ഇന്ത്യയുടെ ക്രിക്കറ്റ് ജേഴ്സിയിലെ ബിസിസിഐ ലോഗോയുടെ മുകളിലെ മൂന്ന് നക്ഷത്രങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു?

1992ലെ ഏകദിന ലോകകപ്പില്‍ ധരിച്ചതിന് സമാനമായ കടും നീല ജേഴ്സിയാണ് ടീം ഇന്ത്യ  ധരിക്കുന്നത്. ജേഴ്സിയില്‍ ഇന്ത്യ എന്നെഴുതിയിരിക്കുന്നതിനൊപ്പം തന്നെ സ്പോണ്‍സറിന്റെ  പേരും കാണാം. ഇതിന് പുറമെ വലതുവശത്തെ ബിസിസിഐ ലോഗോയുടെ അതേ വലിപ്പത്തില്‍ പുതിയ കിറ്റ് സ്പോണ്‍സര്‍രുടെ   ലോഗോ ഇടതു വശത്തും ഉണ്ട്. തുടർന്ന്  ബിസിസിഐ ലോഗോക്ക് മുകളിലായി മൂന്ന് നക്ഷത്രങ്ങളെയും കാണാം .ജേഴ്സിയിലെ ഓരോ ഇഞ്ച് സ്ഥലത്തിനും ബിസിസിഐ വിപണിമൂല്യം കണ്ടെത്തുമെന്നതിനാല്‍ ഈ മൂന്ന് നക്ഷത്രങ്ങള്‍ എന്തിനാണെന്ന് പലർക്കും  സംശയം ഉണ്ടാവും . ഇന്ത്യ നേടിയ മൂന്ന് ലോകകപ്പ് വിജയങ്ങളെ ഓര്‍മിപ്പിക്കാനായാണ്  ഈ മൂന്ന് നക്ഷത്രങ്ങള്‍. 1983ലെ ഏകദിന ലോകകപ്പിലും , 2007ലെ ടി20 ലോകകപ്പിലും , 2011ലെ ഏകദിന ലോകകപ്പിലുമാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്.ഇന്ത്യൻ ടീം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഈ സ്റ്റാറുകൾ .

                                                        



Most Viewed Website Pages