മുവാറ്റുപുഴ പഴയ പാലം ഏഷ്യയിലെ ആദ്യത്തെ കോണ്ക്രീറ്റ് പാലം-100 വർഷം പഴക്കം
തുടക്കം നിർമ്മാണത്തെക്കുറിച്ച് പറയാം, മൈസൂരിൽ താമസിച്ച ഇംഗ്ളണ്ടുകാരനായ എമറാള്ഡ് എന്ന ചീഫ് എന്ജിനീയറാണ് സർവേ നടത്തി,എസ്റ്റിമേറ്റും ചെയ്ത് മൂവാറ്റുപുഴ പാലം നിര്മിച്ചത്. അദ്ദേഹം പാലം പണിയാൻ തീരുമാനിച്ചത് മൂന്ന് ആർച്ചുകളോടുകൂടിയാണ്. ഒന്നര ലക്ഷം രൂപയുടെ എസ്റ്റിമേറ്റും രാജാവിന് നൽകി. ഇന്നത്തെ മൂല്യം നോക്കിയാൽ 250 കോടിയുടെ. ശ്രീമൂലം തിരുനാൾ രാജാവ് അത്രയും രൂപ അനുവദിച്ചു നൽകി . എമറാൾഡും അദ്ദേഹത്തിന്റെ ഭാര്യയും മൂവാറ്റുപുഴയിൽ താമസിച്ചു. അവർ 1913ൽ പാലം പണിയാൻ തുടങ്ങി.
മൂവാറ്റുപുഴ പാലം നിർമിച്ചത് ഇങ്ങനെയാണ്. മണൽച്ചാക്കുകൾ വൃത്താകൃത രീതിയില്വെച്ച് വെള്ളം വകഞ്ഞുവിട്ട് കിണർപോലെ കുഴിച്ചു. ഉറപ്പുള്ള പാറയിൽ എത്തിയപ്പോൾ പാലത്തിന്റെ തൂണുകൾ ഉറപ്പിക്കാൻ പറ്റിയതാണോ എന്ന് അറിയാന് പാറക്കഷണങ്ങൾ ഇംഗ്ലണ്ടിൽ അയച്ച് പരിശോധിച്ചു. ആർച്ചുകൾ പണിയുന്നതിന്റെ കാരണം . ആര്ച്ചുകൾ സ്പാനിന്െറ മധ്യത്തിലുള്ള ഭാരം തൂണിലേക്ക് മാറ്റുന്നു. ഇവ എത്ര വലിച്ചാലും ഒടിഞ്ഞുപോവുകയില്ല. അതിലെ ഉള്ള ദണ്ഡുകള് അതിനെ സംരക്ഷിക്കും.
മൂവാറ്റുപുഴ പാലം. നിർമിക്കാൻഉപയോഗിച്ച കരിങ്കല്ല് പായിപ്ര കവലയില്നിന്ന് ഒരു കിലോമീറ്റർ കിഴക്കുള്ള തൃക്കളത്തൂരിലെ പാറക്കെട്ടില്നിന്നാണ് കൊണ്ടുവന്നതാണ്. അതിനായി മയ്യക്കാരന് മമ്മി എന്നയാളുടെ ആറ് കൊമ്പൻ ആനകളെ പാട്ടത്തിനെടുത്തു അതിനാൽ അദ്ദേഹത്തിനും ഉദ്ഘാടനസമ്മേളനത്തിൽ ഒരംഗവുമായിമാറാൻ ഭാഗ്യംമുണ്ടായി.
ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്ന പോർട്ട്ലാന്ഡ് സിമന്റാണ് തൂണുകൾ നിർമിക്കാന് ഉപയോഗിച്ചത്. ഒരു ചാക്ക്് സിമന്റിന് അഞ്ചു രൂപയായിരുന്നു ആ കാലത്ത്. ഇന്നത്തെ മൂല്യം വെച്ച് നോക്കിയാൽ 1.5 ലക്ഷം രൂപ വരും.
അങ്ങനെ 1913ല് തുടങ്ങി 1914ല് പാലം നിർമാണo അവസാനിച്ചു.
ഉദ്ഘാടന ദിവസം നാട് മുഴുവൻ ഒരു ഉത്സവം പോലെ ആഘോഷിച്ചു സമ്മേളനത്തിൽ പാലത്തിന്റെ ഉറപ്പ് രാജാവിനെ കാണിക്കാൻ അറിയാന് 12 ആനകളെ നടത്തുകയും നിർത്തുകയും ചെയ്തു.
ആ സമയം എമറാൾഡും ഭാര്യയും പാലത്തിന്റെ നേരെ താഴേ വള്ളത്തിൽ കസേര ഇട്ട് ഇരുന്ന്. മഹാരാജാവും രാജ്ഞിയും വന്നു. ഉദ്ഘാടനം നിർഹിച്ചു. ഉദ്ഘാടനം ഒരു ഉത്സവമായിരുന്നു. ഒരു ശിലാഫലകം അവർ സ്ഥാപിച്ചു രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
PUBLIC WORKS DEPARTMENT
TOTAL LENGTH -150 METERS
WIDTH -4.65 METERS
YEAR OF CONSTRUCTION -1914
MUVATTUPUZHA BRIDGE 1914 ME 1089 എന്ന് എഴുതിയിട്ടുണ്ട്. അങ്ങനെയാണ്. കേരളത്തിലെയോ ഇന്ത്യയിലെയോ അല്ല ഏഷ്യയിലെ ആദ്യത്തെ കോണ്ക്രീറ്റ് പാലമായി മൂവാറ്റുപുഴ പാലം അറിയപ്പെട്ടു.