നീര്‍ക്കെട്ട് നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍


ശരീരം സ്വയം സുഖപ്പെടുത്തുന്ന ഒരു മാര്‍ഗ്ഗമാണ് നീര്‍ക്കെട്ട്. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഒരു പ്രതികരണമാണിത്. എന്നാല്‍ ഇത് നിയന്ത്രണത്തിനപ്പുറം പോയാല്‍ സ്വയം സംരക്ഷിക്കുന്നതിനായി ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ശരീരത്തി‌ല്‍ നീര്‍ക്കെട്ടുണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ ടിഷ്യുക്കളുടെ തകരാറാണ് ഇതിന് കാരണമാകുക. സാന്ദര്‍ഭികമായി അണുബാധയും ഇതിന് കാരണമാകാം. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ തലമുറകളോളം തുടരുമെന്നതിനാല്‍ പാരമ്പര്യം ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു.
ഭക്ഷണക്രമവും രോഗാണുക്കളും നീര്‍ക്കെട്ടിന് കാരണമാകാം. നിങ്ങള്‍ കഴിക്കുന്ന ആഹാരവും, ചുറ്റുപാടുമുള്ള അണുക്കളും വസ്തുക്കളും പ്രശ്നം സങ്കീര്‍ണ്ണമാക്കും. കൂടാതെ പഞ്ചസാര, ചില പ്രത്യേക ഓയിലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയും പഴുപ്പിന് കാരണമാകാം. ഇത് സ്വഭാവികരീതിയില്‍ കുറക്കുന്നതിന് ഫാസ്റ്റ് ഫുഡുകള്‍, ജങ്ക് ഫുഡുകള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ക്യാന്‍ഡികള്‍ എന്നിവ ഒഴിവാക്കണം.
നീര്‍ക്കെട്ടുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ ഭക്ഷണങ്ങള്‍ കഴിക്കണം. ഇവ നീര്‍ക്കെട്ട് സ്വഭാവികരീതിയില്‍ കുറയ്ക്കുക മാത്രമല്ല സൗഖ്യം നല്‍കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണപ്ലേറ്റിലെ വിഭവങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ സഹായിക്കും.

രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാനപരമായ ഘടകങ്ങളാണ് ക്വെര്‍സെറ്റിന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, കപ്സാസിന്‍, ജിഞ്ചെറോള്‍സ്, ബ്രോമെലെയ്ന്‍, കുര്‍കുമിന്‍ എന്നിവ. ഇവ മസാലകള്‍, മുളക്, ഇഞ്ചി, മഞ്ഞള്‍ എന്നിവയില്‍ കണ്ടെത്താനാകും. ആപ്പിള്‍, ചെറി തുടങ്ങിയ പഴങ്ങള്‍ ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയതാണ്. പൈനാപ്പിള്‍ ബ്രോമെലെയ്ന്‍ ധാരാളമായി അടങ്ങിയതാണ്. ഇത് നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഉത്തമമാണ്.
കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ സ്വഭാവികമായി നീര്‍‌ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി, വെളുത്തുള്ളി എന്നിവ അത്ഭുത ഗുണങ്ങളുള്ള രണ്ട് ഭക്ഷണങ്ങളാണ്. അവ മനുഷ്യശരീരത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കും. ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവക്ക് അത്ഭുതകരമായ രോഗശമന ശേഷിയുണ്ട്.
                                                        



Most Viewed Website Pages