ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലം – ഏരിയ 51

ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണ്. ഈ ചോദ്യത്തിന് വര്‍ഷങ്ങളായി സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഉത്തരം എരിയ 51 എന്നാണ്. അമേരിക്കയിലെ നെവാദയിലാണ് ഈ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കയിലെ എറ്റവും തന്ത്രപ്രധാനമായ മിലിട്ടറി മേഖലയായാണ് ഏരിയ 51നെ കാണുന്നത്. അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങ‌ൾ ലോകത്ത് നിരവധിയാണ്. നിരവധി പ്രദേശങ്ങളില്‍ കടന്നു ചെല്ലുന്നതിന് വിലക്കുകളുണ്ട്. അത്തരം വിലക്കുള്ള പ്രദേശമാണ് ഏരിയ 51. ആ പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകമറിയില്ല.നെവാഡൻ മരുഭൂമിയിലെ Area 51 എന്ന രഹസ്യ മിലിട്ടറി ബേസിൽ എന്താണ് യഥാർത്തത്തിൽ നടക്കുന്നത് ? ലോകം സംശയിക്കുന്നത് പോലെ അത് ഒരു ഏലിയൻ റിസേർച്ച് സെന്ററാണോ ? Area 51നെപ്പറ്റിയുള്ള പരാമർശങ്ങൾ നടത്താൻ പോലും അമേരിക്കൻ മിലിട്ടറി ഭയക്കുന്നതെന്തിനാണ്.ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത സ്ഥലമാണത്..ഒരു ഹൈലി ക്ലാസിഫൈഡ് റിസേർച്ച് ഫെസിലിറ്റിയാണത് എന്നാണ് ഗവണ്മെന്റ് ഭാഷ്യം.പലപ്പോഴും യുഎസിലെ തന്നെ ലാസ് വെഗാസിലെ മകാറന്‍ വിമാനത്താവളത്തില്‍ നിന്നും ചുവന്ന വരയുള്ള ചില വിമാനങ്ങള്‍ പറന്നുയരും. ഈ വിമാനങ്ങള്‍ വരുന്നതിന്‍റെയോ പറന്നുയരുന്നതിന്റേയോ അറിയിപ്പ് യാത്രക്കാര്‍ക്ക് ഒരിക്കലും ലഭിക്കാറില്ലത്രെ. ഏരിയ 51ലേക്കാണ് ഈ ചുവപ്പു വരയന്‍ വിമാനങ്ങളുടെ സഞ്ചാരമെന്നാണ് ചിലരുടെ വിശ്വാസം. സായുധരായ സൈനികര്‍ കാവല്‍ നില്‍ക്കുന്ന ടെര്‍മിനല്‍ വഴിയാണ് ചുവപ്പു വിമാനങ്ങള്‍ പറന്നുയരാറ് എന്നതിനാല്‍ ഈ വിമാനങ്ങളുടെ ഒരു വിവരവും യാത്രികര്‍ക്കു കിട്ടില്ല. എല്ലാവിധ രഹസ്യാത്മകതയും സൂക്ഷിക്കുന്ന ഇത്തരം ബോയിങ് 737 വിമാനങ്ങളുടെ നമ്ബര്‍ ആരംഭിക്കുന്നത് xxxലാണ്. അതിവേഗത്തില്‍ വിമാനങ്ങള്‍ പോകുമ്ബോഴുണ്ടാകുന്ന ശബ്ദ സ്ഫോടനം ഏരിയ 51ല്‍ നിന്നും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
50 വര്‍ഷത്തോളമായി ഏരിയ 51 വാര്‍ത്തകളില്‍ നിറഞ്ഞിട്ട്. ഒടുവില്‍ 2013ല്‍ ഈ എരിയ 51 എന്നത് സങ്കല്‍പ ലോകമല്ല യാഥാര്‍ഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി സമ്മതിക്കകയും ചെയ്‍തു. അമേരിക്കന്‍ വ്യോമസേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്‍റെ ഔദ്യോഗിക നാമം നെവാദ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് എന്നാണ്. എഡ്വാര്‍ഡ് എയര്‍ഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശത്തെ തിരഞ്ഞെടുത്തതെന്നുമാണ് അമേരിക്ക പറയുന്നത്.അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്‍ററി പ്രക്ഷേപണം ചെയ്തു, ഇതില്‍ നടത്തി. ഇതില്‍ അമേരിക്കന്‍ പൗരന്മാരില്‍ 80 ദശലക്ഷം പേര്‍ എരിയ 51 നിലവില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നു. ഇതേവരെ ഒരു അമേരിക്കൻ പ്രസിഡന്റും ഈ സ്ഥലത്തെപ്പറ്റി പറയാൻ തയ്യാറായിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റ് ക്ലിന്റൺ ഏരിയ 51ലെ യുഎഫ്ഒ ഫയലുകകളിൽ കാര്യമായി ഒന്നുംതന്നെ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഹിലരി ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേവലം കൗതുകം മാത്രമല്ല ഹിലരിയുടെ ഈ തീരുമാനത്തിന് പിന്നിൽ സുതാര്യതയെന്നതത്രെ ലക്ഷ്യം. മുൻ പ്രസിഡന്റിന്റെ ഭാര്യയായിട്ടും ഈ രഹസ്യം അറിയില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.അമേരിക്ക ചന്ദ്രനിലിറങ്ങിയത് ഏരിയ 51ല്‍ ചിത്രീകരിച്ച നാടകമാണെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. 1955 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏരിയ 51 ഉണ്ടെന്ന് അമേരിക്കയും സിഐഎയും സമ്മതിച്ചത് തന്നെ 2013ലായിരുന്നു. ലോകത്തെ ഏറ്റവും നിഗൂഢമായ സൈനിക താവളങ്ങളിലൊന്നാണ് ഏരിയ 51 എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഏരിയ 51നെ കുറിച്ച് അധികം കാര്യങ്ങള്‍ പുറത്തുവരാനുള്ള സാധ്യതയും കുറവാണ്. ഏരിയ 51 നെക്കുറിച്ചുള്ള നിഗൂഢതകള്‍ക്ക് അവസാനമില്ലാതെ തുടരുകയാണ്. പൊതുജനങ്ങളെ ഈ ഭാഗത്തേക്ക് അടുപ്പിക്കില്ല. കേട്ടുകേൾവി വെച്ച് ആരും അവിടേക്ക് പോകാൻ ധൈര്യം കാണിക്കാറില്ല.

         

                                                        



Most Viewed Website Pages