ആഹാരത്തില്‍ ചുവന്നുള്ളി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌, അറിയുക ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്


ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികൾ ആണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ കൊളസ്ട്രോളും കൂടും. ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ. ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും.

         

                                                        



Most Viewed Website Pages