നെല്ലിക്ക ചവച്ചതിനു ശേഷം വെള്ളം കുടിച്ചാല്‍ മധുരം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?

നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഗാലേറ്റുകള്‍, ടാനേറ്റുകള്‍ എന്നീ ലവണങ്ങള്‍ ആണ് ഇതിനു കാരണം. പോളീഫീനോളിക് യൌഗികങ്ങള്‍ (Polyphenolic Compounds) എന്നാണ് രസതന്ത്രജ്ഞര്‍ ഈ രാസവസ്തുക്കള്‍ക്ക് നല്‍കിയിട്ടുള്ള വിളിപ്പേര്.

നെല്ലിക്ക ചവയ്ക്കുമ്പോള്‍ ഈ യൌഗികങ്ങള്‍ നാവിലുള്ള രുചിമുകുളങ്ങളില്‍ നിറയുന്നു. താല്‍ക്കാലികമായി രുചിമുകുളങ്ങളെ സംവേദനക്ഷമമല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. അങ്ങനെയാണ് നമുക്ക് ഒരു തരത്തിലുള്ള ചവര്‍പ്പ് അനുഭവപ്പെടുന്നത്. വെള്ളം കുടിക്കുന്നതോടെ രുചിമുകുളങ്ങളില്‍ നിറഞ്ഞിരിക്കുന്ന ഗാലേറ്റുകളും , ടാനേറ്റുകളും ഒലിച്ചു പോകുകയും രുചിമുകുളങ്ങള്‍ക്ക് അവയുടെ സംവേദനക്ഷമത തിരികെ ലഭിക്കുകയും ചെയ്യുന്നു. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഗ്ലൈക്കോസൈഡുകള്‍ക്ക് ജലവിശ്ലേഷണം സംഭവിക്കുന്നതിലൂടെ നാവിനു മധുരം അനുഭവപ്പെടുകയും ചെയ്യുന്നു.

                                                        



Most Viewed Website Pages