സ്വർണ്ണ രക്തമുള്ള മനുഷ്യർ


മനുഷ്യരിൽ പ്രധാനമായും ഒ, ബി, എ- എന്നീ രക്തഗ്രൂപ്പുകളാണുള്ളത്.

എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ ഒരു ഗ്രൂപ്പ് ഉണ്ട്.

അതാണ് സ്വർണ്ണരക്തഗ്രൂപ്പ്...

50 വർഷത്തിനിടെ ലോകത്ത് ആകെ 43 പേരിൽ മാത്രമാണ് ഈ അപൂർവ രക്തമുള്ളത് എന്നാണ് നിഗമനം.

ആർഎച്ച് നല്‍ (Rh - null) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. 

 ഇതില്‍ രക്തദാന ദാതാക്കള്‍ വെറും 9 പേര്‍ മാത്രം..

നമ്മുടെ ഒരു രക്തകോശത്തിനൊപ്പം 342 ആന്‍റിജന്‍സാണുള്ളത്.

 ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്.

അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും.

 ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും.

ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് "ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് " അഥവാ സ്വര്‍ണ്ണരക്തം.     

1974ൽ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയിൽ എത്തിയ തോമസ് എന്ന പത്തു വയസുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ആർഎച്ച് ആന്റിജന്റെ തോമസിന്റെ രക്തത്തിൽ ഇല്ലായിരുന്നു. പാരിസിലും ആംസ്റ്റർഡാമിലും വിദഗ്ധപരിശോധനയ്ക്ക് അയച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഈ രക്തഗ്രൂപ്പുമായി അധികനാൾ ജീവിക്കാനാവില്ല എന്നായിരുന്നു ഡോക്ടറുമാരുടെ നിഗമനം. എന്നാൽ ഇപ്പോൾ സ്വർണ്ണരക്തമുള്ള 43 പേർ ലോകത്തുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ആര്‍ക്ക് വേണമെങ്കിലും രക്തം നല്‍കാന്‍ കഴിയുമെങ്കിലും, ഇവര്‍ക്ക് രക്തം സ്വീകരിക്കണമെങ്കില്‍ ലോകത്ത് ഇന്ന് നിലവില്‍ 9 പേരില്‍ നിന്നെ സാധിക്കൂ.1952-ൽ കണ്ടുപിടിച്ച ബോംബെ ബ്ലെഡ്ഗ്രൂപ്പാണ് സ്വർണ്ണരക്തഗ്രൂപ്പിന്റെ കണ്ടുപിടുത്തതിന് മുമ്പുവരെ ഏറ്റവും അപൂർവമായി കണകാക്കിയിരുന്നത്. 10ലക്ഷം ആളുകള്‍ക്ക് ഇടയില്‍ 4 പേര്‍ക്കാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ് ഉണ്ടായിരുന്നത്.