Statue of Liberty' യുടെ യഥാർത്ഥ നിറം പച്ചയായിരുന്നോ?


അമേരിക്കയിൽ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന പ്രതിമയാണ് Statue of Liberty.ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡിയാണ് ഈ പ്രതിമയുടെ ശില്പി.അമേരിക്കയ്ക്ക് ഫ്രഞ്ചുകാർ 1886ൽ സമ്മാനമായി നൽകിയതായിരുന്നു ഈ പ്രതിമ.ചെമ്പ് പാളികൾ ഉപയോഗിച്ചാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.ആദ്യകാലങ്ങളിൽ തിവിട്ട് നിറമായിരുന്നു ഈ പ്രതിമയ്ക്ക് ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് നമ്മൾ കാണുന്നത് പച്ച നിറത്തിലാണ്.എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം?
     Statue of Liberty ചെമ്പുപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ആദ്യമേ പറഞ്ഞല്ലോ.തുറന്നു വെച്ചിരിക്കുന്ന ചെമ്പ് അന്തരീക്ഷത്തിലെ ഓക്സിജനൂം ഈർപ്പവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.ഇതിന്റെ ഫലമായി ചെമ്പിനുപുറമേ ഇളം പച്ച നിറമുള്ള ഒരു പാളി  രൂപപ്പെടുന്നു.ഈ അവസ്ഥയ്ക്കാണ്  'ക്ലാവ്'(Copper Patina) എന്നു പറയുന്നത്. ഈ രാസപ്രവർത്തനത്തെ Patination Process എന്നു വിളിക്കുന്നു.ഇതാണ് പച്ചനിറം ഉണ്ടാകാനുള്ള കാരണം.ഏകദേശം 130 വർഷം പഴക്കമുള്ള ഈ പ്രതിമയുടെ നിറം മാറ്റത്തിന്റെ കാരണമിതാണ്.
         

                                                        



Most Viewed Website Pages