കാർ സ്റ്റാർട്ട് ആക്കിയ ഉടൻ A/c ഓൺ ചെയ്യരുത്.


ചികിത്സിച്ചാലും മാറാത്ത അസുഖം വരാം.
കാറിന്റെ ഡാഷ് ബോർഡ്, എയർ ഫ്രെഷ്നർ, സീറ്റ് എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസെയ്ൻ എന്ന വാതകം മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കാറിന്റെ ഉള്ളിലെ പ്ലാസ്റ്റിക് ഉപരിതലങ്ങളാണ് ഇതിലെ പ്രധാന വില്ലൻ. കാർ സ്റ്റാർട്ട് ചെയ്ത ശേഷം ഗ്ലാസ്സുകൾ താഴ്ത്തി അൽപ സമയം (ദൂരം) ഓടിച്ച് കാറിന്റെ ഉള്ളിലെ വായു മുഴുവൻ പുറത്ത് കളഞ്ഞ ശേഷം വേണം A/c ഓൺ ചെയ്യാൻ.50 ML/Sqft ബെൻസെയ്ൻ ആരോഗ്യത്തിന് ഹാനികരമല്ല. എന്നാൽ, അടച്ചിട്ട കാറിന്റെ ഉള്ളിലെ ഈ വാതകത്തിന്റെ അളവ് 400 മുതൽ 700 ML വരെയാകാൻ സാധ്യതയുണ്ട്. വെയിലത്ത് നിർത്തിയിട്ട കാറിന്റെയുള്ളിൽ ഇതിന്റെ അളവ് 2000 മുതൽ 4000 വരെ ഉയരാനും സാധ്യതയുണ്ട്. അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളം വരും ഇത്.വേനൽക്കാലത്ത് കാറിൽ കയറിയ ഉടൻ തന്നെ നാമെല്ലാവരും A/c ഇടാറുണ്ട്. ഇവർ ഈ കൂടിയ അളവിലുള്ള ബെൻസെയ്ൻ ശ്വസിക്കാൻ ഇടയാകുന്നു. ഇത് നമ്മുടെ കരളിനെയും, വൃക്കയേയും സാരമായി ബാധിക്കുന്നു. ചികിത്സിച്ചാൽ പോലും ഈ വിഷവാതകത്തെ നമ്മുടെ ശരീരത്തിൽ നിന്നും പുറത്താക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലുകൾക്കും ദോഷകരമാണീ വാതകം. രക്തത്തിൽ ഉള്ള വെളുത്ത രക്താണുക്കൾ കുറയാനും ഇത് ഇടയാക്കുന്നു. അതുകൊണ്ട് അടുത്ത തവണ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉടൻ തന്നെ A/c യിൽ വിരലമർത്താതെ,  ഗ്ലാസ്സുകൾ താഴ്ത്തി അൽപ സമയം (ദൂരം) ഓടിയ ശേഷം മാത്രം A/c ഓൺ ചെയ്യുക.      
                                                        



Most Viewed Website Pages