"ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല" എന്ന പ്രയോഗം ശരിയാണോ?

ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥ ശക്തി അറിയില്ല എന്നാണ് ഈ പഴഞ്ചൊല്ല് അർഥമാക്കുന്നത്.

ആന എന്ന മൃഗത്തിന്റെ അതിജീവനത്തിന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതൊക്കെ ആനയ്ക്ക് അറിയാം. എന്നാലും ആനയുടെ ബുദ്ധി മനുഷ്യന്റേതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ട് തന്നെ മനുഷ്യന്റെ സൂത്രപ്പണികളും , ക്രൂരതകളും തിരിച്ചറിയാൻ അവയ്ക്ക് കഴിയാറില്ല.

അക്ഷരാർത്ഥത്തിൽ എടുത്താൽ ആനയ്ക്ക് ആനയുടെ വലിപ്പം അറിയും. തനിക്ക് കടന്നു പോകാൻ പറ്റാത്ത ചെറിയ വഴിയാണ് മുന്നിലുള്ളതെങ്കിൽ കയറാൻ ശ്രമിക്കില്ല. എന്നാൽ ശക്തിയെപ്പറ്റി വലിയ ധാരണയില്ല. സ്വബോധമുള്ളപ്പോൾ ആനയെ അനുസരണയുള്ള മൃഗമാക്കി നിർത്താൻ പാപ്പാന് സാധിക്കുന്നു. മദം പൊട്ടുമ്പോൾ ആ അനുസരണയൊക്കെ പോയി നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. അത് ചെയ്യുന്നതും സ്വന്തം ശക്തിയെപ്പറ്റി ധാരണയില്ലാതെയാണ്. 

തീരെ ധാരണയില്ല എന്നും പറയാനാവില്ല.  ആനയെ കിടത്തി കുളിപ്പിക്കുന്നതിനിടയിൽ വഴുതി വീണ് പാപ്പന്റെ ദേഹത്തേക്ക് അറിയാതെ ചാഞ്ഞ് അയാൾ മരണപ്പെട്ട സംഭവം ഉണ്ട്. അതറിഞ്ഞ് ആന എഴുന്നേറ്റെങ്കിലും അൽപം വൈകിപ്പോയി.

അതുപോലെ മരങ്ങളൊക്കെ പിഴുതെറിയാൻ ആന ശ്രമിക്കുന്നത് തന്റെ കരുത്ത് അറിയാവുന്നതു കൊണ്ട്  തന്നെയാണ്.

ജന്തുലോകത്ത് ഏറ്റവും കൂടുതൽ ഘ്രാണശക്തിയുള്ള ജീവികളിലൊന്നാണ് ആന. ആന സൂക്ഷിക്കുന്ന ഓർമകളിൽ പലതും വ്യത്യസ്തമായ മണങ്ങൾ ഓർമിച്ചു വച്ചു കൂടിയാണ്.കിലോമീറ്റർ  ദൂരമുള്ള വസ്തുക്കൾ ആനകൾക്കു മണത്തു കണ്ടെത്താനാവുമെന്നാണു പഠനങ്ങൾ പറയുന്നത്. 

         

                                                        



Most Viewed Website Pages