13 എന്ന സംഖ്യയെ ഭയക്കാൻ കാരണമെന്ത്?
⚡ബാബിലോണിയൻ ജനതയുടെ നിയമ സംഹിതയായ 'കോഡ് ഓഫ് ഹമുറാബി ' യിലുള്ള 252 കോഡ്കളിൽ 13 മത്തെത് മാത്രം മനസ്സിലാക്കി എടുക്കാൻ കഴിയാത്ത വിധത്തിൽ അവ്യക്തമാക്കിയിരുന്നു എന്നതാണ് ഏറ്റവും പുരാതനമായ ഒരു കാരണമായി കണക്കാക്കുന്നത്.
⚡ജീസസ് ക്രൈസ്റ്റ്ന്റെ കുരിശുമരണത്തിന് മുൻപുള്ള അവസാന അത്താഴത്തിൽ പങ്കെടുത്തവർ 13 പേരായിരുന്നു : അതിൽ 13 മതായി വന്ന് ചേർന്നത് ഒറ്റുകാരനായ ' ജൂദാസ് ' ആയിരുന്നു . ഇന്നും തീൻമേശക്കു ചുറ്റും 13 പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് വിലക്കുന്നവരുണ്ട്.
⚡1307 ഒക്ടോബർ 13 ന് ജെറുസലേമിലെ 'സോളമൻസ് ടെമ്പിളിന്റെ പട്ടാളക്കാർ' അല്ലെങ്കിൽ യേശുവിന്റെ പടയാളികൾ എന്നറിയപ്പെട്ടിരുന്ന 'നൈറ്റ് ടെംബ്ലേഴ്സ് ' സംഘത്തെ ഫ്രാൻസിന്റെ നേത്രത്വത്തിലുള്ള സേന പിടികൂടി .അവരെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുമരത്തിൽ കയറ്റി അത് കാരണം 13 എന്ന ദിവസത്തെ ക്രൈസ്തവ വിശ്വാസികളിൽ പലരും അശുഭ ദിനമായി കണക്കാക്കുന്നു. 13 ഉം വെള്ളിയും ഒരുമിച്ച് വരുന്ന ദിനത്തെ 'ബ്ലാക്ക് ഫ്രൈഡേ ' എന്നുമറിയപ്പെടുന്നു
⚡പണ്ടുകാലത്തെ തൂക്കുമരത്തിലേക്കുള്ള പടവുകളുടെ എണ്ണം 13 ആയിരുന്നു എന്നതും ഭയത്തിന് പിൻബലമേകുന്നു.
⚡സ്കാന്റിനേവിയയിലെ നോഴ്സ് മിത്തോളജിയുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊരു വിശ്വാസം. വൽഹല എന്ന പ്രദേശത്തു വെച്ചു നടന്ന വിശിഷ്ടമായ ഒരത്താഴ വിരുന്നിൽ 12 ദിവ്യപുരുഷൻമാർ പങ്കെടുത്തിരുന്നു. അതിൽ 13 മനായി Lokiയാണ് പങ്കെടുത്തത്. ഇയാൾ ആ 12 പേരിൽ ഒരാളെ വധിച്ചുവെന്നും അതു വഴി ലോകത്തിന് മുഴുവൻ നിർഭാഗ്യം വന്ന് ചേർന്നെന്നുമുള്ള വിശ്വാസം 13 നെ വെറുക്കപ്പെട്ട സംഖ്യയായിക്കാണാൻ മറ്റൊരു കാരണമായി.
⚡സ്ത്രീകൾക്ക് ഒരു വർഷത്തിൽ 13 ആർത്തവ ചക്രങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട ഒരു കാരണവും പ്രചാരത്തിലുണ്ട് . ചന്ദ്രന്റെ വൃത്ഥി ക്ഷയങ്ങൾ ഈ പ്രക്രിയയെ സ്വാധീനിക്കുന്നതായും നിരീക്ഷിക്കുന്നവരുണ്ട്.
⚡പണ്ട് കാലത്തു പ്രചാരത്തിലുണ്ടായിരുന്ന ലൂണാർ കലണ്ടർ - ഇന്നത്തെ രൂപത്തിലുള്ളെ കലണ്ടറിലേക്ക് മാറിയപ്പോഴും 13 മാസങ്ങൾ 12 മാസമായി ചുരുങ്ങിയതായിക്കാണാം.
⚡ 12 എന്നത് ഒരു പൂർണ്ണ സംഖ്യയാണ് : അത് ഭാഗ്യത്തിന്റെയും - വിജയത്തിന്റെയും നമ്പറാണ് . അതിനാൽ തൊട്ടടുത്ത അപൂർണ്ണ സംഖ്യയായ 13 നിർഭാഗ്യം കൊണ്ട് വരുന്ന ഒന്നായിരിക്കുമെന്ന് കരുതിപ്പോരുന്നവരുണ്ട് .
⚡ പാശ്ചാത്യ ജനതയിൽ 10% പേരും ഈ സംഖ്യപ്പേടിയുള്ളവരാണെന്ന് പറയപ്പെടുന്നു.മാസത്തിലെ 13മത്തെ ദിവസം ഓഫീസിൽ പോകാതെയും വീടിനു പുറത്തിറങ്ങാതെയും കഴിഞ്ഞുകൂടുന്നവരും ധാരാളമാണ്.ഈ ദിവസം വാണിജ്യ മേഖലയിലും ചില സാമ്പത്തിക ഇടിവുകൾ ഉണ്ടാകാറുണ്ട് .പുതിയ കാറ് വാങ്ങൽ - വീട് / ഫ്ലാറ്റ് വാങ്ങൽ - വിവാഹ പാർട്ടികൾ സംഘടിപ്പിക്കൽ മുതലായ ശുഭകാര്യങ്ങൾക്ക് ഈ ദിവസം ഒഴിവാക്കാറുണ്ട്.
⚡ അമേരിക്കൻ ഐക്യനാടുകളിലും , യൂറോപ്പിലെയും ആഡംബര ഹോട്ടലുകളിലെ റൂമുകൾ ,വിമാനം - തീയേറ്റർ - റെയിൽവേ കോച്ചുകൾ ഇവയിലെ സീറ്റ് നമ്പറുകൾ ഇവയിൽ 12 കഴിഞ്ഞാൽ അടുത്ത നമ്പർ 12A എന്നാക്കിമാറ്റി 13 നെ ഒഴിവാക്കി നിർത്തുന്ന പതിവുണ്ട്.
⚡1920 ൽ ലോഞ്ച് ചെയ്ത 7മത്തെ ചന്ദ്രദൗത്യമായ Appolo 13 ; ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചത് കാരണം ചന്ദ്രനിൽ ലാന്റ് ചെയ്യാതെ 6 ദിവസങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയതും ഈ സംഖ്യകൊടുത്ത പണിയാണെന്ന് വിശ്വസിക്കുന്നവരുണ്ട് .
⚡ സാധാരണയായി അയർലന്റിലെ വാഹങ്ങളിലെ നമ്പർ പ്ളേറ്റുകളിൽ വാഹനം ഇറങ്ങുന്ന വർഷത്തിന്റെ അവസാന അക്കങ്ങൾ ചേർക്കുന്ന പതിവുണ്ട്. എന്നാൽ 2013 വർഷത്തിൽ ഈ നിയമം തന്നെ റദ്ദാക്കാൻ ഭരണകൂടം നിർബന്ധിതരായി . വാഹന വിൽപ്പനയിൽ വൻ ഇടിവുണ്ടാകുമെന്ന ഭയം തന്നെ കാരണം.
⚡ഇന്ത്യയിൽ നടന്ന ഒട്ടുമിക്കവാറും സ്ഫോടനങ്ങളും 13 എന്ന തീയതിയുമായി ബന്ധപ്പെട്ടാണെന്ന് കാണാം.2008 ലെ ഡൽഹി - ജയിപ്പൂർ സ്ഫോടനങ്ങൾ, 2010 ലെ ജേർമാൻ ബേക്കറി സ്ഫോടനം, 2011 ഇൽ മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾ എല്ലാം നടന്നത് പതിമൂന്നാം തീയതികളിൽ ആയിരുന്നു.1997 ഇൽ ഡൽഹിയിലെ ഉപഹാർ തീയറ്ററിൽ നടന്ന വൻ തീപിടുത്തവും വെള്ളിയാഴ്ചകൂടി ആയിരുന്ന ഒരു ജൂൺ 13 ന് ആയിരുന്നു.2001 ഡിസംബർ 13 ന് തന്നെയാണ് രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം നടന്നതും . അതിന്റെ സൂത്രധാരനായ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് 2013 ലും.
⚡ വിദേശത്തു മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിൽപ്പോലുമുണ്ട് 13 ന്റെ ഇരുണ്ട സ്വാധീനം.കേരള മന്ത്രിമാർ പൊതുവെ 13 ആം നമ്പർ കാർ സഞ്ചാരത്തിന് ഉപയോഗിക്കാറില്ല.. MA ബേബി - തോമസ് ഐസക്ക് ഇവർ മാത്രമാണ് ഈ കാർ ചോദിച്ചു വാങ്ങിയ രണ്ട് പേർ.തിരുവനന്തപുരം MLA ഹോസ്റ്റലിലെ 13 ആം നമ്പർ മുറിയിൽ ആള് താമസം ഉണ്ടായത് പോലും 2011ൽ സൈമൺ ബ്രിട്ടോ MLA അതു സ്വന്തമാക്കിയപ്പോൾ മാത്രമാണ്.
നൂറുകണക്കിന് മുറികളുള്ള കേരള ഹൈക്കോടതിയിലും 13 നമ്പർ മുറിയില്ല. ഹൈക്കോടതിയിലെ ഹാളുകൾക്ക് നമ്പർ നൽകിയപ്പോഴും 13 ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ വരെ ഹർജി എത്തിയെന്നതും ചരിത്രം.