തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ
ഈര് എന്ന് പ്രാദേശികമലയാളത്തിൽ ഇതിനെ പറയും. 7-10 ദിവസത്തിൽ മുട്ട വിരിയും. മുട്ട വിരിഞ്ഞതിനു ശേഷമുള്ള ഈര് മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. ഈ പശ വളരെ ശക്തിയുള്ളതാണ്, ഈരിലെ രാസസംയുക്തം മുടിയോട് ചേർച്ചയുള്ളതായതിനാൽ ഈരിനെ മാത്രം ഒഴിവാക്കാൻ രാസപദാർത്ഥങ്ങൾ ഒന്നും ഇല്ലെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ജീവനക്ഷമമായ പേന്മുട്ടയ്ക്ക് ബ്രൗൺ നിറമായിരിക്കും.അർദ്ധതാര്യസ്തരത്തിനകത്ത് ബ്രൗൺ നിറത്തിലുള്ള പേൻ വളരുന്നതിനാലാണിത്. മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ഈര് വെളുത്ത നിറമാകും.
പേനുകൾക്ക് പറക്കാനോ ,ചെള്ളുകളെ പോലെ ചാടാനോ ഉള്ള ശേഷിയില്ല. അവക്ക് പക്ഷേ മുടിക്കിടയിലൂടെ 22 സെ.മീ./മിനിറ്റിൽ ഇഴയാനുള്ള കഴിവുണ്ട്
ഒരു മുതിർന്ന പെൺപേൻ ദിവസത്തിൽ 6-7 മുട്ടകളിടും. പേനുകളുടെ ആയുസ്സ് ശരാശരി 32 ദിവസമാണ്. പ്രായപൂർത്തിയാകുന്നതിനിടയിൽ വളർച്ചയുടെ മൂന്ന് ഘട്ടത്തിലൂടെ അവ കടന്നു പോകുന്നു. അതിനുതന്നെ ഏകദേശം 8-9 ദിവസം എടുക്കും. പൂർണ വളർച്ചയെത്തിയ ജീവിതം ഈ 23-24 ദിവസങ്ങളാണ്. തലയോട്ടിയോട് ചേർന്ന ഇളംചൂടുള്ള ഈർപ്പമുള്ള സാഹചര്യത്തിലാണ് പേനുകൾക്ക് ജീവിക്കാനാവുക.
കാരണം അവ തുടർച്ചയായി രക്തപാനം നടത്തിയാണ് ജീവിക്കുന്നത്. അതിനാൽ തലയോട്ടിയിൽ നിന്നും നിലത്തേക്ക് വീണാൽ എളുപ്പം നിർജ്ജലീകരണം സംഭവിക്കുകയും ചാവുകയും ചെയ്യും. തലയോട്ടിയിൽ നിന്നും വീണ പേനുകൾ 24 മണിക്കൂറിലധികം ജീവിക്കുക എന്നത് താരതമ്യേന അസാധ്യമായ സംഗതിയാണ്.