ആദ്യം ഉയര്‍ത്തിയ ഇന്ത്യന്‍ ദേശീയ പതാക എവിടെയാണ്?
1947 ആഗസ്റ് 15ന് ആദ്യ സ്വാതന്ത്രദിനത്തില് റെഡ്ഫോര്ട്ടില്‍ പ്രധാനമന്ത്രി ഉയര്ത്തിയ ഇന്ത്യന് ദേശീയപതാക എവിടെയാണ്?
രാജ്യത്തിന്റെ അഭിമാനത്തിന്റേയും ഐക്യത്തിന്റേയും ചിഹ്നങ്ങളില് ഒന്നാണല്ലോ ദേശീയപതാക.മറ്റെല്ലാ രാജ്യത്തെ പോലെയും നമുക്കും ഉണ്ട് ഫ്ളാഗ് കോഡും മറ്റും.അതെല്ലാം കൃത്യമായി പാലിച്ചു കൊണ്ടു വേണം ദേശീയപതാക ഉപയോഗിക്കുവാനും.
ഓരോ തവണയും ഉയര്ത്തപ്പെടുന്ന ദേശീയപതാകകള് പിന്നീട് എങ്ങോട്ട് പോകുന്നു?
സുരക്ഷിതമായി മടക്കി സൂക്ഷിച്ചു വച്ചാല് അടുത്ത തവണത്തെ ഉപയോഗത്തിനായി എടുക്കാമെങ്കിലും കേടു വന്നതോ,അഴുക്കു പുരണ്ടതോ,കീറിയതോ അങ്ങനെ പുനരുപയോഗത്തിന് പറ്റാത്ത പതാകകള് എന്ത് ചെയ്യും??കത്തിക്കുക അല്ലെങ്കില് മണ്ണില് അടക്കം ചെയ്യുക !!
പതാകയുടെ അന്തസ്സിന് കോട്ടം തട്ടാതെയിരിക്കാന് കണ്ടെത്തുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതാകണം,അല്ലെങ്കില്വൃത്തിയാക്കണം.
കത്തിക്കുന്നതിനായി തീ കൂട്ടുമ്പോള് ശ്രദ്ധിക്കാനുള്ളത് പതാക പൂര്ണ്ണമായും കത്തുവാന് ആവശ്യമായത്ര ശക്തിയിലാകണം തീയ്.എന്നാല് പതാക കത്തുന്ന സമയത്ത് അതിന്റെ അവശിഷ്ടങ്ങള് മുകളിലേക്ക് പാറുന്ന അത്ര ശക്തമായ തീയ് ആവരുത് താനും.
കത്തുന്ന ദേശീയ പതാകയോട് അവരവരുടെ രീതിയില്ബഹുമാനം പ്രകടിപ്പിക്കാം.സല്യൂട്ട് ചെയ്യുകയോ,അറ്റന്ഷന്ആയി നില്ക്കുകയോ etc..
കത്തിക്കുന്ന സമയത്ത് കളിചിരികളോ അനാവശ്യ സംസാരങ്ങളോ കൊണ്ട് പതാകയെ അപമാനിക്കുവാന് പാടില്ല.
മുഴുവനായി കത്തി തീര്ന്നതിനു ശേഷം സുരക്ഷിതമായി തീയ് അണയ്ക്കണം.
ആവശ്യമായ ആഴത്തില് കുഴിയൃടുത്ത ശേഷം പതാക അടങ്ങിയ തടിപ്പെട്ടി ശ്രദ്ധാപൂര്വ്വം കുഴിയിലേക്ക് ഇറക്കി വയ്ക്കണം.ശേഷം മണ്ണിട്ട് മൂടുക.മൂടിയ ശേഷം അല്പ്പ നേരം പതാകയോടുള്ള ആദരവ് പ്രകടിപ്പിക്കണം.
ദേശീയ പതാക കത്തിക്കല്
പതാക കത്തിക്കുന്നത് വെറുതേ നിസാരമായി ചെയ്യുകയല്ല.അതിന് ചില നടപടിക്രമങ്ങള് ഉണ്ട്.
1) പതാക കത്തിക്കുന്നതിനായി ഒരു സ്വകാര്യമായ സ്ഥലം കണ്ടെത്തണം.കാരണം പരസ്യമായി ചെയ്യുവാന് പാടില്ല.
2) പതാക മടക്കി വച്ചിരിക്കുന്നതല്ലെങ്കില് ശ്രദ്ധാപൂര്വ്വം ശരിയായ വിധത്തില് മടക്കുക.ഒരു കാരണത്താലും ശരിയായി മടക്കിയ രീതിയിലല്ലാതെ പതാക തീയിലേക്ക് വയ്ക്കുവാന്പാടില്ല.
3) അതിനു ശേഷം തീയിലേക്ക് വയ്ക്കണം.ഒരിക്കലും പതാക തീയിലേക്ക് എറിയുവാനോ പതാകയിലേക്ക് തീ വയ്ക്കുവാനോ പാടില്ല.ദേശീയ പതാകയോടും രാജ്യത്തോടുമുള്ള ബഹുമാനവും സൂക്ഷിച്ചു കൊണ്ടു തന്ന് പതിയെ കത്തുന്ന തീയിലേക്ക് ഇറക്കി വയ്ക്കുകയും പതാകയുടെ എല്ലാ ഭാഗത്തും നന്നായി തീയ് പടരുന്ന് പൂര്ണ്ണമായി കത്തി തീരുന്നു എന്ന് ഉറപ്പു വരുത്തണം.
4) പതാകയെ ബഹുമാനിക്കുക.
മണ്ണില് അടക്കം ചെയ്യല്
കത്തിക്കുവാനാകാത്ത സാഹചര്യത്തില് കേടു വന്ന പതാക മണ്ണില് അടക്കം ചെയ്യാം.നിലവാരമുള്ള ഒരു തടിപ്പെട്ടിയില്അടക്കം ചെയ്ത് വേണം കുഴിച്ചിടുവാന്.
ഈ രണ്ട് വഴികളല്ലാതെ ഇന്നിപ്പോള് പതാക റീസൈക്കിള്ചെയ്ത് ഉപയോഗിക്കുന്ന രീതിയ്ക്കും തുടക്കമായിട്ടുണ്ട്.
ഇന്ന് നിലവില് സൂക്ഷ്ക്കപ്പെട്ടിട്ടുള്ളതില് വച്ച് സ്വതന്ത്ര ഭാരതത്തില് ഉയര്ത്തപ്പെട്ട ഏറ്റവും പഴക്കമേറിയ പതാക 1947 ഓഗസ്റ്റ് 15ന് ചെന്നൈയിലെ സെന്റ് ജോര്ജ് കോട്ടയില്ഉയര്ത്തിയ പതാകയാണ്.വായു കടക്കാത്ത പെട്ടിയില്കൃത്യമായ അളവില് ഊഷ്മാവ് നിലനിര്ത്തിയാണ് പതാകയെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നത്. 2013 മുതല് ഈ പതാക കാണാന് പൊതു ജനങ്ങള്ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
പോസ്റ്റിന്റെ തലയില് കുറിച്ച ചോദ്യത്തിന് ''Missing'' എന്നാണ് ഇതു വരെ പറയാനാകുന്ന ഉത്തരം.
ആഗസ്റ്റ് 15,1947ല് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റു ഉയര്ത്തിയ ചരിത്ര പ്രാധാന്യമുള്ള ആ ത്രിവര്ണ്ണപതാക എവിടെയെന്നത് ഇന്നും ചുരുളഴിയാതെ ബാക്കി.
ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.