ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകൾക്കും പാസ്സ്പോർട്ടില്ല

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകൾക്കും പാസ്സ്പോർട്ടില്ല. ഇന്ത്യ വലിയൊരു രാജ്യമായതിനാലും പുറത്തുപോകേണ്ടതിന്റെ ആവശ്യവും സാധ്യതയും കുറവായതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. സാധാരണഗതിയിൽ ആളുകൾ വെറുതെ പാസ്സ്പോർട്ട് എടുക്കാറില്ല. ചെറിയ രാജ്യങ്ങളിൽ പക്ഷെ ഇങ്ങനെ അല്ല. കാരണം എന്തിനും ഏതിനും അവർക്ക് അതിർത്തി കടക്കണം. ബ്രൂണെയിൽ ഉള്ള ആൾക്ക് കള്ളു കുടിക്കണം എങ്കിൽ അതിർത്തി കടന്ന് മലേഷ്യയിൽ എത്തണം . ജനീവക്ക് ചുറ്റും അതിർത്തിയാണ് ഒരു സിഗ്നൽ മിസ് ആയാൽ തന്നെ അതിർത്തി കടന്നു പോകും. അത് കൊണ്ട് ഈ രാജ്യങ്ങളിൽ എല്ലാവർക്കും പാസ്സ്പോർട്ട് ഉണ്ടാകും (കുട്ടികൾക്ക് മാത്രമല്ല പട്ടിക്ക് വരെ). പക്ഷെ എല്ലാ നാട്ടിൽ നിന്നും എല്ലാ നാട്ടിലെക്കും കടക്കാൻ പാസ്സ്പോർട്ട് വേണ്ട . ഉദാഹരണത്തിന് ഇന്ത്യക്കാർക്ക് നേപ്പാളിലേക്കും , ഭൂട്ടാനിലേക്കും യാത്രചെയ്യാൻ പാസ്സ്പോർട്ട് വേണ്ട. ഏതെങ്കലിലും തിരിച്ചറിയൽ കാർഡ് മതി. യൂറോപ്യൻ രാജ്യങ്ങൾക്കുള്ളിൽ യാത്രചെയ്യാനും അറബ് രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലും ഇതുപോലെ തന്നാട്ടിലെ താമസത്തിന്റെ രേഖയുണ്ടെങ്കിൽ യാത്ര ചെയ്യാനുള്ള ഉടമ്പടികളുണ്ട്.

                                                        



Most Viewed Website Pages