നാം ഉപയോഗിക്കുന്ന ഫോണിൽ സ്വർണം ഉണ്ടോ?
നിങ്ങൾ അടുത്ത തവണ സെൽഫോണോ , സ്മാർട്ട് ഫോണോ കയ്യിലെടുക്കുമ്പോൾ ഓർക്കുക, അതിനുള്ളിൽ സ്വർണ്ണമുണ്ട്.സ്വർണ്ണം ഒരിക്കലും തുരുമ്പിക്കാത്തതിനാൽ, ഫോണിന്റെ ഇന്റഗ്രേറ്റഡ് സർക്യൂട്ടിലെ (IC) ചെറിയ കണക്ടറുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നു. വാസ്തവത്തിൽ ഈ ഫോണിനെ അതിശയകരമായ ഉപകരണമാക്കുന്നതിൽ സ്വർണ്ണം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ വളരെയധികം അളവിലുള്ള സ്വർണ്ണമൊന്നും സ്മാർട്ട് ഫോണുകളിൽ ഇല്ല. ഏകദേശം 50 മില്ലീഗ്രാം സ്വർണ്ണമാണ് അതിലുള്ളത്. അതായത് മുപ്പത് രൂപാ മുതൽ മുപ്പത്തിയഞ്ച് രൂപാ വരെ മൂല്യമുള്ള സ്വർണ്ണം.
എന്നാൽ, ആളുകൾ ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണം കോടിക്കണക്കിനാണ് എന്നറിയുമ്പോൾ, ഇവയിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തെ കുറിച്ച് നിങ്ങൾക്ക് ഏകദേശ ധാരണ ലഭിക്കും. ഇന്ത്യയിൽ 800 മില്യൺ സെൽ ഫോണുകളാണ് ഉള്ളതെന്ന് അനുമാനിക്കുകയാണെങ്കിൽ, 1,000 കോടി രൂപയേക്കാൾ മൂല്യമുള്ള സ്വർണ്ണമാണ് അവയിൽ അടങ്ങിയിരിക്കുന്നത്. വ്യത്യസ്ത സർക്കാർ ഏജൻസികൾ സൂചിപ്പിക്കുന്നത് ഒരു വർഷം നമ്മൾ ഒരു ബില്യൺ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നുണ്ട് എന്നാണ്. അതായത് മൊബൈൽ ഫോണുകളിൽ മാത്രം ഉപയോഗിക്കുന്നതിന് 3,500 കോടി രൂപയുടെ സ്വർണ്ണം ആവശ്യമാണ് എന്നർത്ഥം.
ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന സ്വർണ്ണം, നമ്മൾ ബഹിരാകാശത്തും എത്തിക്കുന്നു. കാരണം, നമ്മൾ വിക്ഷേപിക്കുന്ന സാറ്റലൈറ്റുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്. ഇൻഫ്രാ-റെഡ് റേഡിയേഷനെ പ്രതിരോധിക്കുന്നതിനും, താപനില സുസ്ഥിരമാക്കുന്നതിനും ബഹിരാകാശക്കപ്പലുകളിൽ സ്വർണ്ണം പൂശിയിട്ടുള്ള പോളിയിസ്റ്റർ ഫിലിം ഉപയോഗിക്കുന്നു. സ്വർണ്ണം ഉപയോഗിക്കുന്നില്ലെങ്കിൽ, ബഹിരാകാശക്കപ്പലുകളുടെ ഇരുണ്ട ഭാഗങ്ങൾ ഗണ്യമായ തോതിൽ താപം ആഗിരണം ചെയ്യുമെന്നാണ്.
ഈ ഉദ്ദേശ്യത്തിനായി, യുഎസ് ബഹിരാകാശക്കപ്പലായ കൊളംബിയ 41 കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചത് (ബഹിരാകാശ സഞ്ചാരികളുടെ ഹെൽമെറ്റുകളിൽ ഉപയോഗിച്ച സ്വർണ്ണം ഉൾപ്പെടെയാണിത്). മൊബൈൽ ഫോണുകളെ പോലെ തന്നെ, കമ്പ്യൂട്ടറുകളിലെയും ലാപ്‌ടോപ്പുകളിലെയും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിലും സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു.
കൃത്യമായി പറയുകയാണെങ്കിൽ, സ്വർണ്ണം ഉപയോഗിക്കപ്പെടുന്നത്, കമ്പ്യൂട്ടറിന്റെ 'തലച്ചോർ' എന്ന് അറിയപ്പെടുന്ന സെൽട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU) നിർമ്മിച്ചിരിക്കുന്ന സർക്യൂട്ട് ബോർഡുകളിലാണ്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പവർ എത്തിക്കുന്നതിനും ഇതിലൂടെ വ്യത്യസ്ത ഭാഗങ്ങൾ തമ്മിൽ ആശയവിനിമയം ചെയ്യുന്നതിനും സ്വർണ്ണം ഉപയോഗിക്കപ്പെടുന്ന സർക്യൂട്ട് ബോർഡുകൾ സഹായിക്കുന്നു.