അടയ്ക്ക

 വെറ്റില മുറുക്കുന്നതിനായി ഉപയോഗിക്കുന്നതിലെ പ്രധാനപ്പെട്ട വസ്തുവാണ് അടയ്ക്ക. മധുരവും എന്നാൽ ചവർപ്പ് കലർന്ന രുചിയാണ് അടക്ക എന്നും പാക്ക് എന്നും അറിയപ്പെടുന്ന arecanut , betelnut നുള്ളത്. കഫീൻ, നിക്കോട്ടിൻ, ആൽക്കഹോൾ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ലഹരി പദാർത്ഥങ്ങളിൽ ഒന്നാണ് പാക്ക്. എന്നാൽ മറ്റ് ലഹരി വസ്തുക്കളെ അപേക്ഷിച്ച് ഇതിന് വീര്യം കുറവാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത. ചിലപ്പോൾ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം തലകറക്കം, ബോധക്ഷയം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ 'പാക്ക് ( അടക്ക ) ചൊരുക്കുക' എന്നാണ്‌ നാട്ടുഭാഷയിൽ പറയുക.

അടക്കയിൽ അടങ്ങിരിക്കുന്ന അരിക്കോളൈ ൻ (Arecoline) എന്ന ഉത്തേജക ആൽക്കലോയിഡ് ആണ് ഈ ചൊരുക്കിന്റെ പ്രധാന കാരണം. നമ്മുടെ ശരീരത്തിലെ കേന്ദ്ര നാഡീവ്യൂഹത്തിൽ അരിക്കോളൈൻ ഉണ്ടാക്കുന്ന സൈക്കോ ആക്റ്റീവ് ഇഫക്റ്റുകൾ നിക്കോട്ടിനുമായി താരതമ്യപ്പെടുത്താവുന്നതാണ്. ചിലരിൽ അടക്ക ചവക്കുമ്പോൾ, ഉമിനീർ ഗ്രന്ഥികളിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അരിക്കോളൈൻന്റെ പ്രവർത്തനം മൂലം മസ്കാരിനിക് (നിക്കോട്ടിനിക്കിന് പകരം) അസറ്റൈൽ കോളിൻ റിസപ്റ്ററുകൾ, പ്രത്യേകിച്ച് M4, ഇത് പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സ്വാധീനിച്ചു ശർദ്ധിക്കാൻ ശ്രമിക്കുക,വിയർക്കുക, തലകറക്കം, ബോധക്ഷയം തുടങ്ങിയ അസ്വസ്ഥതകൾ ആയ ലക്ഷണങ്ങളെയാണ് അടക്കാ ചൊരുക്കൽ എന്നു പറയുന്നത്.

                                                        



Most Viewed Website Pages