എന്താണ് DND (Do Not Disturb)?
ടെലികോം ഉപഭോക്താക്കളെ ആവശ്യപ്പെടാത്ത കോളുകളിൽ നിന്നും എസ്എംഎസിൽ നിന്നും രക്ഷിക്കുന്നതിനായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നടത്തുന്ന ഒരു സംരംഭമാണ് ഡിഎൻഡി (DND). അനാവശ്യ ടെലിമാർക്കറ്റിംഗ് കോളുകളും, സന്ദേശങ്ങളും ലഭിക്കുന്നത് നിർത്താൻ, നമ്മുടെ മൊബൈൽ സേവന ദാതാവിന്റെ ട്രായ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം. സേവന ദാതാവ് പിന്നീട് 45 ദിവസത്തിനുള്ളിൽ നമ്മുടെ നാഷണൽ ഡോണോട് കോൾ (എൻഡിഎൻസി) രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യും.
വാണിജ്യ കോളുകളോ, SMS- കളോ സ്വീകരിക്കാൻ ആഗ്രഹിക്കാത്ത വരിക്കാരുടെ എല്ലാ ടെലിഫോൺ നമ്പറുകളുടെയും പട്ടികയുള്ള ഒരു ഡാറ്റാബേസാണ് എൻഡിഎൻസി രജിസ്ട്രി(NDNC Regestery). ടെലിമാർക്കറ്റർമാർ ഒരു കോൾ ചെയ്യുന്നതിന് മുമ്പ് ഈ എൻഡിഎൻസി രജിസ്ട്രിയിലെ കോളിംഗ് നമ്പർ പട്ടിക പരിശോധിക്കും.
DND രജിസ്ട്രിയിൽ നമ്മുടെ നമ്പർ രജിസ്റ്റർ ചെയ്യൻ
പൂർണ്ണമായും തടയാൻ:
1. കോൾ വഴി:
നമ്മുടെ ലാൻഡ്‌ലൈനിൽ നിന്നോ, മൊബൈലിൽ നിന്നോ 1909 (ടോൾ ഫ്രീ) ലേക്ക് വിളിച്ച് മുൻഗണനകൾ തിരഞ്ഞെടുക്കാം.
2. SMS വഴി:
1909 ലേക്ക് START DND അല്ലെങ്കിൽ START 0 അയച്ചുകൊണ്ട് നിങ്ങൾക്ക് SMS വഴി രജിസ്റ്റർ ചെയ്യാനും കഴിയും.
ഭാഗികമായി തടയാൻ:
രജിസ്ട്രേഷനായി SMS ഈ ഫോർമാറ്റിൽ START <space> <മുൻഗണന നമ്പർ> 1909 ലേക്ക് SMS അയക്കുക.
മുൻഗണനാ നമ്പറുകൾ 7 എണ്ണം:
0- പൂർണ്ണമായും തടഞ്ഞു
1- ബാങ്കിംഗ്, ഇൻഷുറൻസ്, സാമ്പത്തിക ഉൽപ്പന്നങ്ങൾ, ക്രെഡിറ്റ് കാർഡുകൾ
2- റിയൽ എസ്റ്റേറ്റ്
3- വിദ്യാഭ്യാസം
4- ആരോഗ്യം
5- ഉപഭോക്തൃവസ്തുക്കളും, വാഹനങ്ങളും
6- ആശയവിനിമയം, പ്രക്ഷേപണം, വിനോദം, ഐടി
7- ടൂറിസവും, ഒഴിവുസമയവും
ഉദാ:, നമ്മൾക്ക് ആരോഗ്യത്തിൽ മാത്രം സന്ദേശങ്ങൾ ലഭിക്കേണ്ട എങ്കിൽ
START 4 എന്ന് 1909 ലേക്ക് SMS ചെയ്യുക.
ഒന്നിൽ കൂടുതൽ മുൻഗണനകൾക്കായി:
ഉദാ: START 4,6 1909 ലേക്ക് SMS ചെയ്യുക.
Deregister ചെയ്യാൻ:
ഒരു കോൾ വിളിക്കുകയോ, SMS അയയ്ക്കുകയോ ചെയ്തുകൊണ്ട് നമ്മൾക്ക് ഇത് Deactivate ചെയ്യാൻ കഴിയും: 1909 ലേക്ക് DND STOP എന്ന് SMS ചെയ്യുക.
വാൽകഷ്ണം: DND സജീവമാക്കിയ തീയതി മുതൽ 3 മാസം അല്ലെങ്കിൽ 90 ദിവസത്തിനുശേഷം മാത്രമേ നമ്മൾക്ക് അത് Deactivate ചെയ്യാൻ കഴിയൂ.രജിസ്ട്രേഷൻ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ DND സജീവമാക്കുകയോ(Activate) അല്ലെങ്കിൽ നിർജ്ജീവമാ കുകയോ (Deactivate) പ്രാബല്യത്തിൽ വരുകയുള്ളു.
വരിക്കാർക്ക് അവരുടെ മൊബൈൽ ഓപ്പറേറ്ററുടെ വെബ്‌സൈറ്റിലും, ആപ്പുകളിലും രജിസ്റ്റർ ചെയ്യാം.