എന്താണ് ബുള്ളറ്റ്പ്രൂഫ് പടച്ചട്ടകള്‍?
വെടിയുണ്ടകളും , മറ്റു ചീറിപ്പായുന്ന പോരാട്ടങ്ങളിലും , വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ആപത്കരങ്ങളായ സാഹചര്യങ്ങളിലും , കമാൻ്റോകളുടെയും, മറ്റ് സുരക്ഷാ ഭടന്മാരുടെയും ശരീരത്തിനു സുരക്ഷയേകു ന്നത് ബുള്ളറ്റ്പ്രൂഫ് പടച്ചട്ടകളാണ്.
അതീവ വേഗതയില്‍ വരുന്ന വെടിയുണ്ടയുടെ ഗതികോര്‍ജ്ജം ആവഹിക്കുകയോ അല്ലെങ്കില്‍ വഴിതിരിച്ചു വിടുകയോ ആണ് ബുള്ളറ്റ് പ്രൂഫ് ചട്ടകള്‍ ചെയ്യുന്നത്. അതുവഴി ശരീരം സംരക്ഷിക്കപ്പെടുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത് പ്രത്യേക തരം വസ്തുക്കള്‍ ഉപയോഗിച്ചാണ്. അതില്‍ ഏറ്റവും പ്രമുഖം കെവ്ലര്‍ ആണ്.ഇത് ഒരു സിന്തറ്റിക് പദാര്‍ത്ഥമാണ്. ഒരു തരം പ്ലാസ്റ്റിക് എന്നു വേണമെങ്കില്‍ പറയാം.
ഒരു രാസ സംയുക്തം (Polymer : poly-para-phenelyne-terephthalamide ).
Tensile strength വളരെയേറെയുള്ള ഈ പദാര്‍ത്ഥത്തില്‍ തന്മാത്രകള്‍ പല ചങ്ങലകളായി നില്‍ക്കുകയും ഈ ചങ്ങലകള്‍ പാരലല്‍ ആയി ഹൈഡ്രജന്‍ ബോണ്ടുകളു മായി ഒരേ ദിശയില്‍ ബന്ധിതമായിരിക്കുന്നു. ഇതാണ് ഇതിന്‍റെ അഭൂതപൂര്‍വമായ ശക്തിയുടെ രഹസ്യം.
ഈ കെവ്ലര്‍ വളരെയധികം ഉയര്‍ന്ന ചൂടില്‍ ഉരുക്കി അതീവ ഗാഡമായ അവസ്ഥയില്‍ അരിപ്പപോലുള്ള ഒരു സംവിധാനത്തില്‍ കൂടി ശക്തിപൂര്‍വ്വം അരിച്ചു നാരുകളാക്കി മാറ്റുന്നു. തുടര്‍ന്ന് ഈ നാരുകള്‍ നെയ്തെടുത്തു യോജിപ്പിച്ച് അതീവ ദൃഡമായ കെവ്ലര്‍ പാളികള്‍ സൃഷ്ടിക്കുന്നു. ഇത്തരം കെവ്ലര്‍ പാളികള്‍ക്ക് ഇതേ അളവിലുള്ള ഉരുക്ക് പാളികളെക്കാള്‍ എട്ടിരട്ടിയോളം ശക്തി കൂടുതല്‍ ഉണ്ടാവും. എന്നാല്‍ ഒരു കമ്പിളി വസ്ത്രം പോലെ ഫ്ലെക്സിബിള്‍ ആയിരിക്കുകയും ചെയ്യും. അതാണ് ഈ വസ്തുവിന്‍റെ ഏറ്റവും വലിയ ഗുണം.ഭാരവും, ദൃഡതയും കുറവ് എന്നാല്‍ കാഠിന്യം വളരെയേറെ.
പ്ലാസ്റ്റിക് പോലെയാണെങ്കിലും വളരെയുയര്‍ന്ന ചൂടിലും ഉരുകുന്നില്ല, നശിക്കുന്നില്ല,രൂപമാറ്റവും സംഭവിക്കില്ല. അതികഠിനമായ തണുപ്പിലും അതിന്‍റെ സവിശേഷതകള്‍ കാത്തു സൂക്ഷിക്കുന്നു. ഇതിന്‍റെ ഏറ്റവും അറിയപ്പെടുന്ന ഉപയോഗം ആദ്യം പറഞ്ഞതു പോലെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഹെല്‍മറ്റുകള്‍, മാസ്കുകള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍വേണ്ടിയാണ്. കാഠിന്യമേറിയ വിമാനഭാഗങ്ങളിലും , യുദ്ധോപകരണങ്ങ ളിലും , കായികമത്സര ഉപകരണങ്ങളിലും കെവ്ലറിന്റെ സാന്നിദ്ധ്യമുണ്ട്. വളരെ ഉയര്‍ന്ന വിലയാണ് കെവ്ലര്‍ പദാര്‍ത്ഥത്തിന്‍റെ ന്യൂനത.