കോട്ടപ്പാറ
കോടമഞ്ഞിന്റെ വിസ്മയത്താല്‍ ഓരോ പുലരിയെയും വര്‍ണ്ണനങ്ങള്‍ക്കപ്പുറത്തെ പുത്തന്‍ കാഴ്ചകളിലേക്ക് നയിക്കുകയാണ് കോട്ടപ്പാറ. യഥാര്‍ത്ഥ മീശപ്പുലിമലയെ തന്നെ വെല്ലുന്ന മഞ്ഞിന്റെ മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കോട്ടപ്പാറ മലയിടക്കുകളെക്കുറിച്ച് അറിയേണ്ടേ? മീശപ്പുലിമലക്കു സമാനമായ കോട്ടപ്പാറ മലനിരകള്‍ ഇടുക്കി ജില്ലയിലെ വണ്ണപ്പുറം മുള്ളരിങ്ങാട് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. തിരമാലകള്‍പ്പോലെ പരന്നു കിടക്കുന്ന കോടമഞ്ഞും വ്യൂപോയിന്റുമാണ് ഇവിടുത്തെ പ്രത്യേകത. മുന്‍ക്കാലങ്ങളിലൊന്നും അത്ര പരിചിതമല്ലാതിരുന്ന കോട്ടപ്പാറയുടെ ഇപ്പോഴുത്തെ ദൃശ്യ ഭംഗി ആരെയും അതിശയപ്പെടുത്തുന്നതാണ്. പക്ഷേ പുലര്‍ച്ചെ ഇവിടെ എത്തിയാല്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ് കോടമഞ്ഞിറങ്ങുന്ന ഈ അപൂര്‍വ്വ ദൃശ്യം. രാവിലെ ഏഴുമണിക്ക് മുമ്പായി ഇവിടെ എത്തിയാല്‍ മാത്രമാണ് അതി രാവിലെയുള്ള ഈ കാഴ്ച കാണാന്‍ സാധിക്കു. ഏറ്റവും അടുത്തുള്ള രണ്ടു സ്ഥലങ്ങള്‍ കോതമംഗലവും തൊടുപുഴയുമാണ്. നവംബർ ഡിസംബര്‍ മാസങ്ങളില്‍ പലപ്പോഴും ഈ കാഴ്ചകള്‍ കാണണമെങ്കില്‍ മീശപ്പുലിമലയിലോ, ടോപ്പ് സ്റ്റേഷനിലൊ എത്തണം. മഞ്ഞിന്റെ വിസ്മയം കാണാന്‍ ഇടുക്കിയില്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ഇതുതന്നെ. ഇവിടെയാണ് കോട്ടപ്പാറ വ്യൂപോയിന്റ് വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകളില്‍ ഇടം പിടിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍കൂടി മെച്ചപ്പെടുത്തിയാല്‍ വരും കാലങ്ങളില്‍ ജില്ലയുടെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി കോട്ടപ്പാറ മാറും എന്നത് ഉറപ്പാണ്. അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ മലകയറിയെത്തുന്ന വിനോദ സഞ്ചാരികള്‍ കോട്ടപ്പാറയുടെ വശ്യമനോഹാരിത ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുന്നു. എത്ര പകര്‍ത്തിയാലും പിന്നെയും കാണാന്‍ ബാക്കി വയ്ക്കുന്ന കാഴ്ച്ചയുടെ അനന്ത സാധ്യതയാണ് കോട്ടപ്പാറയിലേക്ക് ഒരിക്കലെത്തിയവരെ വീണ്ടും ആകര്‍ഷിക്കുന്നത്.
വണ്ണപ്പുറത്തേക്ക് ( ഇടുക്കി ജില്ല ) എറണാകുളം ഭാഗത്തുനിന്നും കോതമംഗലം & മുവാറ്റുപുഴ വഴി എത്തിച്ചേരാം . ഇടുക്കി ഭാഗത്തുനിന്നും തൊടുപുഴ വഴിയും എത്തിച്ചേരാം. വണ്ണപ്പുറത്തുനിന്നും കോട്ടപ്പാറ മലയിലേക്ക് ( മുള്ളരിങ്ങാട് റൂട്ട്) 3km. രാവിലെ 6 മണി മുതൽ 8 മണി വരെ ആണ് ഈ ദൃശ്യാനുഭവം ഉണ്ടാവുകയുള്ളൂ.
തത്കാലം നിരോധനം ഇല്ല
കോട്ടപ്പാറയിലെ പാറയുടെ മുകള്‍ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. ഈ ഭാഗം സര്‍ക്കാര്‍ ഭൂമിയും അപകടമേഖലയുമാണ്. അതിക്രമിച്ച് കടക്കുന്നത് വനനിയമ പ്രകാരം ശിക്ഷാര്‍ഹമാണെന്നും ഉള്ള ബോര്‍ഡ് കാളിയാര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവേശന കവാടത്തിലും കോട്ടപ്പാറയിലെ സഞ്ചാരികള്‍ കാഴ്ചകാണാന്‍ എത്തുന്ന സ്ഥലത്തും സ്ഥാപിച്ചത്. സ്ഥലപരിചയം ഇല്ലാത്തതും മഞ്ഞ് നിറഞ്ഞുനില്‍ക്കുന്നതും ചരിവുള്ള പാറയുമായതിനാല്‍ അപകട സാധ്യതയേറെയാണെന്ന് വനം വകുപ്പ് പറയുന്നു. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നടപടി. ഉടനെ ഇവിടെ എത്തുന്ന സഞ്ചാരികളെ തടയില്ല.
അതേസമയം അപകട സാധ്യത വിവരിച്ച് മടക്കി അയക്കും. തുടര്‍ന്നും ആളുകളെ കൂട്ടത്തോടെയെത്തിയാല്‍ ബാരിക്കേട് വെച്ച് പ്രവേശനം പൂര്‍ണമായും തടയുന്നതിനുമാണ് തീരുമാനം.സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ പലരും സമീപത്തെ കൂറ്റന്‍പാറയുടെ മുകളിലും മറ്റും കയറിനില്‍ക്കുന്ന സാഹചര്യമാണ്. ഒരുവശത്ത് ഇരുന്നൂറ്റിയമ്പതോളം അടി താഴ്ചയുള്ള കൊക്കയാണെന്നും ഇവിടെ സംരക്ഷണവേലിയില്ലെന്നും വനം വകുപ്പ് ചുണ്ടികാട്ടുന്നുണ്ട്.