മാറ് മറയ്ക്കൽ സമരം



   തുരുവിതാംകുറിൽ ഇന്നത്തെ കേരളത്തിലെയും  തമിഴ്നാട്ടിലെയും  ചില ഭാഗങ്ങളിലായി നടന്ന' മാറ് മറയ്ക്കൽ സമരം ' അഥവാ ചാന്നാർ /നാടാർ കലാപം ഒരേ സമയം തന്നെ ഭാരതത്തിലെ സ്ത്രീ മുന്നേറ്റ സമരങ്ങളുടെ തുടക്കമാണ്.
    വസ്ത്രധാരണത്തിൽ നിലനിന്നിരുന്ന അസമത്യത്തിനെതിരെ സംഘടിതമായി ഇന്ന് നാടാർ എന്നറിയപ്പെടുന്ന ജന വിഭാഗം നടത്തിയ ഈ സമരം ദക്ഷിണ ഭാരതത്തിൽ സമാനതകളില്ലാത്ത ഒരു സമരാരംഭമാണ്. ആരാധനാ സ്വാതന്ത്ര്യം, അടിമത്യം നിർത്താലാക്കുന്നതിനു വേണ്ടിയുള്ള സമരം, വഴി നടക്കാൻ വേണ്ടിയുള്ള സമരം തുടങ്ങിയ  കേരളത്തിന്റെ മുഖഛായ മാറ്റിയ പൗരാവകാശ സമരങ്ങൾക്ക് ആശയും, ആവേശവും, ആത്മബലവും മാറ് മറയ്ക്കൽ സമരം ഒരു പരിധി വരെ പ്രധാനം ചെയ്തു.
     ഒറ്റനോട്ടത്തിൽ ഏത് ജാതിക്കാരനാണെന്നു തിരിച്ചറിയും വിധത്തിലുള്ള വസ്ത്രമേ ധരിക്കാവൂ എന്ന വ്യവസ്‌ഥ നിലനിന്നിരുന്ന കാലം. ബ്രാഹ്മണ സ്ത്രീകൾക്ക് ഇല്ലത്ത് നിന്ന് പുറത്ത് പോകുമ്പോൾ മാറ് മറയ്ക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. പക്ഷെ അമ്പലത്തിലെ വിഗ്രഹത്തിനു മുന്നിൽ സ്ത്രീ മാറിടത്തിലെ നഗ്നത തുറന്ന് കാട്ടണം എന്ന വ്യവസ്ഥയിലായിരുന്നു അത്. മറിച്ചു നായർ സ്ത്രീകൾ നമ്പൂതിരി ബ്രാഹ്മണ പുരുഷ മേധാവികൾക്ക് മുന്നിൽ മാറ് മറയ്ക്കാൻ പാടില്ലായിര്യ്ന്നു. കാൽമുട്ടിന് മേലെ അരക്ക് താഴെ ആയി എത്തി നിൽക്കുന്ന ഒരു ഒറ്റമുണ്ട് മാത്രമായിരുന്നു നാടാർ വിഭാഗത്തിന് എപ്പോഴും ഉടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു.
      ക്രിസ്തു മത വ്യാപനത്തിന്റെ ഫലമായി സിദ്ധിച്ച വിദ്യാഭ്യാസവും പാശ്ചാത്യന് വസ്ത്ര ധാരണവും തിരുവിതാംകൂർ സ്ത്രീ ജനങ്ങളിൽ മാന്യമായ വസ്ത്രധാരണത്തോടു കൂടി പൊതു ഇടങ്ങളിൽ പ്രത്യക്ഷ്യപ്പെടാൻ പ്രേരിപ്പിച്ചു.ഒരു പരിധി വരെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ ഇതിന് പ്രജോദനമായെന്നും പറയാം. കാലക്രമേണ നാടാർ കുടുംബത്തിലെ അംഗങ്ങൾ സവർണ്ണ മേധാവിത്തം വക വെക്കാതെ മേൽ വസ്ത്രം ധരിക്കുന്നതിനു തുടക്കം കുറിച്ചു. ഇതിനെ തുടർന്ന് പരമ്പരാഗതമായി അനുവർത്തിച്ചു പോരുന്ന വസ്ത്രധാരണ സാംവിധാനം കാലഹരണപ്പെടുകയും ദരിദ്രനെന്നോ, സമ്പന്നനെന്നോ വ്യെത്യാസമില്ലാതെ ക്രിസ്തുമതത്തിലേക്ക് പരിപാർത്തനം ചെയ്യപ്പെട്ട നാടാർ സ്ത്രീകൾ മാറ് മറയ്ക്കുന്നതുനുള്ള വസ്ത്രധാരണ രീതി  ശീലമാക്കി മാറ്റുകയും ചെയ്തു. നാടാർ സമുദായത്തിൽ ഉണ്ടാക്കിയ പരിവർത്തന പ്രക്രിയകൾ സവർണ്ണ വിഭാഗത്തെ പ്രകോവിപ്പിക്കുകയും അവർ മുന്നത്തെക്കാൾ ക്രൂരമായി അവർണ്ണ വിഭാഗതെ പല തരത്തിലും ഉപദ്രപിക്കാനും അടിച്ചമർത്താനുമുള്ള മാർഗങ്ങൾ സ്വീകരിച്ചു.
     അത് പോലെ തന്നെ അക്കാലത്തു സവർണ്ണ സമുദായത്തുൽ നിലനിന്നിരുന്ന ആചാരങ്ങളായ നമ്പൂതിരി ബ്രാഹ്മണരുടെ മുന്നിൽ നായർസ്ത്രീ മാറിലെ മറനീക്കി നക്നത പ്രദർശിപ്പിച്ച കൊണ്ട്  അഭിവാദ്യമർപ്പിക്കൽ,ദേവദാസി സമ്പ്രദായം, സംബന്ധ ആചാരം തുടങ്ങി വളരെക്കാലം അനുവർത്തിച്ച വന്ന ശീലമെന്ന നിലക്ക് സവർണ്ണ മേലാളന്മാരെ കലി ഇളക്കി.
      തിരുവിതാംകൂറിൽ എന്ന് മാത്രമല്ല ദക്ഷിണ ഭാരതത്തിലെ തന്നെ ആദ്യമായി ലക്ഷ്യ പ്രാപ്തിയിലെത്തിയ ഒരു പൗരാവകാശ സമരമായിരുന്നു മാറ് മറയ്ക്കൽസമരം  (നാടാർ ലഹള ) 1855 ഇൽ   അടിമ നിരോധനം നടപ്പിലാക്കിട്ടും അടിമവ്യവസ്ഥയുടെ ആണിക്കല്ലായ 'കൂലിയില്ലാതെ പണി എടുപ്പിക്കുക '(ഊയ്യാ വേല) നിർത്തലാക്കുന്നത് 1865 ലാണ്  കൃത്യം മാറ് മറയ്ക്കൽ സമരത്തിന് ആറു വർഷത്തിന് ശേഷം .
     1859 ലെ മാറ് മറയ്ക്കൽ സമരത്തിന് ശേഷവും  ബ്രാഹ്മണ സ്ത്രീകൾ അന്തപുരങ്ങളിലും, അമ്പലങ്ങളിലെ വിഗ്രഹത്തിനു മുന്നിലും നായർ സ്ത്രീകൾ തന്നെക്കാൾ ജാതിയിൽ കൂടിയ നമ്പൂതിരിയുടെയും, ക്ഷത്രിയന്റെയും മുന്നിൽ മാറിലെ തുണി മാറ്റി അഭിവാദ്യമർപ്പിക്കുക എന്ന രീതിയും നിലനിന്നിരുന്നു.
     നാടാർ സമുദായമൊഴികെയുള്ള മറ്റ് അവർണ്ണ സമുദായ സ്ത്രീകൾ മാറ് മറക്കാതിരിക്കുക എന്ന വ്യവസ്ഥിതി ഒരു പരിധി വരെ തുടർന്ന് കൊണ്ടിരുന്നു. എന്നാൽ മാന്യമായ വസ്ത്രം ധരിച് കവലകളിലും, ചന്തകളിലും പ്രത്യക്ഷപ്പെട്ട നാടാർ സ്ത്രീകളുടെ ധീരതയും ചെറുത് നിൽപ്പും ഒരു പരിധി വരെ വിജയം കണ്ടു . ഇത് മറ്റുള്ള സമുദായങ്ങളെ ചിന്തിപ്പിക്കുകയും വസ്ത്രത്തിന്റെ കാര്യത്തിൽ തുടർന്നുള്ള നിയന്ത്രണം പാടെ ഉപേക്ഷിച്ചും മാന്യമായ ഒരു വസ്ത്ര സങ്കല്പത്തിലേക്കു എത്തി ചേരുകയും ചെയ്തു. സ്ത്രീ ദൈവങ്ങളെ രാജാ രവി വർമ്മ മാന്യമായ വസ്ത്രം ധരിപ്പിച്ചു കൊണ്ട് അവതരിച്ചത് പുതിയൊരു വസ്ത്ര സങ്കല്പത്തിനും തുടക്കമായി. അത് വരെ നഗ്നമായിരുന്ന ചില പുരുഷ ദൈവങ്ങളും മാന്യമായ വസ്ത്രധാരണത്തോടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയപ്പോൾ നമ്മുടെ സമൂഹത്തിലെ പുരുഷന്മാർ മുട്ടോളം എത്തുന്ന ഒറ്റമുണ്ട് മാറ്റി ഇന്ന് കാണുന്ന വസ്ത്ര സങ്കല്പത്തിലേക്കു മാറി എന്നുള്ളതാണ്.  തെളിച്ചു പറഞ്ഞാൽ മാറ് മറയ്ക്കൽ സമരം കേരളത്തെ അടിമുടി മാറ്റി എന്ന് തന്നെ പറയാം.
      സ്ത്രീകൾ മാറ് മറയ്ക്കാതിരിക്കുക, മാറിലെ തുണി മാറ്റി അമ്പലങ്ങളിലെ പ്രതിഷ്ഠക്കും സവര്ണനും അഭിവാദ്യം അർപ്പിക്കുക എന്ന രീതികൾ ബ്രാഹ്മണർ, ക്ഷത്രിയർ, ശൂദ്രർ, നായർ, ഈഴവർ, നാടാർ, പുലയർ, പറയർ, തുടങ്ങിയ എല്ലാ ജാതിക്കാരും സ്വമേധയോ അല്ലാതെയോ പാലിക്കപ്പെട്ടു വന്നിരുന്ന സാഹചര്യത്തിൽ ബ്രാഹ്മണരും, ക്ഷതിയരും, നായരും അത് ഒരു അഭിമാനമായി കണ്ടിരുന്നു. എന്നാൽ മാറ് മറയ്ക്കാതിരിക്കുകയും മാറിലെ തുണി മാറ്റി സവര്ണന് അഭിവാദ്യം അർപ്പിക്കുക തുടങ്ങിയ അനാചാരങ്ങൾ സംസ്കാരശൂന്യമായ ഒന്നാണ് എന്ന തിരിച്ചറിവും അതിനെതിരെ സമരം നടത്തി വിജയം കണ്ടതും കേരളത്തിൽ പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കലുമായി... !
 
NB  . മറ്റ് മതസ്ഥരുടെ ഒരു സ്വാധീനവും കേരളത്തിൽ  ഇല്ലാതിരുന്ന കാലഘട്ടത്തിലെ ഒരു ചരിത്രമായി മാത്രം ഈ പോസ്റ്റിനെ ഉൾക്കൊള്ളുക.