ഗ്യാസ്‌ അടുപ്പ് കത്തിക്കുമ്പോൾ എന്തുകൊണ്ടാണ് തീ പടർന്ന് ഗ്യാസ് സിലിണ്ടറിന്റെ ഉള്ളിലേക്ക് വ്യാപിക്കാത്തത്?

ഗ്യാസ് ലീക്കേജ് ഉണ്ടായാൽ വാതിലുകളും ജനലുകളുമെല്ലാം തുറന്നിടണമെന്ന് പറയുന്നത് എന്തുകൊണ്ട്?ഗ്യാസ് സിലിണ്ടറുകൾ അടുക്കളയുടെ പുറത്ത് സൂക്ഷിക്കുന്നതാണ് സുരക്ഷിതം എന്ന് പറയുന്നത് എന്തുകൊണ്ട്?

സ്വയം കത്തുന്ന വാതകമാണ് ഹൈഡ്രജൻ. കത്താൻ സഹായിക്കുന്ന വാതകം ഓക്സിജനും . നമുക്ക് എന്തെങ്കിലും കത്തിക്കണമെങ്കിൽ ഓക്സിജൻ വേണം.  പാചക വാതകം കത്തണമെങ്കിൽ ഒരു പ്രത്യേക അനുപാതത്തിൽ ഓക്സിജൻ ലഭ്യമാകണം. അത് നോസിലിലൂടെ പുറത്ത് വന്ന് പൈപ്പിലൂടെ ബർണറിലെത്തിയതിന് ശേഷം മാത്രമേ സംഭവിക്കുന്നുള്ളൂ.

ബർണറിലെത്തിയ വാതകം ശരിയായ അനുപാതത്തിൽ ഓക്സിജനുമായി ചേർന്ന് കത്തുന്നു. സൂക്ഷിച്ച് നോക്കിയാൽ ബർണറിനും തീയ്ക്കും ഇടയിൽ ഒരു വിടവ് കാണാം. അതായത് തീ ബർണറിനെ തൊട്ട് കത്തുന്നില്ല, അൽപ്പം വിട്ട് നിൽക്കുകയാണ്. ഇവിടെയാണ് ഈ കൂടിച്ചേരൽ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ തീ പൈപ്പിലൂടെ തിരിച്ചിറങ്ങി സിലിണ്ടറിലെത്തി പൊട്ടിത്തെറിയുണ്ടാവില്ല. 

 രണ്ട് മുതൽ 10 ശതമാനം വരെ ഓക്സിജനുമായി ചേരുമ്പോഴാണ് ഗ്യാസ് കത്തുന്നത്. അതായത് പാചക വാതകത്തിന്റെ കത്താനുള്ള കഴിവിന്റെ പരിധി എന്ന് പറയുന്നത് രണ്ട് ശതമാനം മുതൽ 10 ശതമാനം വരെ ഓക്സിജൻ അല്ലെങ്കിൽ വായുവുമായി ചേരുന്നതാണ്. കിട്ടിയിരിക്കുന്ന ഓക്സിജൻ രണ്ട് ശതമാനത്തിൽ കുറവോ 10 ശതമാനത്തിൽ കൂടുതലോ ആണെങ്കിൽ ഗ്യാസ് കത്തില്ല. അതുകൊണ്ടാണ് ഗ്യാസ് ലീക്കേജ് ഉണ്ടായാൽ വാതിലുകളും ജനലുകളുമെല്ലാം തുറന്നിടണമെന്ന് പറയുന്നത്. അങ്ങനെ വരുമ്പോൾ ഗ്യാസ് കൂടുതൽ വായുവുമായി സമ്പർക്കത്തിൽ വരികയും കത്താനുള്ള സാധ്യത കുറഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്നു.

 ഗ്യാസ് ലീക്കാവുകയോ, അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് വഴി അടുക്കളയിൽ പരക്കുകയോ ചെയ്താൽ ചെറിയ ഉരസൽ പോലും തീ പടരാൻ ഇടയാക്കും. അതായത് തീ കത്തിക്കണമെന്നില്ല സ്വിച്ച് ഇടുന്നത് പോലും തീ പടർത്താം. പാചക വാതകം കൂടിയ മർദത്തിൽ കംപ്രസ് ചെയ്ത് ദ്രാവകരൂപത്തിലാണ് സിലിണ്ടറിൽ നിറച്ചിരിക്കുന്നത്. 

 സാധാരണ വീടുകളിലെ അടുക്കള എന്ന ഇടം താരതമ്യേനെ ചെറുതായിരിക്കും. ഇവിടെ തീ പിടിക്കുമ്പോൾ ചുറ്റുമുള്ളവ നിന്ന് കത്തുകയും ചൂട് കൂടുകയും ചെയ്യും. ഇങ്ങനെ ചുറ്റുമുള്ള തീ മൂലം ഗ്യാസ് സിലിണ്ടർ ചൂടാവുകയും ഉള്ളിലുള്ള വാതകത്തിന്റെ മർദ്ദം പിന്നെയും കൂടുകയും ചെയ്യും.ഇതൊരു പരിധി കഴിയുമ്പോൾ സിലിണ്ടറിന്റെ പൊട്ടിത്തെറിക്കും കാരണമാകും. എന്നാൽ കുറേക്കൂടി വിസ്താരമുള്ള സ്ഥലമാണെങ്കിൽ പെട്ടെന്നൊന്നും താപനില വർധിക്കുകയോ മർദ്ദം കൂടി പൊട്ടിത്തെറി ഉണ്ടാവുകയോ ചെയ്യില്ല. അതുകൊണ്ടാണ് ഗ്യാസ് സിലിണ്ടറുകൾ അടുക്കളയുടെ പുറത്ത് സൂക്ഷിക്കണമെന്ന് പറയുന്നത്.

         

                                                        



Most Viewed Website Pages