ആഴ്ചയിലെ അവസാന ദിവസം ഏതാണ്? ഞായറാഴ്ചയോ ശനിയാഴ്ചയോ ?
വർഷത്തെ മാസങ്ങളായി വിഭജിച്ചു പേരിട്ടത് റോമാകാരാണ്. എന്നാൽ ആഴ്ചയിലെ ദിവസങ്ങൾക്ക് പ്രത്യേക പേരുകൾ ഉണ്ടായിരുന്നില്ല. എ. ഡി നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ക്രൈസ്തവ മതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു constantine ഒന്നാമനായിരുന്നു അന്ന് ചക്രവർത്തി. അദ്ദേഹത്തിൻറെ നിർദേശപ്രകാരം മാസങ്ങളെ ഏഴു ദിവസങ്ങൾ ഉള്ള ഭാഗങ്ങളാക്കി ബൈബിളിൽ പറയുന്ന "കർത്താവിൻറെ ദിനം" എന്ന സങ്കല്പം നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം. കർത്താവിൻറെ ദിനത്തിൽ എല്ലാവർക്കും വിശ്രമം ഈ ദിവസത്തെ റോമാക്കാർ " ഡി എസ് ഡോമിനിക" എന്ന് വിളിച്ചു. ഈ ലത്തീൻ വാക്കിൽ നിന്നാണ് ഫ്രഞ്ച് ഭാഷയിലുള്ള "ഡിമൻചെ" എന്ന വാക്ക് ഉണ്ടായത്. ഡിമൻചെ" എന്നൽ ഇംഗ്ലീഷിലെ sunday -ഞായർ.
ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു , ഏഴാം ദിവസം വിശ്രമിച്ചു എന്ന് പഴയ നിയമം. അങ്ങനെ യഹൂദർക്ക് ശനിയാഴ്ച വിശ്രമ ദിവസവും സാബത്ത് ആചരണത്തിനുള്ള കർത്താവിൻറെ ദിനവുമായി. യഹൂദർ ആഴ്ചയിലെ അവസാന ദിനമായി ശനിയെ കണക്കാക്കുന്നു. എന്നാൽ ക്രിസ്തു ഉയർത്തെഴുന്നേറ്റ ഞായർ ക്രൈസ്തവർക്ക് പ്രധാന ദിനമാണ്. അന്ന് ആഴ്ച തുടങ്ങുന്നു. വിശ്രമ ദിനം എന്ന സങ്കല്പം അല്ലെങ്കിലും ശനി തന്നെ ആഴ്ചയിലെ അവസാന ദിനം. ആഴ്ചകൾക്കു തുടക്കവും ഒടുക്കവും ഇല്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഒന്നിന് പിന്നാലെ ഒന്നായി വരുന്ന ദിവസങ്ങൾക്ക് ആരംഭവും അവസാനവും എങ്ങനെ കണ്ടെത്തും എന്നാണ് ചോദ്യം. ഒരു കാര്യം വ്യക്തം. ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും സമൂഹങ്ങളും മിക്കവാറും കലണ്ടറുകളും ഡയറികളും ഈ കാഴ്ചപ്പാട് തന്നെ സ്വീകരിച്ചിരിക്കുന്നു. ഞായർ ആഴ്ചയിലെ ആദ്യ ദിനം. ശനി അവസാനദിനം. അത് തിരുത്താനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ വിജയിച്ചിട്ടുമില്ല.