അള്‍സര്‍ ക്യാന്‍സര്‍ ആവാന്‍ ഇത്രയും സമയം മതി

      

വയറിലെ ക്യാന്‍സര്‍ ആണ് ഇന്നത്തെ കാലത്ത് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരം. പലപ്പോഴും ക്യാന്‍സര്‍ ആണെന്ന് തന്നെ കണ്ടു പിടിക്കാൻ കഴിയാത്ത അവസ്ഥയായിരിക്കും ഇതിന്റേത്. അള്‍സര്‍ എന്ന് കരുതി തള്ളിക്കളയുമ്പോള്‍ ഓര്‍ക്കുക അത് പലപ്പോഴും ക്യാന്‍സര്‍ ആയി മാറാന്‍ അധികം സമയം വേണ്ടെന്ന കാര്യം.

ദഹനപ്രശ്‌നങ്ങള്‍ ആണ് പലപ്പോഴും അള്‍സറിന്റെ പ്രധാന കാരണം. കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. മസാല ചേര്‍ത്ത ഭക്ഷണം കൂടുതല്‍ കഴിയ്ക്കുക. ഇതെല്ലാം ക്യാന്‍സറിനും അള്‍സറിനും കാരണമാകും. എന്തൊക്കെ അള്‍സര്‍ ലക്ഷണങ്ങളാണ് ശ്രദ്ധിച്ചാല്‍ ക്യാന്‍സറിലേക്ക് നയിക്കാതിരിയ്ക്കുക എന്ന് നോക്കാം.

അതികഠിനമായ വയറുവേദന അള്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് വയറുവേദന. വേദന വയറിനകത്ത് മാത്രമല്ല പലപ്പോഴും പൊക്കിളില്‍ വരെ വേദന ഉണ്ടാവും. എരിഞ്ഞു കത്തുന്ന വേദനയായിരിക്കും ഉണ്ടാവുക. അതുകൊണ്ട് ഇതൊരിയ്ക്കലും അവഗണിക്കാതിരിയ്ക്കുക.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചിലാണ് മറ്റൊന്ന്. ദഹനത്തിന് സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി മാത്രം ദഹിച്ച ഭക്ഷണങ്ങളും തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കുന്നു. ഇതും അല്‍പം സൂക്ഷിക്കേണ്ട ഒന്നാണ്.

വയറു വീര്‍ക്കല്‍
അള്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വീര്‍ക്കല്‍. ഇതോടൊപ്പം അസാധാരണമായ വേദനയും ഉണ്ടാവുന്നു. വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടെങ്കിലും ഇങ്ങനെ സംഭവിയ്ക്കുന്നു. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിയ്ക്കരുത്.

ദഹനം ശരിയല്ലാത്തത്
ദഹനം ശരിയല്ലാത്ത രീതിയില്‍ നടക്കാത്തതും ദഹനപ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതും അള്‍സര്‍ സാധ്യത ഇരട്ടിയാക്കും. എന്നാല്‍ ഇത് അള്‍സര്‍ എന്ന് മാത്രം കണ്ട് തള്ളിക്കളയരുത്.

മനംപിരട്ടലും ഛര്‍ദ്ദിയും
മനം പിരട്ടലും ഛര്‍ദ്ദിയും മറ്റൊരു ലക്ഷണമാണ്.കുടല്‍ വ്രണം അതിന്റെ തീവ്രതയില്‍ എത്തി എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇത് ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് ശരീരത്തെ വിലക്കുന്നു.

കൊഴുപ്പുള്ള ഭക്ഷണത്തോടുള്ള അസഹിഷ്ണുത
കൊഴുപ്പുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍ പലപ്പോഴും അത് അസഹനീയമായ പ്രശ്‌നങ്ങള്‍ വയറ്റില്‍ ഉണ്ടാക്കും.അള്‍സര്‍ ശരീരത്തില്‍ പിടിമുറുക്കി എന്നാണ് അതിന്റെ ലക്ഷണം.

അകാരണമായി ഭാരം കുറയുക
അകാരണമായി ഭാരം കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. ഭക്ഷണം നിയന്ത്രിക്കാതെ തന്നെ അകാരണമായി ഭാരം കുറയുന്നത് അല്‍പം ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണ്.

         

                                                        



Most Viewed Website Pages