ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം സ്വർണമാണ്.
അതുപോലെ ഏറ്റവും മയപ്പെടുത്തി രൂപമാറ്റവും വരുത്താവുന്ന ലോഹവും സ്വർണം തന്നെ.
സ്വർണം കഴിഞ്ഞാൽ അടുത്ത സ്ഥാനം പ്ലാറ്റിനത്തിനു.
ഒരു ഔൺസ് സ്വർണ്ണം അതായത് ചിത്രത്തിൽ കൊടുത്തിരിക്കുന്ന 28 ഗ്രാം സ്വർണബിസ്‌ക്കറ്റ് 89 മീറ്റർ വീതിയിലും, 89 മീറ്റർ നീളത്തിലുമുള്ള ഒരു സമ ചതുരമായി 1 ആറ്റം കനത്തിൽ അടിച്ചു പരത്തി ഗോൾഡ് ഫോയിൽ പേപ്പർ ഉണ്ടാക്കാം ! ഇത് ഒരു വലിയ ഫുടബോൾ ഗ്രൗണ്ടിന് തുല്യമായ വലിപ്പം ആണു !
ഇനി സ്വർണത്തെ വലിച്ചുനീട്ടി ഒരു നൂൽ ആക്കുകയാണെങ്കിലോ ?
ഒരു ഗ്രാം സ്വർണം വലിച്ചു നീട്ടി രണ്ടര കിലോമീറ്റർ നീളമുള്ള ഒരു നൂൽ ആക്കം. അങ്ങനെ നോക്കിയാൽ വെറും കാൽ കിലോ സ്വർണം മതി കേരളത്തിന്റെ മൊത്തം നീളത്തിൽ.. അതായത് കാസർകോട് മുതൽ കന്യാകുമാരി വരെ എത്തുന്ന ഒരു നൂൽ ഉണ്ടാക്കുവാൻ !!