മിന്നാമിനുങ്ങ്


മിന്നാമിനുങ്ങ് (മിന്നാമിന്നി-Firefly ) പറക്കുന്ന ഒരു ഷഡ്‌പദമാണ്‍. ആണിനും പെണ്ണിനും ചിറകുകളുണ്ട്. തേനാണ് സാധാ‍രണ ഭക്ഷണം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതൽ കാണപ്പെടുന്നത്. കൂടെ കൂടെയാണിവ പ്രകാശം വിതറുന്നത്. ആണും പെണ്ണും പരസ്പരം ആകർഷിക്കുന്നതിനു വേണ്ടിയാൺ മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നതെന്നു് പറയപ്പെടുന്നു. അതല്ല, പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനാണീ തന്ത്രമെന്നും പറയപ്പെടുന്നു. ബ്രസീലിൽ കുടിലുകൾ രാത്രികാലത്ത് അലങ്കരിക്കാനും അവിടത്തെ സ്ത്രീകൾ തലമുടി അലങ്കരിക്കാനും ഇവയെ ഉപയോഗിച്ചിരുന്നു.
വയറിന്റെ അടിയിൽ നിന്നുമാണവ പ്രകാശം പരത്തുന്നത്. ലൂസിഫെറിന് (Luciferin)‍, ലൂസിഫെറേസ്(Luciferase) എന്നീ രണ്ട് രാസവസ്തുക്കൾ അവയുടെ വയറിന്റെ അടിയിൽ ഉണ്ട്. ലൂസിഫെറിൻ ഓക്സിജനുമായി യോജിച്ച് പ്രകാശമുണ്ടാകുന്നു. ഈ സംയോജനത്തിൻ ഒരു രാസത്വകരമായിലൂസിഫെറേസ് പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രകാശമുണ്ടാക്കുന്നതിൻ ജൈവപ്രഭ (Bio-Luminescence) എന്ന് പറയുന്നു. 
പറക്കാൻ കഴിവുള്ളവർ ആണുങ്ങൾ
ആൺ മിന്നാമിനുങ്ങുകൾക്കു മാത്രമേ പറക്കാൻ ചിറകുകളുള്ളു. പെണ്ണുങ്ങൾ പുഴുക്കളെ പോലെയാണ്. കല്ലുകളുടെ വിടവുകളിലും പുല്ലിനിടയിലും മറ്റും രത്നക്കല്ലുകൾപോലെ രാത്രിയിൽ തിളങ്ങുന്നത് ഈ പെൺ പുഴുക്കളാണ്.
ആണിൻറെ തലയിൽ വലിയ രണ്ടു കണ്ണുകളും കൊമ്പുപോലുള്ള രണ്ടു സ്പർശിനികളും കാണാം.ഉരസിൽ രണ്ട് ജോടി ചിറകുകളുണ്ട്. അതിൽപുറമേയുള്ള ചിറകുകൾക്ക് അൽപം കട്ടി കൂടിയിരിക്കും. അതിനിടയിലുള്ള ചിറകുകളാണ്പറക്കാൻ ഉപയോഗിക്കുന്നത്. ഉരസ്സിൽത്തന്നെ മൂന്നു ജോടിയായി ആറു കാലുകളുണ്ട്. ശരീരവും കാലുകളും പല ഖൺടങ്ങൾ ചേർന്നുണ്ടായതാണ്. സാധാരണ നമ്മുടെ നാട്ടിൽകാണപ്പെടുന്ന മിന്നാമിനുങ്ങിൻറെ ശാസ്ത്ര നാമം ലാംപൈറിസ് നൊക്ടിലുക്ക (Lampyris noctiluca). ലാം പെറിഡെ കുലത്തിൽപെടുന്നു. ഇംഗ്ലീഷിൽ ഫയർഫ്ലൈ എന്നാണ് അറിയപ്പെടുന്നത്
ആൺ മിന്നാമിനുങ്ങുകൾ പറന്നുയരുമ്പോൾ മാത്രമാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. താഴ്ന്നും പൊങ്ങിയും പറക്കുന്ന ഇവ ഉയരുമ്പോൾ മാത്രം പ്രകാശം തെളിയുകയും താഴുമ്പോൾ അണയുകയും ചെയ്യുന്നു. ഇതു കാണുന്നവർക്ക് അവ എപ്പോഴും ഒരേനിലയിൽ പറക്കുകയാണെന്നേ തോന്നുകയുള്ളു.ആൺജീവി ആറു സെക്കഡ് ഇടവിട്ട് നാലഞ്ചുപ്രാവശ്യം മിന്നുമ്പോൾ പെൺപുഴുക്കളിൽ ചിലത് മങ്ങൽ കൂടതെ തെളിഞ്ഞുകൊണ്ടിരിക്കുകയും മറ്റുചിലത് രണ്ടു സെക്കൻഡ് ഇടവിട്ട് രണ്ടു മൂന്നു പ്രാവശ്യം വരെ മിന്നുകയും ചെയ്യുന്നു.
ആയിരത്തിലധികം ഇനം മിന്നാമിനുങ്ങുകളുണ്ട്. ചിലയിനങ്ങളിൽ പ്രായപൂർത്തിയായവ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുള്ളു. മറ്റു ചിലതിൽ മുട്ട വിരിഞ്ഞുണ്ടായ (Larva) പ്രായപൂർത്തിയായ പ്രാണികൾ എന്നിവയെല്ലാം പ്രകാശിക്കുന്നു. പ്രകാശത്തിനു ഏറ്റക്കുറച്ചിൽഉണ്ടായിരിക്കുമെങ്കിലും പ്രകാശോൽപാതനത്തിൻറെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ല.
വെളിച്ചത്തിൻറെ സൂത്രം
മിന്നാമിനുങ്ങുകളിൽ പ്രകാശം പുറപ്പെടുവിക്കുന്നത് ഒരു പ്രത്യേകതരം അവയവമാണ്. പലജാതി മിന്നാമിനുങ്ങുകളിൽ ഇതു പല ആകൃതിയിലും വലിപ്പത്തിലും ഉരസിൻറെയോ ഉദരത്തിൻറെയോ അടിഭാഗത്തു കാണപ്പെടുന്നു. അതിസൂക്ഷ്മ ശ്വസന നാളികൾ ഘടിപ്പിക്കപ്പെട്ട ഒരു കോശസമൂഹമാണ് ഈ അവയവം. ഇതിനടുത്തായി ഒരു കണ്ണാടി പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ മറ്റൊരു കോശസമൂഹം കൂടിയുണ്ട്. അതുകൊണ്ടാണ് പ്രകാശം കൂടുതൽ തീക്ഷ്ണമായി പുറത്തുകാണാൻ കഴിയുന്നത്. ഈ അവയവത്തിലെ പേശികൾ ഇടയ്ക്കിടെ സങ്കോചിപ്പിച്ച് വെളിച്ചമുണ്ടാക്കുന്ന രാസപദാർഥം പുറത്തുവിടുന്നതുകൊണ്ടാണ് വെളിച്ചം ഇടവിട്ടുമാത്രം ഉണ്ടാകുന്നത്.
1885 - ൽ ഡ്യൂബൊയ്സ് എന്ന ശാത്രജ്ഞനാണ് മിന്നാമിനുങ്ങുകളുടെ മിന്നും രഹസ്യം കണ്ടെത്തിയത്. മിന്നാമിന്നുകളുടെ ഉദരഭാഗത്തുള്ള ശ്വസനനാളികൾ ഘടിപ്പിക്കപ്പെട്ട കോശസമൂഹത്തിൽ ഒരുതരം പ്രോട്ടീനായ ലൂസിഫെറിൻ എന്നരാസവസ്തുവുണ്ട്. ലൂസിഫറേസ് എന്ന ഒരു എൻസൈമും ഈ അവയവത്തിൽ നിർമ്മിക്കപ്പെടുന്നു. ലൂസിഫെറിൻ, ലൂസിഫെറേസിൻറെ സാന്നിധ്യത്തിൽ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഓക്സീകരണം നടക്കുന്നു. ഇതിൻറെ ഫലമായാണ് പ്രകാശം ഉണ്ടാവുന്നത് (പ്രകാശം കൊണ്ടുവരുന്ന വസ്തു എന്നർഥമുള്ള ലൂസഫെറസ് എന്ന പദത്തിൽനിന്നാണ് ലൂസിഫെറിൻ എന്ന പേരുണ്ടായത്)
ചൂടില്ലാ വെട്ടം
രാസപ്രവർത്തനത്തിൻറെ ഫലമായി ഊർജ്ജം പ്രകാശരൂപത്തിൽ ഉൽസർജിക്കപ്പെടുന്നതിനെ രാസദീപ്തി (Chemiluminescence) എന്നു വിളിക്കുന്നു. രാസപ്രവർത്തനം കൊണ്ടുണ്ടാകുന്ന രാസപ്രവർത്തന ഫലമായുണ്ടാകുന്ന ഉത്പന്നങ്ങൾ ആഗിരണം ചെയ്യുന്നു. അപ്പോൾ അവ ഒരു ഉയർന്ന ഊർജനില പ്രാപിക്കുന്നു. ഈ ഉത്തേജിത നിലയിൽനിന്നു തൻമാത്രകൾ സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ, നേടിയ ഊർജ്ജം പുരത്തുവിടുന്നു. ഇതാണു പ്രകാശമായി പ്രത്യക്ഷപ്പെടുന്നത്.
മിന്നാമിനുങ്ങുകളിൽ വെളിച്ചത്തിനു കാരണം ഇത്തരമൊരു പ്രവത്തനമാണ്. രാസപ്രവർത്തനം മൂലം വെളിച്ചം പുറപ്പെടുവിക്കുവാനുള്ള ജീവികളുടെ കഴിവിനെ ജൈവദീപ്തി (Bioluminescence) എന്നു പറയുന്നു. പ്രകാശിക്കുന്ന സമയത്തു താപം പുറത്തുവരാത്തതിനാൽ ഇത്തരം പ്രകാശത്തെ തണുത്ത വെളിച്ചം എന്നു വിശേഷിപ്പിക്കാറുണ്ട്.
മിന്നാമിനുങ്ങും കൂട്ടുകാരും വെളിച്ചം പരത്തുന്നത് ഇരുട്ടിനെ അകറ്റാനല്ല. ഇരയെ ആകർഷിക്കുക, ഇണയെ ആകർഷിക്കുക, ശത്രുക്കളെ വിരട്ടുക തുട്ങ്ങി അനേകം ലക്ഷ്യങ്ങളുണ്ട് ഈ വെളിച്ചം വിതറലിന്. മിന്നാമിന്നുകളിൽ ഈ ജൈവ ദീപ്തി ഇണയെ ആകർഷിക്കാനുള്ള ഉപാധിയാണ്. ഇണചേരേണ്ട കാലമാകുമ്പോഴാണ് മിന്നാമിനുങ്ങുകളെ ധാരാൾമായി കാണപ്പെടുന്നത്. എന്നാൽ ബാക്റ്റീരിയകളിലേയും കുമിളുകളിലേയും ജൈവ ദീപ്തിയുടെ ധർമം എന്തെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല.
തിന്നാതെ മിന്നുന്നവ
രാതിയിൽ മാത്രം പറന്നുനടക്കുന്ന മിന്നാമിനുങ്ങുകളുടെ ഭക്ഷണം എന്താണെന്നു നോക്കാം. മുതിർന്ന മിന്നാമിനുങ്ങുകൾ ആഹാരമൊന്നും കഴിക്കാറില്ല. എന്നാൽ, ഇവയുടെ ലാർവകൾ നോൺ വെജിറ്റേറിയനുകളാണ്. ചത്ത നത്തയ്ക്കാ, ഒച്ച് മുതലായവയുടെ ചാറാണു ഭക്ഷണം. ഇരയുടെ ശരീരത്തിൽ ദഹനരസം അടങ്ങിയ ദ്രാവകം കുത്തിവച്ച് ഭാഗികമായി ദഹിച്ച ആഹാരം വലിച്ചെടുക്കുന്നു.

         

                                                        



Most Viewed Website Pages