റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ കറൻസിയിൽ ദ്വാരം ഇടാൻ കാരണമെന്തായിരുന്നു?

പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻ‌കാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ. തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. 1971 മുതല്‍ 1997 വരെ സയര്‍  എന്നാണ് ഈ രാജ്യം അറിയപ്പെട്ടിരുന്നത്.

ആ കാലഘട്ടത്തിൽ സ്വേച്ഛാധിപതി മൊബുട്ടു സെസെ സെക്കോയാണ് അവിടം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷമാണ് ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്ന് പേര് മാറ്റിയത്. 1990കളുടെ തുടക്കത്തില്‍ കടുത്ത സാമ്പത്തിക അസ്ഥിരതമൂലം മൊബുട്ടു ഭരണകൂടം നിരവധി തവണ നോട്ടുകള്‍ പരിഷ്കരിച്ചു. 1993ല്‍ കാലഹരണപ്പെട്ട നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്ത് അതിഭീകരമായ പണപ്പെരുപ്പം സൃഷ്ടിച്ചു. സയര്‍ കറന്‍സിക്ക് ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ വന്‍ ഇടിവുമുണ്ടായി. പതിയെ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് കൂപ്പുകുത്തി. 

1997ല്‍ സ്വേച്ഛാധിപതിയായ ജോസഫ് മോബുട്ടു പുറത്താക്കപ്പെട്ടു. അന്നു രാജ്യത്ത് നിലവിലിരുന്ന കറൻസിയിൽ മോബുട്ടുവിന്റെ തലയുടെ ചിത്രം അച്ചടിച്ചിട്ടുണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാനുള്ള പണമില്ലാത്തതിനാൽ വിപ്ലവാനന്തര കോംഗോയിലെ സർക്കാർ നോട്ടുകളിൽ മോബുട്ടുവിന്റെ തലഭാഗം വെട്ടിമാറ്റി ഉപയോഗിച്ചു. അങ്ങനെ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ ഉള്ള സ്വേച്ഛാധിപതി മൊബുട്ടുവിന്റെ ചിത്രത്തിന്റെ തലഭാഗത്ത് ഒരു ദ്വാരം ഇട്ടു.

         

                                                        



Most Viewed Website Pages