നാട്ടിലെ തൊണ്ണൂറു ശതമാനം ആളുകൾക്കും അറിയില്ല, റോഡിലെ മൈൽ കുറ്റിയുടെ മുകളിലെ കളർ എന്തിനെ സൂചിപ്പിക്കുന്നുയെന്ന്


 കാലാവസ്ഥയിലെയും അളവു കോൽ. യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones ) കാണാറുണ്ട്. പലനിറത്തിലും കാണും. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല. നിറവും പ്രധാനമാണ് .മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത് നോക്കാം .

1 . ഓറഞ്ചു നിറം – ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു .

2 . പച്ച നിറം -State Highway യിൽ കടക്കുന്നു

3. മഞ്ഞ നിറം – National Highway യിൽ കടക്കുന്നു

4 . കറുപ്പ് / വെളുപ്പ് -ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു.

ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ്. അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം. നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം . അങ്ങനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും.പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു .

റോമൻ ഭാഷയിൽ “Mille Passus” എന്നാൽ “ആയിരം ചുവട് “. Mille പിന്നെ Mile ആയി . ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത്. 
                                                        



Most Viewed Website Pages