ലോകത്തിലെ ഏറ്റവും ത്യാഗികളായ അമ്മ
ലോകത്തിലെ ഏറ്റവും ത്യാഗികളായ അമ്മമാരുള്ളത് ഏതു ജീവികളിലാണെന്ന് ചോദിച്ചാൽ, അത് ഒക്ടോപസ് ( നീരാളി ) എന്ന് നിസ്സംശയം പറയാം.
ഒരേ സമയം ഏകദേശം 50,000 മുട്ടകൾ ഇട്ട ശേഷം, ഒക്ടോപസ് അമ്മ 6 മാസം വരെ തുടർച്ചയായി അവയെ സംരക്ഷിക്കുന്നു.
ആ കാലയളവിൽ, മുട്ടകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമ്മ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു.
6 മാസം കഴിഞ്ഞ് മുട്ട വിരിയുമ്പോഴേക്കും അമ്മ പട്ടിണി കിടന്ന് മരിച്ചിരിക്കും.
അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ത്യാഗികളായ അമ്മ എന്ന് പെൺ നീരാളിയെ വിളിക്കുന്നത്.
ഇതിന്റെ ശാസ്ത്രം:-
പെൺ നീരാളി, ഒരിക്കൽ മുട്ടയിട്ടാൽ, അവയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന സ്രവങ്ങൾ, ദഹനേന്ദ്രിയങ്ങളെയും ഉമിനീർ ഗ്രന്ഥികളെയും നിർജ്ജീവമാക്കുന്നു. ഇതിനാലാണ് അവ ആഹാരം തേടി പോവാതെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ഇരിക്കുന്നത്.
ഇത് നീരാളിയെ പട്ടിണി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.