കേരളത്തിലെ ആദ്യ റെയിൽ പാത

Image result for first railway station in kerala

ചരക്ക് ഗതാഗതത്തിനും സഞ്ചാരികൾക്ക് യാത്രചെയ്യുന്നതിന് വേണ്ടിയും കേരളത്തിൽ ഒരു റെയിൽ പാത നിർമിക്കാൻ ബ്രിട്ടീഷ് ഗവർമെന്റ് തീരുമാനിച്ചു. ബേപ്പൂർ തുറമുഖം പ്രയോജനപ്പെടുത്തുന്ന വിധം ചാലിയം ടെർമിനിസ്സാക്കാമെന്ന് മലബാർ കളക്റ്റർ മദ്രാസ് ആസ്ഥാനത്തേക്ക് കത്തെഴുതി. അങ്ങനെ 1861 മാർച്ച്‌ 12ന് ൽ കേരളത്തിലെ ആദ്യ റെയിൽ പാതയായ  ബേപ്പൂർ -തിരൂർ റെയിൽ പാത നിലവിൽ വന്നു.
ആദ്യകാലത്തു പരപ്പനാട് രാജ വംശത്തിന്റെയും പിന്നീട് സാമൂതിരി രാജാക്കന്മാരുടെയും തുടർന്നു 1792വരെ ടിപ്പു വിന്റെയും കൈവശമായിരുന്നു ഈ പ്രദേശം. ടിപ്പു സുൽത്താൻ പടയോട്ടത്തിനായി നിർമിച്ച റോഡിനു സമാന്തരമായിട്ടാണ് ബ്രിട്ടീഷുകാർ ഈ പാത നിർമിച്ചത്.
ബേപ്പൂർ സ്റ്റേഷൻ എന്നാണ് പേര് എങ്കിലും ബേപ്പൂരി ന് മറുകരയിലുള്ള  ചാലിയത്തായിരുന്നു അതിന്റെ ആസ്ഥാനം .
ചാലിയത്ത്‌  ഇന്നത്തെ കോഴിക്കോട് റെയിൽവേ സ്റ്റേഷനോളം വലിപ്പമുള്ള സ്റ്റേഷനും തീവണ്ടികളുടെ എഞ്ചിൻ ബോഗി ദിശ തിരിക്കുന്നതിന് വേണ്ടിയും വെള്ളം നിറക്കുന്നതിനും വേണ്ടിയുള്ള വലിയ കിണറും ഉണ്ടായിരുന്നു. വണ്ടി കിണർ ഇപ്പോഴും നില വിലുണ്ട്. സ്റ്റേഷൻ നിർമാണത്തിൽ പങ്ക് വഹിച്ചിരുന്നതും ,ബോഗികൾ തിരിച്ചിരുന്നതും, മര തടികൾ കയറ്റിയിരുന്നതതുമെല്ലാം ഖലാസികളായിരുന്നു .
റെയിൽവേ സ്റ്റേഷനും പാതയും നിർമിക്കാനുള്ള ചുമതല വഹിച്ചിരുന്നത് മദ്രാസ് റെയിൽവേ കമ്പനിയായിരുന്നു . ആദ്യ ഘട്ടത്തിൽ ശരാശരി 12729 യാത്രക്കാർ ഉണ്ടായിരുന്നത് 1882ആയപ്പോഴേക്ക് 21792ആയി യാത്രക്കാരുടെ എണ്ണം വർധിച്ചു. ഇത് കൂടാതെ നിലമ്പൂർ ,താമരശ്ശേരി ,വയനാട് തുടങ്ങി സ്ഥലങ്ങളിൽ നിന്ന് തേക്ക്,ചന്ദനം, തുടങ്ങി മര തടികൾ ഉരുപ്പടികളാക്കി ചാലിയാർ പുഴ വഴി സ്റ്റേഷനിൽ എത്തിച്ചു പല ഭാഗങ്ങളിലേക്കും കയറ്റി അയക്കുമായിരുന്നു. ചങ്ങാടം പോലെ കൂട്ടി കെട്ടിയ മരങ്ങൾ സ്റ്റേഷനിൽ വരെ എത്തിക്കുവാൻ നിർമിച്ച ചാലുകളും ഉണ്ടായിരുന്നു. ഉരുവിൽ ദുരെ ദിക്കുകളിലേക്ക് സാധനങ്ങൾ കയറ്റിറക്ക് നടത്തുന്നതിന് ഒരു മരപ്പാലവും അതിനോട് ചേർന്നുണ്ടായിരുന്നു.
ഇന്ധനം കണ്ടെത്താതിരുന്ന കാലമായതിനാൽ കൽക്കരി കൊണ്ടായിരുന്നു അക്കാലത്തു പുക വണ്ടി എന്നറിയപ്പെട്ടിരുന്ന തീവണ്ടി ഓടിയിരുന്നത്. തിരൂരിലേക്കും അവിടെ നിന്ന് തമിഴ് നാട്ടിലെ ചിന്ന പട്ടണത്തേക്കുമായിരുന്നു ആദ്യ കാല സർവീസ്. ഒരു ഹോട്ടലും പ്രൊട്ടസ്റ്റൻഡ് ചർച്ചും സ്റ്റേഷന് സമീപം ഉണ്ടായിരുന്നു. അന്ന് ബേപ്പൂരിന്റെ പേര് വെയ്പ്പൂർ എന്നായിരുന്നു. പാലങ്ങൾ ഇല്ലാതെ നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ദീപായിരുന്നു സ്റ്റേഷൻ നില നിന്നിരുന്ന ചാലിയം.

സ്റ്റേഷനിൽ ഇറങ്ങുന്ന ആവി വണ്ടി യാത്രക്കാരെ തോണിയിൽ ബേപ്പൂരിലോട്ടും അവിടെ നിന്ന് കാളവണ്ടിയിൽ മറ്റു ദിക്കുകളിലേക്കും എത്തിക്കുമായിരുന്നു.1937ലാണ് ബേപ്പുരിൽ നിന്ന് ബസ് സർവീസ് ആരംഭിക്കുന്നത്.
വില്യം ലോഗൻ മലബാർ മാന്വലിൽ ഈ റെയിൽ പാതയെ കുറിച്ച് പരാമർശിച്ചിയുണ്ട്.
റെയിൽ പാത വടക്കോട്ട് നീട്ടുവാൻ നിരന്തരം നിവേദനം ലഭിച്ചതിനെ തുടർന്നു ബ്രിട്ടീഷ് സർക്കാർ പിന്നീട് 1888ൽ പാത കോഴിക്കോട് ഭാഗത്തേക്ക്‌ നീട്ടി. ചാലിയാറിനു കുറുകെ ഫറോക് പാലം നിർമ്മിച്ചാണ് കോഴിക്കോട്ടേക്കും മംഗലാ പുരത്തേക്കും പാത നീട്ടിയത്. ചാലിയതെ റെയിൽ വേ സ്റ്റേഷൻ പൊളിച്ചു അതിന്റെ സാമഗ്രികൾ കൊണ്ടായിരുന്നു 1888ൽ ആദ്യത്തെ  കോഴിക്കോട് റയിൽവേ സ്റ്റേഷൻ നിർമിച്ചിരുന്നത്.

         

                                                        



Most Viewed Website Pages