സമുദ്രവും(Oceans) കടലും (sea) ഒന്നാണോ?
സമുദ്രവും കടലും ഒന്നല്ല .ഭൂമിയിലെ വിശാലമായ സമുദ്രഭാഗങ്ങളെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. വൻകരകൾക്കും ദ്വീപുകൾ അല്ലെങ്കിൽ ദ്വീപസമൂഹങ്ങൾക്കു ചുറ്റുമായും പരന്നു കിടക്കുന്ന ബൃഹത്തായ ലവണ ജലാശയങ്ങളാണ് സമുദ്രങ്ങൾ (Oceans). വൻസമുദ്രങ്ങളുടെ ഏതെങ്കിലും ചെറിയഭാഗം ഒറ്റപ്പെട്ട് കാണപ്പെടുന്നതിനെയാണ് കടൽ(sea) എന്ന പദം വിശേഷിപ്പിക്കുന്നത്. സമുദ്രമെന്നത് സ്വാഭാവികമായും പല കടലുകളും ചെറുഉൾക്കടലുകളും (Gulfs), കടലിടുക്കുകളും (Bays), ബേസിനുകളും (Basins) ചേർന്നതാണ്. ഇവയെ നിർവചിക്കാനും വേർതിരിക്കാനും കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്.
രണ്ടായിരാമാണ്ടുവരെ നാലുസമുദ്രങ്ങളാണ് അംഗീകരിക്കപ്പെട്ടിരുന്നത് - പസഫിക് (ശാന്തസമുദ്രം), അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക് എന്നിവ. എന്നാൽ, രണ്ടായിരാമാണ്ടിൽ അന്റാർട്ടിക്കയുടെ ചുറ്റിലുമായി ഏകദേശം 60 ഡിഗ്രി അക്ഷാംശംവരെ വ്യാപിച്ചുകിടക്കുന്ന തെക്കൻസമുദ്രം (Southern Ocean) അന്റാർട്ടിക്, ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ കണ്ടെത്തിയതോടെ സമുദ്രങ്ങൾ അഞ്ചായി ഉയർന്നു.