കൊതുക് ഒരു ഭീകരജീവി




1) മോസ്ക്വിറ്റോ (Mosquito) എന്നത് സ്പാനിഷ് പദമാണ് അർത്ഥം "Little Fly " എന്നാണത്രേ !.
2) ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ വധിച്ച ജീവി ആനയോ പുലിയോ കടുവയോ അല്ല മറിച്ച് 2 മില്ലിഗ്രാം മാത്രം ഭാരമുള്ള കൊതുകുകളാണ് , ഓരോ വർഷവും 20ലക്ഷത്തോളം പേർ മലേറിയ മൂലം മരണപ്പെടുന്നുണ്ടത്രേ (ഡങ്കിപ്പനി , ചിക്കൻ ഗുനിയ യെല്ലോ ഫീവർ (Yellow fever)..etc ഇതെല്ലാം ഇവന്മാരുടെ സംഭാവനകളാണ് .
3) ലോകത്ത് മുവ്വായിരത്തിൽ പരം കൊതുക് വർഗങ്ങളുണ്ട്‌ .അവയിൽ ചിലവ മാത്രമേ മനുഷ്യർക്ക് അപകടകാരികളായിട്ടൊള്ളൂ .
4) പെണ്‍കൊതുകകൾ മാത്രമാണ് രക്തം കുടിക്കുന്നത് . ഇതിനു കാരണം എന്താണെന്നോ. പെണ്‍ കൊതുകുകള്‍ക്ക് അവയുടെ മുട്ടകള്‍ പാകമാകണമെങ്കില്‍ കൂടുതല്‍ മാംസ്യം (protein) ആവശ്യമാണ്‌ . രക്തത്തില്‍ കൂടുതല്‍ മാംസ്യം ഉണ്ട്. ആണ്‍ കൊതുകുകള്‍ക്ക് ഇങ്ങനെ ഒരു ആവശ്യമില്ലാത്തതിനാൽ പാവം ആണ്‍ കൊതുകുകൾ സസ്യഭുക്കുകളാണ്.സസ്യങ്ങളുടെ നീരും മറ്റുമാണ് അവയുടെ ആഹാരം .
5) കൊതുകിന്റെ മൂളിപ്പാട്ട് പ്രസിദ്ധമാണല്ലോ ? യഥാർത്ഥത്തിൽ അവയുടെ ചിറകടി ശബ്ദമാണ് നാം മൂളിപ്പാട്ടായി കേൾക്കുന്നത് . ഒരു സെക്കണ്ടില്‍ 600 -650 തവണവരെ അതിന്റെ ചിറകിട്ടടിക്കുന്നുണ്ട്.
6) നാം ശ്വസനത്തിലൂടെ പുറത്തുവിടുന്ന കാർബണ്‍ ഡൈ ഒക്സൈഡ്‌ (CO2) ന്റെ സാന്നിധ്യം തിരിച്ചറിയാൻ കൊതുകുകൾക്ക് അപാരമായ കഴിവുണ്ട് .75 ഫീറ്റ്‌ അകലെ നിന്നുവരെ CO2 ൻറെ സാന്നിധ്യം അറിയാൻ കഴിയുന്നതിനാൽ ഏത് ഇരുട്ടിലും ഇരയെ തേടിയെത്താൻ ഇവയ്ക്ക് സാധിക്കുന്നു .
7) കൊതുകുകളെ അകറ്റുവാന്‍ നാം ഉപയോഗിക്കുന്ന repellents യഥാര്‍ഥത്തില്‍ ചെയ്യുന്നത് നമ്മെ കൊതുകില്‍ നിന്നും ഒളിപ്പിക്കുകയാണ്. ഈ രാസവസ്തുവിന്റെ സാന്നിധ്യം മൂലം നാം എവിടെയാണെന്ന് കൊതുകിനു മനസ്സിലാകാതെ പോകുന്നു.
8) O ഗ്രൂപ്പ്‌ രക്തമുള്ളവരോട് പെണ്‍ കൊതുകുകൾക്ക് പ്രത്യേക താൽപര്യമാണ് .അവർക്ക് മറ്റുള്ളവരേക്കാൾ കടി കിട്ടുമെന്നർത്ഥം .
9) സ്വന്തം ശരീരഭാരത്തെക്കാൾ മൂന്ന് മടങ്ങ് രക്തം അകത്താക്കാൻ പെണ്‍ കൊതുകുകൾക്ക് സാധ്യമാകുന്നു .ഭയപ്പെടേണ്ട ഒരാളെ അഞ്ച് ദശലക്ഷം തവണ കടിച്ചാൽ മാത്രമേ ഒരു ലിറ്റർ രക്തം നമുക്ക് നഷ്ടപ്പെടൂ !
10) ഒരു പ്രാവശ്യം 300 മുട്ടകള്‍ വരെയാണ് പെണ്‍കൊതുകുകള്‍ ഇടുക.ജീവിതത്തിന്റെ ആദ്യ പത്ത് ദിനങ്ങൾ ഇവ ജലത്തിലായിരിക്കും വസിക്കുക .
11) രണ്ടുമുതൽ മൂന്ന് മാസം വരെയാണ് പെണ്‍ കൊതുകുകളുടെ ആയുസ്സ് . എന്നാൽ പാവം ആണ്‍ കൊതുകുകളുടെ ആയുസ്സ് 10-20 ദിവസം വരെ മാത്രം (ദൈവം നല്ലവരെ വേഗം കൊണ്ടുപോകും എന്ന് പറയുന്നത് വെറുതെയല്ല (തമാശ) )
12) വർഗത്തിൽപെട്ട ഇതര ജീവികളിൽ നിന്ന് വെത്യസ്ഥമായി വേഗതയുടെ കാര്യത്തിൽ ഇവർ മോശക്കാരാണ് .മണിക്കൂറിൽ 1 മുതൽ 1.5 മൈൽ വേഗത്തിലാണ് ഇവ പറക്കുന്നത് .


         

                                                        



         

                                                        


Most Viewed Website Pages