ഐഫോണ്‍ പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോണില്‍ എപ്പോഴും സമയം 9.41 AM എന്ന് നൽകിയിരിക്കുന്നത് എന്തുകൊണ്ട്?
ഇതിന് ഐഫോണിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 2007 ല്‍ നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സ് ആന്റ് എക്‌സ്‌പോയിലാണ് ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കിയത്. അന്ന് അത് അവതരിപ്പിച്ചത് ടെക് ലോകത്തെ ഇതിഹാസമായ സ്റ്റീവ് ജോബ്‌സും.
തന്റെ പ്രധാന പ്രസംഗത്തിന് ശേഷം എപ്പോഴാണ് ഐഫോണ്‍ പ്രദര്‍ശിപ്പിച്ചുള്ള സ്ലൈഡ് വരുകയെന്ന് ആപ്പിള്‍ തലവന്‍ കണക്കാക്കി. അത് ഏതാണ്ട് 9.41 മിനുട്ടിലായിരിക്കും. ഇതിന് ശേഷം സ്റ്റീവ് തന്റെ ഡിസൈനര്‍മാരോടും, പരസ്യക്കാരോടും ആപ്പിളിന്റെ ഏത് പരസ്യത്തിലും ഫോണിലെ ടൈം 9.41 എ എം ആയിരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതീക്ഷിച്ച 9.41 എ എമ്മിന് ആദ്യത്തെ ഐഫോണ്‍ ഇറങ്ങിയില്ല, ഒരു മിനുട്ട് കൂടി താമസിച്ചാണ് ഇറങ്ങിയത് എന്നാണ് രസകരമായ കാര്യം.
ആപ്പിള്‍ ഐപാഡ് ഇറക്കിയശേഷമാണ് ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കല്‍ നിശ്ചയിച്ചിരുന്നത്. ഇത് നീണ്ടതാണ് ഐഫോണ്‍ പുറത്തിറക്കല്‍ നിശ്ചയിച്ച സമയത്ത് നിന്നും 2 മിനുട്ട് വൈകിയത്.