വെള്ളം ,വെള്ളം സർവത്ര




രം,ദ്രാവകം,വാതകം എന്നീ മൂന്ന് അവസ്ഥകളിലും നിലനിൽക്കാൻ സാധിക്കുന്ന ഭൂമിയിലെ ഏക പദാർത്ഥമായ 
ജലത്തെ (H2O) കുറിച്ച് നാം ഇന്ന് ഏറെ കേട്ടുകൊണ്ടിരിക്കുന്നു,ഭൂമിയുടെ 70% നവും ജലത്തിനാൽ ചുറ്റപ്പെട്ടിരിക്കുന്നു,നമ്മുടെ ശരീരത്തില്‍ നിന്ന്‌ കൊഴുപ്പു ഒഴിവാക്കിയാല്‍ ശരീരഭാരത്തിന്റെ 70% വും ജലമാണ് !

ജനിച്ച കുട്ടിയുടെ ശരീരത്തിൽ 78% വും ജലമായിരിക്കും, കുട്ടിക്ക് ഒരു വയസ്സ് പ്രായമാകുമ്പോഴേക്കും അത് 65% മായി ചുരുങ്ങും, പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ 60% ജലമുണ്ടായിരിക്കും, എന്നാൽ പ്രായപൂർത്തിയായ സ്ത്രീകളിൽ 55% മാത്രമേ ജലമേയോള്ളൂ, കാരണം പുരുഷന്മാരേക്കാൾ കൊഴുപ്പു കോശങ്ങള്‍ സ്ത്രീകളിൽ കൂടുതലാണ്, അത്തരം കോശങ്ങളിൽ സാധാരണ കോശങ്ങളേക്കാൾ വളരെ കുറച്ച് അളവ് ജലം മാത്രമേ കാണപ്പെടുന്നോള്ളൂ, ഇക്കാരണം കൊണ്ട് തന്നെ തടിച്ച വ്യക്തിയുടെ ശരീരത്തിൽ മെലിഞ്ഞ വ്യക്തിയുടെ ശരീരത്തിലുള്ളതിനേക്കാൾ കുറച്ച് ജലമേയുണ്ടാകൂ .

ഭൂമിയുടെ 70 %വും ജലമാണ് എന്ന് പറഞ്ഞു, എന്നാൽ 
അതിൽ 96.5 % ശതമാനവും ഉപ്പു ജലമാണ്, ബാക്കി 3.4 % ജലം മറ്റു ജലാശയങ്ങളിലും ഐസ് മൂടിയ പ്രദേശങ്ങളും കാണപ്പെടുന്നു. പിന്നെയും ബാക്കിവരുന്ന വെറും 0.0003% ജലമാണ് കുടിവെള്ളമായി നാം ഉപയോഗിക്കുന്നത്. ഈ ചെറിയ ശതമാനത്തിൽ നിന്നുമാണ് ഞാനും നിങ്ങളും ഇതരജീവജാലങ്ങളും ജീവൻ നിലനിർത്താനുള്ള വെള്ളം കണ്ടെത്തുന്നത് ! നമുക്ക് ലഭിക്കുന്ന മഴയും മേഘവും എല്ലാം കേവലം മൊത്തം ജലത്തിൻറെ 0.0001 % മാത്രമേ വരൂ. മൊത്തം ജലത്തെ അപേക്ഷിച്ച് ഇത് വളരെ ചെറിയ അളവാണെങ്കിലും ഇത് വലിയ അളവാണെന്ന് നമുക്കറിയാം. കുടിവെള്ള ക്ഷാമം ലോകത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, മനുഷ്യൻറെ അനധികൃതമായ പ്രകൃതിയിലുള്ള ഇടപെടൽ പ്രധാനകാരണങ്ങളിൽ ഒന്നാണ്, ലോകത്ത് ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തവരുടെ എണ്ണം ഒരു ബില്ല്യൻ ആണ്, അതായത് ലോകത്തുള്ള 700 കോടി മനുഷ്യരിൽ നൂറുകോടി മനുഷ്യർക്കും ശുദ്ധജലം ലഭിക്കുന്നില്ല ! ഇത് അമേരിക്കൻ ജനസംഖ്യയുടെ മൂന്നിരട്ടി വരും.

ശുദ്ധമായ കുടിവെള്ളത്തിൻറെ അഭാവം കാരണം ലോകത്ത് 
3.5 മില്ല്യൻ ജനങ്ങളാണ് ഓരോ വർഷവും മരണപ്പെടുന്നതത്രേ !
മലിന ജലത്തിലൂടെ പകരുന്ന പല മാരകരോഗങ്ങളുമാണ് ഇതിൻറെ കാരണം . നമ്മുടെ നാട്ടിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ഇസ്മായീൽ സെറാഗെല്‍ഡിന്‍ (Ismail Serageldin) ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ദീര്‍ഘദൃഷ്ടിയോടെ നടത്തിയ ശ്രദ്ധേയമായ പ്രസ്താവനയെ ശരിവെക്കുന്നേടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്,
‘ഇനിയൊരു ലോകയുദ്ധമുണ്ടെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കും ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ജലത്തിൻറെ രസതന്ത്രവും ശാസ്ത്രവുമെല്ലാം നമുക്കറിയാം എങ്കിലും ഒരൽപം കുടിവെള്ളം സൃഷ്ടിക്കാൻ നമുക്ക് സാധിക്കുന്നില്ല, നാം എത്ര നിസ്സഹായാരാണ് ഈ പ്രപഞ്ചത്തിൽ !ഭൂമിയിലെ ജീവന് ആവശ്യമായ സർവ്വതും നാം ചോദിക്കാതെ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.അതിൽ ഒരൽപം മാറ്റം സംഭവിക്കുന്നതോടെ നാം നിസ്സഹായകരാകുന്നു.

         

                                                        



Most Viewed Website Pages