ലോകത്ത് ഏറ്റവും കുറച്ചുപേർ സംസാരിക്കുന്ന ഭാഷകൾ ഏതെല്ലാം?
ലാറ്റിൻ അമേരിക്കയിലെ പെറുവിലാണ് അമേരിക്കയിലെ ഏറ്റവും അധികം തദ്ദേശീയരുള്ളത്. പക്ഷെ അവിടെയുള്ള തദ്ദേശീയ ഭാഷകളൊക്കെ കാലഹരണപ്പെട്ടു പോകുകയാണെന്ന് വേണം കരുതാൻ. ലോകത്തിൽ ഏറ്റവും കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷകളിൽ രണ്ട് ഭാഷകൾ പെറുവിൽ നിന്നാണ്.
✨ടഷീറൊ (Taushiro):
പെറുവിൽ ആമസോൺ നദിക്ക് സമീപം ലൊറെറ്റൊ പ്രദേശത്ത് സംസാരിക്കുന്ന ഒരു ഭാഷയാണ് ടഷീറൊ. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ ലോകത്ത് ഒരാൾ മാത്രമാണ് ഈ ഭാഷ സംസാരിക്കുന്നത്. 2017ലെ ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് പ്രകാരം ആമഡെയൊ ഗഷ്സിയ ഗഷ്സിയ എന്ന വ്യക്തി മാത്രമാണ് ഈ ഭാഷ കൈകാര്യം ചെയ്യുന്നത്.
✨ടാനീമ (Tanema):
ഓഷ്യാനിയാ/ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ പാപ്വ ന്യൂ ഗനിയക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന സോളമൻ ദ്വീപുകളിൽ സംസാരിക്കുന്ന ഭാഷയാണ് ടാനീമ. ഇത് സംസാരിക്കാനും ടഷീറൊ പോലെ തന്നെ ഒരാൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.പക്ഷേ ടഷീറൊ ഭാഷ ഇതുവരെ സംസാരിച്ച തദ്ദേശീയരുടെ എണ്ണം വെറും 20 ആണെങ്കിൽ ടാനീമ ഭാഷ 150ഓളം പേര് 2007 വരെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ടഷീറൊ ആണ് കൂടുതൽ അപൂർവമായ ഭാഷ എന്നു പറയാം.
✨ലെമെറിഗ് (Lemerig):
ഓഷ്യാനിയാ ഭൂഖണ്ഡത്തിൽ വന്വാറ്റു എന്ന ദ്വീപ് രാജ്യത്തെ ഓസ്ട്രോനേഷ്യൻ ഭാഷാ ഗോത്രത്തിലെ ഒരു ഭാഷയാണ് ലെമെറിഗ്. നിലവിൽ സംസാരിക്കുന്നത് 2 പേർ മാത്രം.
✨കമിക്യുറോ (Chamicuro):
പെറുവിൽ 100ഓളം തദ്ദേശീയർ സംസാരിച്ച ഈ ഭാഷ ഇപ്പോൾ ഒരാൾ പോലും സംസാരിക്കുന്നില്ല.
✨എഞ്ചെറെപ് (Njerep):
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ രണ്ടായിരത്തോളം പേർ സംസാരിച്ച ഭാഷ നിലവിൽ സംസാരിക്കുന്നത് 6 പേർ മാത്രം.
✨ഒങ്കോട (Ongota):
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഒരു കുഗ്രാമത്തിൽ മാത്രം സംസാരിക്കുന്ന ഭാഷയാണ് ഒങ്കോട. നിലവിൽ സംസാരിക്കുന്നത് 10 പേർ മാത്രം.
✨ലികി (Liki):
ഇന്തോനേഷ്യയിലെ പാപ്വ പ്രവിശ്യയിൽ വെറും 11 പേർ മാത്രം സംസാരിക്കുന്ന ഭാഷ.