അനസ്തേഷ്യ നല്കേണ്ടത്. എന്നാല്‍ ചില അടിയന്തിര സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ അനിവാര്യമായി വരുമ്പോള്‍ ഈ അപകട സാധ്യത മുന്‍കൂട്ടി കണ്ടുതന്നെ അനസ്തേഷ്യ നല്‍കേണ്ടിവരും.
• അനസ്തേഷ്യാ ഡോക്ടറെ സംബന്ധിച്ചിടത്തോളം ഓരോ അനസ്തേഷ്യയും വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്. കാരണം ഓരോ രോഗിയുടെയും രോഗാവസ്ഥയും ശാരീരികാവസ്ഥയും വ്യത്യസ്തമാണ്. ഈ ക്ലേശകരമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുക എന്ന കര്‍ത്തവ്യമാണ് ഓരോ അനസ്തേഷ്യ വിദഗ്ദന്റെയും മുന്നിലുളളത്.